അരളിപ്പൂന്തേൻ 4 [Wanderlust]

Posted by

പറഞ്ഞതുകൊണ്ട് ലെച്ചുവിന് കുറച്ചു പണി കുറഞ്ഞുകിട്ടി.

………….

കാലത്ത് ലെച്ചുവിനെ സഹായിക്കാൻ എണീക്കണം എന്നൊക്കെ ഉറപ്പിച്ചിട്ടാണ് കിടന്നത്. എവിടെ… ഞാൻ എഴുന്നേൽക്കുമ്പോഴേക്കും ലെച്ചു കഴിക്കാൻ ഒക്കെ ഉണ്ടാക്കിവച്ച് കുളിക്കാൻ കയറിയിട്ടുണ്ട്.  ഭാഗ്യം.. ഇന്ന് മഴ ലീവാണെന്ന് തോനുന്നു. അതുകൊണ്ട് ബൈക്കിലാവാം യാത്രയെന്ന് വച്ചു. ബാങ്കിന്റെ മുന്നിൽ എത്തിയപ്പോഴാണ് മഴക്കോട്ട് എടുക്കാൻ മറന്നല്ലോ എന്നോർത്ത്. എന്തായാലും കുഴപ്പമില്ല. ഇനി വൈകുന്നേരത്തെ കാര്യമല്ലേ. അപ്പൊ നോക്കാം.

ക്ലാസ്സിൽ എത്തി രണ്ട് പിരിയഡ് കഴിഞ്ഞപ്പോഴേക്കും മഴ ചെറുതായി വന്നുതുടങ്ങി. ഉച്ചയായപ്പോൾ ലെച്ചുവിന് ഫുഡ് കൊണ്ടുകൊടുക്കാൻ നടന്നുപോകേണ്ടിവന്നു. തല്ക്കാലം ക്ലാസ്സിൽ നിന്നും ഒരു കുട വാങ്ങിയാണ് പോയത്. അപ്പോഴാണ് സ്നേഹയുടെ കാര്യം ഓർമ വന്നത്. ഉച്ചയ്ക്ക് ഫുഡൊക്കെ കഴിച്ച് കഴിഞ്ഞ് സ്നേഹയോട് ക്യാന്റീനിലേക്ക് കുടയുമായി വരാൻ വിനുവിന്റെ അടുത്ത് പറഞ്ഞുവിട്ടിട്ടുണ്ട്.

എന്ത് കാര്യം, ഞാൻ കുറേ നേരം അവളെയും നോക്കിയിരുന്നതല്ലാതെ കുടയും വന്നില്ല ഒരു മൈരും വന്നില്ല. അവസാനത്തെ പിരിയഡ് ക്ലാസ് ഇല്ലാത്തതുകൊണ്ട് ക്യാന്റീനിൽ പോയി ഇരിക്കാമെന്ന് വച്ചപ്പോഴാണ് സ്നേഹ വന്നത്. പെണ്ണിന്റെ കയ്യിൽ കുടയൊന്നും കാണുന്നില്ലല്ലോ. അവസാനം അവൾ വന്നു പറഞ്ഞ കാരണം കേട്ട് എന്റെ കൈതരിച്ചു വന്നു. കുട തുഷാരയുടെ കൈയിലാണ് പോലും. സ്നേഹയ്ക്ക് ഒന്നും അറിയില്ലെന്ന്. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവളോട് ചോദിച്ചോ എന്ന്…. മൈര്…

ഇതാണോ ഇവര് രണ്ടുംകൂടി എനിക്കിട്ട് എന്തോ പണിയുമെന്ന് പറഞ്ഞത്. ഇതൊരുമാതിരി ചീപ്പ് പരിപാടിയായിപ്പോയല്ലോ…

സ്നേഹ പോയ്ക്കഴിഞ്ഞ് കുറച്ചു കഴിയുമ്പോഴേക്കും തുഷാര വെറുംകൈയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൾ വരുന്ന കണ്ട ഉടനെ പ്രവി കസേരയൊഴിഞ്ഞു. തുഷാരയുടെ കണ്ണുകൾ വിടർന്നു. നൈസായിട്ട് പ്രവിയെ നോക്കിയൊന്ന് ചിരിച്ചു. നീതുവും പിന്നെ വേറെ രണ്ടാളും കൂടി ഉണ്ടായിരുന്നെങ്കിലും പ്രവി മാത്രം എഴുന്നേറ്റ് തുഷാരയ്ക്ക് ഇരിപ്പിടമൊരുക്കി. അവൾ വന്നിരുന്നതും ഞാൻ നീതുവിനോടും ബാക്കിയുള്ളവരോടും ഇപ്പൊ വരാമെന്നും പറഞ്ഞ് രണ്ടുപേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിലേക്ക് മാറിയിരുന്നു. വേറൊന്നുമല്ല, അഥവാ എന്റെ വായിൽ നിന്നും വല്ല ഭരണിപ്പാട്ടോ മറ്റോ വന്നാൽ അവർ കേൾക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാൻ മാറിയിരുന്നത്. എന്റെ പുറകേ തുഷാരയും വന്ന് എനിക്ക് അഭിമുഖമായി ഇരുന്നു.

: എന്റെ കുടയെവിടെ…

: അത് കളഞ്ഞുപോയി. നിങ്ങൾ വേറെ വാങ്ങിക്കോ

: കളഞ്ഞുപോയെന്നോ….

: എന്താ അങ്ങനൊരു വാക്ക് കേട്ടിട്ടില്ലേ, പോയി അത്രതന്നെ

: ഇതാ സ്നേഹയ്ക്ക് പറഞ്ഞപോരായിരുന്നോ… രാജകുമാരിയെ ഇങ്ങോട്ട് എഴുന്നള്ളിക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ.. എഴുന്നേറ്റ് പോടി

: ദാസപ്പന്റെ മൂക്കിടിച്ചു പരത്തിയ ധൈര്യത്തിൽ എന്റടുത്തു കളിക്കല്ലേ…കാന്റീൻ ഇയാളുടെ തറവാട്ട് സ്വത്തൊന്നും അല്ലല്ലോ, ഞാൻ ഇവിടിരിക്കും. പറ്റാത്തവർക്ക് എഴുന്നേറ്റ് പോകാം..

(കസേര തള്ളി എഴുന്നേറ്റ ഉടനെ എന്റെ മനസിൽ മറ്റൊരു ചിന്ത വന്നു.. ഉടനെ അവിടെ തന്നെ ഇരുന്നു… അല്ല ഞാൻ എന്തിനാ എഴുന്നേറ്റ് പോകുന്നെ, കാന്റീൻ ഇവളുടെ തന്തയുടെ വകയൊന്നും അല്ലല്ലോ. അത് മാത്രമല്ല അവൾ പറഞ്ഞ ഉടനെ എഴുന്നേറ്റുപോയാൽ ഈ പീറപ്പെണ്ണിന്റെ മുന്നിൽ തോറ്റപോലെ ആവില്ലേ…നീ ഇരിക്കെടാ ശ്രീ…)

: എന്തെ പോണില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *