പെണ്ണിന് പുരയ്ക്ക് ചുറ്റും ആറാ
Penninte Purakku Chuttum Aara | Author : Pavan
വകയിൽ ഒരു അകന്ന ബന്ധുവിന്റെ കൂടെയാ രേണുക താമസിക്കുന്നത്
വകയിൽ എന്ന് പറഞ്ഞാൽ ബന്ധം ഒന്നും പറയാൻ അറിയില്ല…, സാവിത്രി വാരസ്യാർക്ക്..
രേണുക ഒട്ട് ചോദിക്കാനും പോയില്ല
ശങ്കര വാര്യർ സാവിത്രിയെ വേളി കഴിച്ചു വന്നിട്ട് ഒരു മാസം കഷ്ടിച്ച് ആവുന്നതേ ഉള്ളു…
ചുള്ളി പെറുക്കാൻ തൊടിയിൽ പോയതാ , സാവിത്രി… ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു…
കരിയിലക്കിടയിൽ നിന്നാണ് കരച്ചിൽ കേട്ടത്…
സാവിത്രി ചുള്ളിക്കമ്പുകൾ താഴെയിട്ടു… കരിയില മാറ്റി നോക്കി…. ഒരു ചോരക്കുഞ്ഞ്… പെൺകുഞ്ഞാ…
സാവിത്രി കുഞ്ഞിനെ വാരിയെടുത്ത് ഇല്ലത്ത് ചെന്നു..
വാര്യർക്കോ വാര്യരുടെ അമ്മയ്ക്കോ തീരെ മനസ്സില്ല ..
” വയ്യാവേലി ഒന്നും വാങ്ങി വയ്ക്കല്ലേ…”
വാര്യർ കടുപ്പിച്ചു
അമ്മച്ചിയും മോന്റെ അഭിപ്രായം തന്നെ ശരിവച്ചു
” എങ്ങനെ കളയും…? മനുഷ്യത്വം ഇല്ലാതായാലോ…? ദൈവത്തോട് എന്ത് പറയും..?”