വിളിക്കുമ്പോൾ വരാൻ പറ്റും എന്ന് തോന്നുന്നില്ല.
: ഡി നമ്മുടെ കാര്യം വീട്ടിൽ സമ്മതിച്ചു. ദിയയുടെ കല്യാണം കഴിഞ്ഞാൽ എല്ലാരും അങ്ങോട്ടു വരാം എന്ന് പറഞ്ഞിട്ട് ഉണ്ട്.
: സത്യം അന്നോ ഡാ. വല്ലാത്ത സന്തോഷം നിറഞ്ഞ കാര്യം ആണ് എല്ലോ. എന്നിട്ടും ഞാൻ അങ്ങനെ പറഞ്ഞല്ലേ സോറി ഡാ.
: അത് എല്ലാം പോട്ടെ ഞാൻ ഇ സന്തോഷം പങ്കുവെക്കാൻ നിനക്കു ഒരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടു ഉണ്ട്.
അവൻ പോക്കറ്റിൽ നിന്നും ഒരു റിങ് എടുത്തു അവളുടെ വിരലിൽ അണിയിച്ചു.
അവളുടെ മുഖത്തിൽ പൂനിലാവ് ഉദിച്ച സന്തോഷം ഉണ്ടാരുന്നു. അവൻ അ മോതിരം ഇട്ട കൈയിൽ മുത്തം കൊടുക്കാൻ പോയപ്പോൾ.
: മോനെ അത് ഇപ്പോൾ വേണ്ടാ കല്യാണം കഴിഞ്ഞു എല്ലാം തരാം . അപ്പോൾ ശെരിടാ ദിയ വെയിറ്റ് ചെയ്യുന്ന ഉണ്ടാക്കും. പിന്നെ ഒരു കാര്യം മറന്നു നീ കല്യാണത്തിന് വരുമെല്ലോ.
: തീർച്ച ആയിയും ഞാൻ വരും.
: അപ്പോൾ ബൈ ഡാ എന്നും പറഞ്ഞു ഫ്ലയിങ് കിസ്സ്‌യും കൊടുത്തു ആണ് ദിയയും റിയയും തിരിച്ചു വന്നത്.
ദിയ അനൂപ് തന്ന മോതിരത്തിൽ തന്നെ നോക്കി ഇരിക്കുവാരുന്നു. എന്നാൽ ദിയ വല്ലാത്ത ടെൻഷൻ ആയി ഇരിക്കുവാരുന്നു.
ദിയയുടെ ടെൻഷൻ റിയ അറിയുന്നഉണ്ടാരുന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്ന് ആണ് ദിയയുടെ കല്യാണം. എല്ലാരുടെയും മുഖത്തിൽ സന്തോഷം മാത്രം.
പുക്കളും തോരണങ്ങളും വധുവിന്‍റെയും വരന്‍റെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകള്‍ക്കിടയില്‍ എങ്ങും ജനപ്രളയം. ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം….
“ശ്രീഹരി വെഡ്സ് ദിയ ”
അച്ഛനും അമ്മയും എല്ലാരുടെ മുഖത്തിൽ സന്തോഷം മാത്രം. ചെക്കന്റെ വീട്ടുകാർ എല്ലാം വന്നിട്ട് ഉണ്ടാരുന്നു.
അവർ ഒരു സൈഡ്യിൽ നിന്നും കല്യാണത്തിന് വരുന്നവരെല്ലാം സ്വീകരിച്ചു കൊണ്ടിരുന്നു.
മറുഭാഗത്തിൽ പെണ്ണിന്റെ വീട്ടുകാർ അവരുടെ ബന്ധുക്കളെ സ്വീകരിച്ചു കൊണ്ട് ഇരിക്കുന്നു.
എല്ലാം കഴിഞ്ഞു വധവിന് ഉള്ള വസ്ത്രംവും ആയി ചെക്കന്റെ വീട്ടുകാർ താലവുമായി വന്നു.
അവിടെ വെച്ചു അമ്മായിഅമ്മയുടെ കാലിൽ വീണു അനുഗ്രഹ മേടിച്ചു ദിയ.
അവൾയെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു സുഭദ്രാ.