നടത്തുന്നുണ്ട് നിങ്ങൾ അതിൽ പങ്കെടുക്കണം ജെയ്സൺ കൺവെൻഷൻ സെന്ററിൽതന്നെയാ പാർട്ടി
ജാനി :എനിക്ക് വേറേ പണിയുണ്ട് ജാനി മുന്പിലോട്ട് നടന്നു
ജെയ്സൺ :നിൽക്ക് ജാനി (ജെയ്സൺ ജാനി യുടെ അടുത്തേക്ക് ഓടി പെട്ടെന്ന് ജെയ്സൺ കാലുതെറ്റി പൂളിലേക്ക് വീണു )
മെറിൻ :ജാനി ജെയ്സൺ പൂളിൽ വീണു
ജാനി :നന്നായി അവിടെ കിടക്കട്ടെ
ജെയ്സൺ :ലാൻഡ്രി എന്നെ രക്ഷിക്ക് എനിക്ക് സ്വിമിങ് അറിയില്ല
മെറിൻ :ജാനി അവനെ രക്ഷിക്ക്
ജാനി :ഇതൊക്കെ അവന്റ നമ്പറുകളാ നീ വാ
മെറിൻ :അല്ല ജാനി ജൈസണ് വെള്ളം പേടിയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്
ജെയ്സൺ പൂളിലേക്ക് മുങ്ങിതാഴാൻ തുടങ്ങി പെട്ടന്ന് ജാനി പൂളിലേക്ക് ചാടി പെട്ടെന്ന് തന്നെ ജെയ്‌സണെ പുറത്തെത്തിച്ചു
മെറിൻ :ജാനി അനക്കമൊന്നും ഇല്ലല്ലോ?
ജാനി :ഇവൻ കാരണം എന്നും പ്രേശ്നമാണല്ലോ (ജാനി വയറിൽ പ്രെസ്സ് ചെയ്ത് വെള്ളം കളയാൻ തുടങ്ങി )
മെറിൻ :രക്ഷയില്ലല്ലോ ജാനി
ജാനി :ഞാൻ ഒന്നുകൂടി നോക്കട്ടെ (ജാനി ജെയ്‌സന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി get up ജെയ്സൺ get up)
“അയ്യോ അമ്മേ “ജെയ്സൺ കണ്ണ് തുറന്നു
ജാനി :ഹൊ രക്ഷപെട്ടു
ജെയ്സൺ :ലാൻഡ്രി എന്ത് ഇടിയാ നീ ഇടിച്ചത് ബോധം പോയാൽ കൃത്രിമ ശ്വാസം തരണമെന്ന് അറിയില്ലേ
ജാനി :കണ്ടോ മെറിനെ ഇവന്റെ മനസ്സിലിരുപ്പ് ഇവനൊക്കെ മുങ്ങി ചാവുന്നതാ നല്ലത് വാ നമുക്ക് പോകാം
ജെയ്സൺ :രക്ഷിച്ചതിന് താങ്ക്യു ലാൻഡ്രി
ജാനി :അത് നിന്റെ കൈയിൽ തന്നെ വച്ചോ
################################
രാത്രി ബേക്കറിയിലെ ജോലിക്ക് ശേഷം ജാനി വീട്ടിലേക്ക്