എന്റെ ജീവിതം ഒരു കടംകഥ 5 [Balu]

Posted by

“എവിടെയാ ഞാൻ വന്നു”

“ഹ എത്തിയോ? അവിടെ പുറകുവശത്തു ചായ്പ്പിൽ വെച്ചേരെ, ഞാൻ എടുത്തോളാം…”

അത്രയും പറഞ്ഞു ബിന്ദു ഫോൺ കട്ട് ആക്കി.

എനിക്ക് ഒന്നും മനസ്സിലായില്ല. എനിക്കുമാത്രം എന്താ ഇങ്ങനെ….

എല്ലാം കയ്യിൽ കിട്ടി എന്ന്‌ കരുതും പക്ഷെ ഇല്ല……

അപ്പോളേക്കും ഫോണിൽ മെസ്സേജ് വന്നു.

“”യേട്ടാ പിണങ്ങരുത്, അപ്പുറത്തെ വീട്ടിൽ വരെ വന്നതാ, സംസാരിക്കാൻ പറ്റില്ലല്ലോ, അതാ””

ഇപ്പോൾ ആണ് മനസ്സിൽ പൊങ്ങിവന്ന മഞ്ഞുമല ഇടിഞ്ഞു വീണത്.

വീട്ടിലോട്ടു പോകാൻ തുടങ്ങിയപ്പോൾ, വീണ്ടും ചോദ്യം..

“‘”അവിടെ എന്തായിരിക്കും നടക്കുന്നത്??”””

“”” മാളു…. ഞാൻ മറന്നേ പോയി….. അവൾക്കെന്തെങ്കിലും””

 

“എന്നാലും ഞാൻ ഇങ്ങനെ അവളെ മറന്നു, ചേച്ചിയെ കണ്ടപ്പോൾ. ആലോചിക്കാൻ വയ്യ….”

ഞാൻ ബൈക്കിന്റെ വേഗത കൂട്ടി, എന്റെ ചിന്ത മാളു എന്നത് മാത്രമായി ചിന്ത.

ഞാൻ ഇങ്ങനെ വീട്ടിൽ എത്തി ബൈക്ക് പാർക്ക് ചെയ്തത് എന്നെനിക്കു മനസ്സിലായില്ല. ഞാൻ പെട്ടന്നുതന്നെ വീടിനുള്ളിലേക്ക് ഇരച്ചു കയറി.

ചേച്ചി അടുക്കളയിൽ ഉണ്ട്. അതൊന്നും എന്റെ കണ്ണിൽ പിടിക്കുന്നില്ല. മാളുവിനെ എന്റെ മുറിയിലാക്കിയാണ് ഞാൻ പുറത്തു പോയത്. ഞാൻ എൻറെ എന്റെ മുറിയിൽ ചെന്നു…

“”ഇല്ല മാളു അവിടെ ഇല്ല””

അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് എന്നോടുതന്നെ ശമിക്കാൻ കഴിയില്ല, എന്റെ സുഗത്തിനുവേണ്ടി ഞാൻ അവളെ മറന്നു.

അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എല്ലാത്തിനെയും ഞാൻ കൊല്ലും അത് തീർച്ച. ഞാൻ ഭിത്തിയിൽ  ചാരി നിന്നുപോയി.

പെട്ടന്ന് എന്റെ ബാത്‌റൂമിൽ നിന്നും ടോയ്‌ലറ്റ് ഫ്ലെഷ് ചെയ്യുന്ന ശബ്‌ദം ഞാൻ കേട്ടു, ഞാൻ അങ്ങോട്ട് നോക്കി. എന്റെ ഹൃദയം എടുപ്പ് കൂടുന്നു. ഇപ്പോൾ മുറിമുഴുവൻ നിറഞ്ഞു നിൽക്കുന്നു. അതാ ലോക്ക് എടുത്തു.

അതെ അത് മാളുവാണ്…..

എനിക്ക് ചെറിയ ആശ്വാസം ഉണ്ടായി….

പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു….

അവൾ കരയുക ആണോ ചിരിക്കുവാനോ എന്താ ചെയ്യുന്നത് എന്ന്‌ എനിക്കൊന്നും മനസ്സിലാകുന്നില്ല.

ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി, നല്ല തിളക്കമുണ്ട്.

ഇല്ല ഒന്നും സംഭവിച്ചിട്ടില്ല, അവൾ സേഫ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *