ജാനി 2 [Fang leng]

Posted by

ജെയ്സൺ :ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറ ജോയും സോഫിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപോൾ നിനക്ക് എന്ത്‌ തോന്നി

ജാനി :എനിക്ക് ഒന്നും തോന്നിയില്ല

ജെയ്സൺ :അത് വെറുതെ നിന്റെ മുഖം കണ്ടാൽ അറിയാമല്ലോ നല്ല വിഷമമുണ്ടെന്ന്

ജാനി :എനിക്ക് ഒരു വിഷമവുമില്ല അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ വിഷമിക്കുന്നത്

ജെയ്സൺ :എന്തിനാ വെറുതെ അഭിനയിക്കുന്നത് വേണമെങ്കിൽ ഒന്ന് പൊട്ടിക്കരഞോ ഇവിടെയാകുമ്പോൾ ആരും കാണില്ല ഹ ഹ അയ്യോ പാവം ലാൻഡ്രി

ജാനി :ഒന്ന് നിർത്ത് ജെയ്സാ

ജെയ്സൺ :ഓഹ് സോറി ജാനി ഞാൻ അറിയാതെ ചിരിച്ചുപോയതാ

ജാനി :അവന്റെ ഒരു സോറി മനുഷ്യൻ ഇതുവരെ പച്ചവെള്ളം കഴിച്ചിട്ടില്ല തൊണ്ട വരണ്ടിട്ട് വയ്യ ഞാൻ ആദ്യം എന്തെങ്കിലും കുടിക്കട്ടെ അത് കഴിഞ്ഞു നിനക്കുള്ളത് തരാം
(ജാനി മുന്പിലോട്ട് നടന്നു )

ജെയ്സൺ :നിൽക്ക് ജാനി

“ഹൊ ഇവിടെയുണ്ടല്ലോ “ജാനി ടേബിളിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചു

ജാനി :അമ്മേ ഇതെന്താ തീ വെള്ളമോ

ജെയ്സൺ ജാനിയുടെ അടുത്തേക്ക് ഓടിയെത്തി

ജെയ്സൺ :നീ എന്താ കാണിച്ചത് ഇത് വിസ്കി യാ

ജാനി :വിസ്കിയോ അത് മദ്യമല്ലേ

ജെയ്സൺ :അതെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ

ജാനി :എനിക്ക് കുഴപ്പമൊന്നുമില്ല

ജെയ്സൺ :ഏതായാലും നീ ഇരിക്ക് നമുക്ക് ഇരുന്ന് സംസാരിക്കാം

ജാനി :ശെരിയാ എന്റെ തല കറങ്ങുന്ന പോലെയുണ്ട്

ജെയ്സൺ :അത് സാരമില്ല ആദ്യമായി കുടിച്ചതിന്റെയാ അല്ല ഞാൻ നിന്നെ ഇത്രയും സഹായിച്ചട്ടും ഒരു നന്ദി വാക്കു പോലും പറയാത്തത് മോശമല്ലേ

ജാനി :എന്ത്‌ മോശം ഞാൻ നിന്റെ ജീവൻ രക്ഷിച്ചതിന്റെ അത്രയും വരില്ലല്ലോ ഇതൊന്നും

ജെയ്സൺ :ശെരി സമ്മതിച്ചു പക്ഷെ നിനക്ക് വിഷമമില്ല എന്ന് പറഞ്ഞത് കള്ളമല്ലേ

ജാനി :ഞാൻ സത്യമാ പറഞ്ഞത് എനിക്ക് ഒരു വിഷമവും ഇല്ല

ജെയ്സൺ :നീ നല്ല സ്ട്രോങ്ങ്‌ ആണല്ലോ ലാൻഡ്രി

അടുത്ത നിമിഷം ജാനി കരയാൻ തുടങ്ങി

ജാനി :അയ്യോ എനിക്കിനി ചത്താൽ മതി എന്റെ ജോ പോയെ എനിക്കിനി ജീവിക്കണ്ടേ എനിക്ക് ചാവണം എവിടെ കത്തി എവിടെ

Leave a Reply

Your email address will not be published. Required fields are marked *