തുടങ്ങി )
കിരൺ :ജൈസാ അത് കണ്ടോ?
ജെയ്സൺ : അവനെന്തിനാ ജാനിയുടെ കൂടെ ഡാൻസ് കളിക്കുന്നത് അവനു സോഫിയുടെ കൂടെ കളിച്ചാൽ പോരെ എനിക്ക് വട്ട് പിടിക്കുന്നുണ്ട് ഞാൻ അങ്ങോട്ട് ചെല്ലട്ടെ
കിരൺ :നീ സമാദാനമായിയിരിക്ക് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്
അല്പസമയത്തിനു ശേഷം
ജോ :എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക് ഞാനും സോഫിയും ഒന്ന് മുകളിൽ പോയിട്ട് വരാം
ജാനി :ശെരി ജോ നിങ്ങൾ പോയിട്ട് വാ
സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു
“ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക ”
പെട്ടെന്ന് അവിടേക്ക് കിരൺ എത്തി
കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്
ജാനി :ഹേയ് ഒന്നുമില്ല
കിരൺ :ജോയും സോഫിയും എവിടെ
ജാനി :അവർ മുകളിലേക്ക് പോയി
കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്
ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
കിരൺ :എന്താ ജാനി
ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം
കിരൺ :അത് അവൻ പറഞ്ഞില്ലേ
ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി
കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ
ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി
കിരൺ :എന്താ ജാനി ഒന്നും പറയാത്തത്
ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )
ജെയ്സൺ :എന്തായെടാ?
കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്
ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട് ചെല്ലാം.
ഇതേ സമയം ജാനി