വിരിഞ്ഞിറങ്ങിയത് കണ്ടാ മതിയല്ലോ. പറഞ്ഞുകേട്ടിടത്തോളം നല്ല ചങ്കൂറ്റവും ഉണ്ട്..
: നീ ഒന്ന് പോയേടി… അയാളുടെ കയ്യീന്ന് രണ്ട് കിട്ടാതെ നോക്കട്ടെ. അപ്പോഴാ അവളുടെ ഓഞ്ഞ പ്രേമം.
: ഡീ … അല്ലേലും നീ നോക്കിയിട്ട് കാര്യമൊന്നും ഇല്ല. ദേണ്ടെ ഒരു കിടിലൻ ഐറ്റം വരുന്നുണ്ട്…അങ്ങോട്ട് നോക്കിയേ
ലെച്ചു നടന്ന് വരുന്നത് കണ്ടപ്പോഴേക്കും ചെറുക്കൻ കിടന്ന് വിറയ്ക്കാൻ തുടങ്ങിയല്ലോ. അവളെയും പുറകിൽ ഇരുത്തി വണ്ടി എടുക്കാൻ നേരം അറിയാതെ കണ്ണൊന്ന് തുഷാരയിലേക്ക് പോയോന്നൊരു സംശയം. ആ പുന്നാരമോളുടെ മോന്ത കണ്ടതും ചോര വീണ്ടും തിളച്ചുതുടങ്ങിയല്ലോ. പെണ്ണിനാണെങ്കിൽ ഒടുക്കത്തെ ഗ്ലാമറും, പക്ഷെ കിട്ടിയ നാണക്കേട് ഓർക്കുമ്പോ അവളുടെ മൂഡ് പിടിച്ച് നിലത്ത് ഉരയ്ക്കാനും തോനുന്നു. അവസരം വരും നിനക്ക് കാണിച്ചു താരാട്ടാ…
വീട്ടിൽ എത്തിയിട്ടും ഗ്രൗണ്ടിൽ പോയിട്ടും ഒന്നും മനസിലെ കലിപ്പ് അടങ്ങുന്നില്ല. അവളുടെ വാക്കുകളും മുഖവും തന്നെ വീണ്ടും വീണ്ടും തികട്ടി വരുവാണല്ലോ. കഴിക്കാൻ ഇരുന്നിട്ടും ശരിക്കൊന്ന് സ്കോർ ചെയ്യാൻ പറ്റുന്നില്ല…
: ശ്രീകുട്ടാ… എന്താ അമ്മേടെ മുത്തിന് പറ്റിയേ… സുഖമില്ലേ, ഒന്നും കഴിച്ചില്ലല്ലോ
: എന്ത് സൂക്കേട്, അവൻ പുറത്തുനിന്നും കാര്യമായിട്ട് എന്തോ തട്ടിയിട്ട് വന്നതായിരിക്കും
: എനിക്ക് വേണ്ട. നിങ്ങൾ കഴിക്ക്. ഞാൻ ഉറങ്ങാൻ പോകുവാ…
: അങ്ങനെ പോയാലോ… അമ്മയോട് പറയെടാ.. എന്താ മോന്റെ വിഷമം
: ഒന്നുമില്ലമ്മേ.. ഒരുത്തി നൈസായിട്ട് എല്ലാവരുടെയും മുന്നിൽ വച്ച്, നിർത്തി അപമാനിച്ചു.
: നീ വല്ല പ്രപ്പോസലും കൊണ്ടുപോയിക്കാണും…
: ദേ ലെച്ചു… കിട്ടും എന്റെ കയ്യീന്ന്. ഞാൻ അന്നേ പറഞ്ഞതല്ലേ പ്രേമിക്കാനൊന്നും എന്നെ കിട്ടില്ലെന്ന്
നടന്ന കാര്യങ്ങൾ മുഴുവൻ അവരോട് വിവരിച്ചപ്പോഴേക്കും അമ്മയും ലെച്ചുവും ഇരുന്ന് ചിരിക്കുന്നുണ്ട്. നല്ല ടീമിനോടാ ഞാൻ പറഞ്ഞത്. ഇതിലും ബേധം ആ ക്ലാസിലെ പിള്ളേരായിരുന്നു. അവരുടെ ചിരിക്ക് ഒരു മയമുണ്ടായിരുന്നു.
: എന്റെ ശ്രീ… അവള് പൊരിച്ചു. അല്ലാതെ നീയൊക്കെ എന്താ വിചാരിച്ചേ നിങ്ങൾ ആണുങ്ങൾക്ക് മാത്രമേ പഞ്ച് ഡയലോഗ് അടിച്ച് കൈയ്യടി വാങ്ങാൻ പറ്റൂന്നാ
: ഇതിനാണോ എന്റെ മോൻ ചോറുണ്ണാതിരിക്കുന്നെ… എടുത്ത് കഴിക്കെടാ. നിന്റെ കലിപ്പ് ഒട്ടും കുറയുന്നില്ലേൽ എന്റെ മോൻ അവളെ കെട്ടിക്കൊണ്ട് വാ. അമ്മ ശരിയാക്കികൊടുക്കാം
: കെട്ടാൻ പറ്റിയ സാധനം… ഒന്ന് പോയെ. എനിക്ക് മതി. ഞാൻ കിടക്കുവാ
: ഹാ… നിക്കെടാ.. പിണങ്ങല്ലേ..
കിടക്കാൻ നേരം ചുമ്മാ ഫേസ്ബുക്കിൽ ഒന്ന് തപ്പിനോക്കിയെങ്കിലും കിട്ടിയില്ല. അവസാനം ഇൻസ്റ്റയിൽ ഒന്ന് പരതിയപ്പോൾ ദേ കിടക്കുന്നു പല പോസിൽ പല വർണത്തിൽ പല വേഷത്തിൽ… അഹങ്കാരിയാണെന്ന് പ്രൊഫൈൽ കണ്ടാൽ അറിയാം. ആകെ പത്തുപേരെ ഫോളോ ചെയ്തിട്ടുണ്ട്. എന്ന ഫോള്ളോവേർസ് നോക്കിയാലോ രണ്ടായിരത്തിന് മുകളിലും ഉണ്ട്. അല്ലേലും ഈ തൊലിവെളുപ്പുള്ള കുറേ എണ്ണത്തിന്റെ സ്ഥിരം പരിപാടിയാണ് ഇത്. ആളെ കൊതിപ്പിക്കുന്ന ഫോട്ടോ ഒക്കെ ഇടും നമ്മളെങ്ങാൻ ഒരു മെസ്സേജ് അയച്ചാലോ തിരിഞ്ഞുനോക്കില്ല… പോട്ടെ ഒന്ന് തിരിച്ച് ഫോളോ ചെയ്യുകയെങ്കിലും ആയിക്കൂടെ…