ജാനി 2 [Fang leng]

Posted by

“അപ്പോൾ ജോയും സോഫിയും തമ്മിൽ ഇഷ്ടത്തിലാണോ പിന്നെ ജോ എന്തിനാ എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് ചിലപ്പോൾ അവൻ എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ടാകും കണ്ടത് ഞാൻ ആണ് അവനെ തെറ്റിദ്ധരിച്ചത്. ജോയും സോഫിയയും അവിടെ നില്ക്കുനുണ്ടല്ലോ അവിടേക്ക് പോകാം (ജാനി അവരുടെ സംസാരം ശ്രേദ്ധിക്കാൻ തുടങ്ങി )

ജാനി :ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ ഇവർഎന്താ ഇത്ര പതുക്കെ സംസാരിക്കുന്നത്

“മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞു കേൾക്കുന്നത് ചീപ്പല്ലേ ലാൻഡ്രി “ജെയ്സൺ ആയിരുന്നു അത്

ജാനി :നീയോ?

ജെയ്സൺ :അതെ ഞാൻ തന്നെ നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല

ജാനി :ഞാൻ ഒന്നും ചെയ്തില്ല ഞാൻ വെറുതെ നില്കുകയായിരുന്നു

ജെയ്സൺ :ഞാൻ കണ്ടതാണല്ലോ നീ വെറുതെ നില്കുന്നത് എന്തായാലും ഇത് ഇപ്പോൾ തന്നെ ജോയോട് പറയാം

ജാനി :അങ്ങനെ ഒന്നുമില്ല ജൈസാ പ്ലീസ് അവരോട് പറയരുത്

പെട്ടന്ന് അവിടേക്ക് ജോയും സോഫിയും എത്തി

ജോ :നിങ്ങളായിരുന്നോ

ജെയ്സൺ :അത് പിന്നെ ഇവളുണ്ടല്ലോ ജോ

ജാനി :ഹേയ് ഒന്നുമില്ല ജോ ഈ ജെയ്സൺ എന്നെ ഇവിടെ മുഴുവൻ കാണിച്ചുതരാൻ കൊണ്ടുവന്നതാ

ജെയ്സൺ :അത് ശെരിയാ ഇവൾ നമ്മുടെ ഗസ്റ്റ്‌ അല്ലെ എല്ലാം ഒന്ന് ചുറ്റികാണിക്കാം എന്നുവെച്ചു

ജോ :അപ്പോൾ നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നോ?

ജെയ്സൺ :അതൊക്കെ എപ്പോഴേ തീർന്നു വാ ജാനി ഇനിയും കുറേ കാണാനുണ്ട് (ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു നടന്നു )

ജെയ്സൺ ജാനിയുമായി വലിയൊരു ഹാളിലേക്കാണ് എത്തിയത്

ജാനി : നീ എന്താ കാണിക്കുന്നത് കൈയിൽനിന്ന് പിടിവിട്ടെ ജൈസാ

ജെയ്സൺ :നീ അല്ലെ പറഞ്ഞത് ഇവിടെ മുഴുവൻ ചുറ്റിക്കാണണം എന്ന് എന്നിട്ട് ഇപ്പോൾ കുറ്റം എനിക്കായോ?

ജാനി :ഞാൻ അവരുടെയടുത്ത് നിന്ന് രക്ഷപെടാൻ വേണ്ടി പറഞ്ഞതാ അതിരിക്കട്ടെ നീ എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത് ഇവിടെ ആരെയും കാണുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *