ജാനി 2 [Fang leng]

Posted by

ജെയ്സൺ :ഇവൾക്ക് തലക്ക് പിടിച്ചെന്നാ തോന്നുന്നത് അയ്യേ നീ എന്താ കാണിക്കുന്നത് മര്യാദക്ക് കരച്ചിൽ നിർത്തിക്കെ

ജാനി :നീ പോടാ എന്റെ ജോ പോയെ

ജെയ്സൺ :നീ സമാദാനമായി ഇരിക്ക് ഞാൻ ജോക്ക് നല്ല ഇടി കൊടുക്കാം

ജാനി :എന്റെ ജോയെ ഇടിക്കാൻ നീ ആരാടാ

ജെയ്സൺ :അത് പിന്നേ നിന്നെ അവൻ പറ്റിച്ചില്ലേ

ജാനി :എന്നെ ആരും പറ്റിച്ചില്ല ജോ ചെയ്തതാ ശെരി ഞാൻ എവിടെ കിടക്കുന്നു സോഫി എവിടെ കിടക്കുന്നു ജോക്ക് ചേർന്നത് സോഫിയാ

ജെയ്സൺ :അത് ശെരിയാ സോഫി ഇന്റർനാഷണൽ ലെവൽ നീ കോളനി ലെവൽ സോഫി മോഡൽ നീ വെറും ലാൻഡ്രി

ജാനി :നിർത്തെടാ പട്ടി എന്നെ ഞാൻ കുറ്റം പറയും വേറാരും പറയാൻ പാടില്ല

ജെയ്സൺ :പട്ടിന്നോ എനിക്ക് ഇത് തന്നെ വരണം

ജാനി :അയ്യോ സോറി ജൈസാ നീ ഇന്ന്‌ എന്നെ ഒരുപാട് സഹായിച്ചു ഇങ്ങ് അടുത്തോട്ടു വന്നേ

ജെയ്സൺ :ആദ്യമായിട്ടാ ഇവൾ സ്നേഹത്തോടെ വിളിക്കുന്നത് എന്താ ജാനി

ജാനി :ഞാൻ ഒരുസത്യം പറയട്ടെ ജൈസാ

ജെയ്സൺ :എന്താ ജാനി

ജാനി :നീ ഒരു ചെറ്റയാ ജൈസാ you are a ചെറ്റ
ബ്ലാ.. ബ്ലാ..

ജെയ്സൺ :അയ്യേ എന്റെ ഡ്രെസ്സിൽ മുഴുവൻ ഛർദിച്ചല്ലോടി ദ്രോഹി ഏത് നേരത്താണാവോ ഇവളെ ഇവിടെ കൊണ്ടുവരാൻ തോന്നിയത് എടി ലാൻഡ്രി എണീയ്ക്ക് അമ്മേ ഇവളുടെ ബോധവും പോയോ

തുടരും..

Leave a Reply

Your email address will not be published. Required fields are marked *