എന്തിനാ വിളിച്ചത്, നീ കുറേ പേരോട് വഴക്ക് കൂടിയിട്ടുണ്ടല്ലോ, ഇവനെ മാത്രം എന്താ ഇത്ര ഓർത്തിരിക്കാൻ,
പെണ്ണിന് വിശപ്പില്ല, ഉറക്കമില്ല…. ഇതൊക്കെ പിന്നെ എന്തിന്റെ ലക്ഷണമാ .. ഞാൻ കളിയാക്കുവൊന്നും ഇല്ല, നീ പറ
: അമ്മയായിപ്പോയി ഇല്ലെങ്കിൽ ചവിട്ടി താഴെ ഇടും ഞാൻ… കിടന്നുറങ്ങിയേ
: മോളേ… ഇനി തമാശയല്ലാത്ത ഒരു കാര്യം പറയട്ടെ,
ഇഷ്ടം ഒക്കെ നമുക്ക് മനസ്സിൽ തോന്നുന്നതാ. അങ്ങനെ തോന്നാൻ വലിയ സമയം ഒന്നും വേണ്ട, ചിലപ്പോ ഒരു തവണ കണ്ടാൽ മതി മനസ് പറയും അയാളെ സ്വാന്തമാക്കണമെന്ന്, അതുപോലെ എപ്പോഴെങ്കിലും ഉള്ളിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അത് മറച്ചുവയ്ക്കരുത്. എല്ലാ മനുഷ്യനും പ്രണയമുണ്ട്, ചിലർ അത് തുറന്ന് പറഞ്ഞ് താൻ സ്നേഹിച്ചയാളെ സ്വന്തമാക്കി സന്തോഷത്തോടെ ജീവിക്കും. എന്നാൽ ചിലർ ഇഷ്ടം ഉള്ളിലൊതുക്കി അത് തുറന്നുപറയാൻ പറ്റാതെ ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കൂടെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിക്കും. അവർക്കും സന്തോഷമുണ്ടാവും പക്ഷെ, മനസുകൊണ്ട് പ്രണയിച്ച ആളോളം നമ്മളെ സന്തോഷിപ്പിക്കാൻ ആർക്കും ആവില്ല. എന്നുകരുതി എന്റെമോള് പോയി ആരെ വേണമെങ്കിലും പ്രേമിച്ചോ എന്നല്ല കേട്ടോ.. ഒന്നുമില്ലെങ്കിലും നല്ല സ്വഭാവവും നല്ല വീട്ടുകാരും ഉള്ള ആളായിരിക്കണം.
: ഇനി തമാശയല്ലാത്ത ഒരു കാര്യം അമ്മയോട് ചോദിക്കട്ടെ… അമ്മ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ
:പോത്തിനോടാണല്ലോ ദൈവമേ ഞാൻ വേദമോതിയത്…
ഞാൻ ഇപ്പോഴും പ്രേമിക്കുകയല്ലേ… നിന്റെ ഗുണ്ടാ രാജീവനെ
: ആ മൊരടനെയോ…
: ഡീ… സംഭവം ഞങ്ങൾ വഴക്കൊക്കെ കൂടും, എന്നാലും എനിക്കെന്റെ രാജീവേട്ടൻ കഴിഞ്ഞിട്ടേ ആരും ഉള്ളു
: അമ്മേ.. എനിക്ക് ആ ഏട്ടനോട് പ്രേമം ഒന്നും ഇല്ല, പക്ഷെ എന്തോ ഒരു…. ആഹ്.. എനിക്കറിയില്ല. ടീച്ചർ പറഞ്ഞതൊക്കെ കേട്ടപ്പോൾ എനിക്കെന്തോ ആളെ നല്ലൊരു ഹീറോ ആയിട്ടാ തോന്നിയത്.
: അതിനുമാത്രം ടീച്ചർ എന്താ നിന്നോട് പറഞ്ഞത്
: രാജ്യം മുഴുവൻ ആദരിക്കുന്ന ഒരു പട്ടാളക്കാരന്റെ മകനാ. അതിന്റെ എല്ലാ തന്റേടവും ഒത്ത നല്ലൊരു മനസുള്ള ആളാ. തെറ്റ് കണ്ടാൽ ആളും തരവും നോക്കാതെ ഇടപെടും, അടിയാണെങ്കിൽ അടി, അതാണ് പണ്ടത്തെ ശ്രീലാൽ. ഒരു പെണ്ണിനോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. പണ്ട് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു പോലും പക്ഷെ അവൾ തേച്ചിട്ടുപോയി. തന്റെ ആഗ്രഹങ്ങളൊക്കെ വേണ്ടെന്ന് വച്ചിട്ട് ഇയാൾക്ക് വേണമെങ്കിൽ ആ പണക്കാരി പെണ്ണിനെയും കെട്ടി അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി ജീവിക്കാമായിരുന്നു. പക്ഷെ അവിടെയും ശ്രീ വേറിട്ടുനിന്നു. സ്വന്തം ആഗ്രഹങ്ങൾ സാധിക്കാൻ പറ്റാത്ത ആൾക്ക് എങ്ങനാ അമ്മേ മറ്റൊരാളുടെ ആഗ്രഹങ്ങളുടെ ആഴം മനസിലാക്കാൻ പറ്റുക. അങ്ങനെ നോക്കുമ്പോ ശ്രീയേട്ടൻ ചെയ്തതല്ലേ ശരി. പുള്ളിയെ കെട്ടുന്ന പെണ്ണ് ശരിക്കും ഭാഗ്യമായുള്ളവളായിരിക്കും
: ശ്രീയേട്ടനോ…അവിടംവരെയൊക്കെ ആയോ
: ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതാ എന്റെ പൊന്നോ… ഇനി അതിൽ പിടിച്ച് കേറണ്ട
: അല്ല ഇത്രയും ഒക്കെ മനസിലാക്കിയിട്ടും പിന്നെ നീ എന്തിനാ നേരത്തെ അവനോട്