കടിഞ്ഞൂൽ കല്യാണം
Kadinjool Kallyanam | Author : Kamukan
ഈശ്വര്യ മംഗലത്ത് നാളെ വളരെ സന്തോഷം നിറഞ്ഞ ദിവസം ആണ്. എന്ത് എന്നാൽ ഈശ്വരമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവ്വതി അന്തർജനത്തിന്റെ രണ്ടു മക്കളിൽ മൂത്തവളുടെ വേളി യാണ് നാളെ.
ബ്രഹ്മദത്തൻ നമ്പൂതിരി യെക്കുറിച്ച് പറഞ്ഞാൽ വീടിന്റെ അടുത്തു ഉള്ള ക്ഷേത്രത്തിലെ പൂജാരിയാണ്.
പിന്നെ പാർവതി അമ്മ വീട്ടില്‍ തന്നെ. നന്നായി പഠിച്ചെങ്കിലും വേളി കഴിച്ച് വന്നപ്പോ പാർവതിയെ ജോലിയ്ക്ക് വിടാന്‍ ബ്രഹ്മദത്തൻ തയ്യാറായില്ല.
അതോടെ ഇല്ലത്തിലെ നാലു ചുവരിനുള്ളില്‍ പാർവ്വതിയുടെ ജീവിതം സ്വയം ഹോമിക്കപ്പെട്ടു.
ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ചെറിയ ശബളത്തിന്റെയും പുജാരിക്കായി ഭക്തര്‍ നല്കുന്ന ദക്ഷിണയും കൊണ്ട് അവർ ജീവിക്കുന്നത് തന്നെ.
പിന്നെ ഉള്ളത് ഇരട്ട മക്കൾ ആണ് റിയയും ദിയയും. അതിൽ മൂത്തവൾ ആണ് ദിയ.
കാണാൻ അതി സുന്ദരി ഒരു അപ്സര കന്യകയെ പോലെ ഉണ്ട്. അത് പോലെ തന്നെ ആണ് റിയയും.
രണ്ടുപേരും ഒരുമിച്ചു വന്നാൽ ആരാ റിയ ആരാ ദിയ എന്ന് പോലും പറയാൻ പറ്റാത്ത പറ്റത്തില്ലാ.
അങ്ങനെ ഇരിക് ആണ് ഈശ്വര ഗ്രൂപ്പിന്റെ ഓണർ ആയ ദേവനാരായണൻന്റെ മൂത്ത മോൻ ശ്രീ ഹരിക് വേണ്ടി ദിയയെ കല്യാണം ആലോചിക്കുന്നത് തന്നെ.
മൂന്നാൻ രാമുപിള്ള കൊണ്ട് വന്നത് ആണ് ഇ ആലോചന. ഇ ആലോചന വന്നപ്പോൾ തന്നെ അച്ഛൻ നമ്പൂതിരി പറഞ്ഞു ഇത്ര വലിയ ആൾക്കാർക്ക് കൊടുക്കാൻയുള്ള സ്ത്രീദാനം ഒന്നും കൈയിൽ ഇല്ലാ എന്ന്.
പിന്നെ മൂന്നാൻ പറഞ്ഞു അവർക്ക് സ്ത്രീധനം ഒന്നും വേണ്ടാ എന്ന് ആണ് പറഞ്ഞത് പെണ്ണനെ മാത്രം മതി എന്ന്.
പിന്നെ അവരും ബ്രാഹ്മണ കുടുംബം ആയതു കൊണ്ടും അച്ഛൻ നമ്പൂതിരി ഇ കല്യാണത്തിന് സമ്മതിച്ചു.
പിന്നെ മോളുടെ ഭാവിയും നന്നാക്കും എന്ന് പ്രതീക്ഷ ആണ് സമ്മതം മൂളിയത് തന്നെ.
കാരണം അവർക്ക് സ്വപ്നം കാണുന്നതിനപ്പുറം ഉള്ള ആലോചന ആയിരുന്നു ഇത്.