ജെയ്സൺ :ഞാൻ ഉടനെ ഒരു പാർട്ടി നടത്തും അതിലേക്ക് ജാനിയെയും വിളിക്കും പാർട്ടിയിൽ സോഫിയും ഉണ്ടാകും അപ്പോൾ ജോ തന്നെ സോഫിയെ ജാനിക്ക് പരിചയപെടുതിക്കോളും അപ്പോൾ ഈ വില്ലൻ ഹീറോ ആകും
കിരൺ :ഐഡിയ നന്നായിട്ടുണ്ട് പക്ഷെ ജാനി പാർടിക്ക് വരുമോ
ജെയ്സൺ :അതൊക്കെ ഞാൻ നോക്കി കൊള്ളാം ഇത് മറ്റാരും അറിയാതെ നോക്കണം
കിരൺ :ശെരി
പെട്ടെന്ന് ജോയും ദേവും അവിടേക്കെത്തി
ദേവ് :അപ്പോൾ കേട്ടതൊക്കെ ശെരിയാണല്ലേ
ജെയ്സൺ :എന്താ കേട്ടത്
ദേവ് :ജൈസണ് വട്ടായെന്ന്
ജെയ്സൺ :ആരാടാ അങ്ങനെ പറഞ്ഞത് അവൻ ഇനി ഈ കോളേജിൽ കാണില്ല
ജോ :അങ്ങനെയാണെങ്കിൽ നീ ഈ കോളേജ് മുഴുവൻ പിരിച്ചു വിടേണ്ടി വരും
ദേവ് :അവരെയൊന്നു പറഞ്ഞിട്ട് കാര്യമില്ല ഇവന്റെ കയ്യിലിരുപ്പ് അങ്ങനെയല്ലേ
ജെയ്സൺ :ഒന്ന് നിർത്ത് രാവിലെ മുതൽ കേൾക്കാൻ തുടങ്ങിയതാ എന്തായാലും ഞാൻ സഹിച്ചു
################################
വൈകുന്നേരം മെറിനും ജാനിയും സ്വിമിങ് പ്രാക്ടിസിൽ
മെറിൻ :കൊള്ളാം ജാനി നിന്റെ ടൈം കൂടുതൽ ഇമ്പ്രൂവ് ആവുന്നുണ്ട് ഇങ്ങനെ പോയാൽ ചാംപ്യൻഷിപ് നമ്മുടെ കോളേജിനു തന്നെയാ
ജാനി :ഇതൊന്നും പോരാ ഇനിയും പ്രാക്ടീസ് ചെയ്യണം എന്തായാലും ഇന്ന് നിർത്താം
ജാനി പൂളിനു വെളിയിൽ വന്നു
“ഇത്ര പെട്ടന്ന് പ്രാക്ടീസ് നിർത്തിയോ” ജെയ്സൺ ആയിരുന്നു അത്
ജാനി :ഗേൾസിന്റെ സ്വിമിങ് ഏരിയയിൽ നിനക്കെന്താ കാര്യം
ജെയ്സൺ :ഇത് എന്റെ കോളേജ് അല്ലെ എനിക്ക് എവിടെയും വരാം
ജാനി :മെറിനെ വാ നമുക്ക് പോകാം
ജെയ്സൺ :ഞാൻ പറയുന്നത് കേട്ടിട്ട് പോ ലാൻഡ്രി
ജാനി :ലാൻഡ്രി നിന്റെ.. നീ വരുന്നുണ്ടോ മെറിനെ
ജാനിയും മെറിനും പുറത്തേക്കു പോകാൻ തുടങ്ങി
ജെയ്സൺ :എനിക്ക് ഒരുകാര്യം പറയാനുണ്ട് സൺഡേ ഞാൻ ഒരു പാർട്ടി