അങ്ങനെ അവൾ കണ്ട് കണ്ണാടിയുടെ മുന്നിൽ ഒരു പേപ്പർ ഇരിക്കുന്ന ഒപ്പം നേരെത്തെ കൊണ്ട് വന്ന സാരിയും.
അ പേപ്പർ വയച്ചപ്പോൾ തന്നെ അവളുടെ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെയായി.
ഇനി എന്ത് എന്ന ചിന്തയിൽ നിൽകുമ്പോൾ ആണ് അച്ഛൻയും അമ്മയും വരുന്നത്.
: റിയയെ ദിയ എവിടെ ഇത് വരെ ഒരുങ്ങി കഴിഞ്ഞുഇല്ലേ അവിടെ എല്ലാവരും അന്വേഷിക്കാൻ തുടങ്ങി.
ഇ പെണ്ണ് എവിടെ എന്നും പറഞ്ഞു പാർവതി വാഷിംറൂമിയിന്റെ അടുത്ത ചെന്ന് ദിയ വിളിച്ചു.
പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ വാതിൽ തുറുന്നു അവിടെ ആരും ഉണ്ടാരുന്നു ഇല്ലാ.
: അമ്മേ അവള് നോക്കണ്ട അവള് പോയി. റിയ ചെന്ന് ദിയ എഴുതിയ കത്ത് കൊണ്ട് കൊടുത്തു.
അത് വയച്ചു രണ്ടുപേരും വല്ലാതെ ആയി.
: നിനക്കു അവളെ ഒന്ന് നോക്കി കൂടാരുന്നോ. ഞാൻ പറഞ്ഞതല്ലേ നിന്നോട് നോക്കാൻ എന്ന് പാർവ്വതിയമ്മ പറഞ്ഞു.
: അത് അമ്മേ ഞാൻ വാഷിംറൂമിയിൽ വരെ പോയി. അത് കഴിഞ്ഞു വന്നപ്പോൾ അവളെ കാണാനുംഇല്ലാ.
: ഇനി അവരോട് എന്ത് പറയും ഞാൻ കാരണം അവർ എല്ലാരുടെയും മുന്നിൽ നാണം കെടും. ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു അച്ഛൻ ആകെ തളന്നു പോയി.
അപ്പോഴാ ആണ് ബ്രഹ്മദത്തൻ ചിന്തിക്കുന്നത് അന്ന് അമ്മായി പറഞ്ഞത് പോലെ ആണ് റിയയും ദിയയും ആർക്കും കണ്ടുപിടിക്കാൻ പെട്ടന്ന് പറ്റത്തില്ലാ.
ബ്രഹ്മദത്തൻ പെട്ടന്ന് എന്തോ തീരുമാനിച്ചതുപോലെ ഗ്രീൻ റൂമിന്റെ കതക്കു അടച്ചു.
: മോളെ ഇനി നിന്നെ കൊണ്ട് മാത്രമേ നമ്മുക്ക് ഇതിൽ നിന്ന് രക്ഷപെടാൻ പറ്റു.അച്ഛൻ പറയുന്നത് മോൾ കേൾക്കണം നീ ദിയക് പകരം കല്യാണത്തിന് നീ സമ്മതിക്കണം.നീ ദിയ ആയി മാറണം.
: എനിക്ക് പറ്റത്തില്ലാ അച്ഛാ പ്ലീസ്.
: ഞാൻ നിന്റെ കാല് പിടിക്കാം നീ ഇതിനു സമ്മതിക്കണം . നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കും.
എന്നും പറഞ്ഞു കാല് പിടിക്കാൻ ബ്രഹ്മദത്തൻ കുനിഞ്ഞപ്പോൾ റിയ മാറി നിന്നു.
: അച്ഛൻ ഇത് എന്താ കാണിക്കുന്നേ.
: മോളെ അച്ഛൻ പറയുന്നത് കേൾക്കണം പ്ലസ് എന്നും പറഞ്ഞു കൊണ്ട് റിയയുടെ മുന്നിൽ കൈകൂപ്പി നിന്നു.