എവിടെ..ഈ നാട് നന്നാവൂലാ…
മൊബൈലിൽ തുഷാരയുടെ ഓരോ ഫോട്ടോ നോക്കികൊണ്ടിരിക്കുമ്പോഴാണ് കയ്യിലൊരു ഗ്ലാസ്സുമായി ലെച്ചു കയറിവന്നത്. കൊള്ളാം, നല്ല മിൽക്ക് ഷെയ്ക്കും ആയിട്ടാണല്ലോ പെണ്ണിന്റെ വരവ്. ഗ്ലാസ് എനിക്ക് നേരെ നീട്ടി എന്റെ കയ്യിൽ നിന്നും മൊബൈൽ അവൾ പിടിച്ചുവാങ്ങി.
: ഇതേതാടാ ഈ പെണ്ണ്… എന്നാ ക്യൂട്ടാ അല്ലേ
: അത് ഏതോ വല്യ മോഡൽ ആണ്..
: അത് ഫോട്ടോ കണ്ടപ്പോ മനസിലായി… കാണാൻ നല്ല ചന്തമുണ്ട്. ഒക്കെ ഫിൽറ്റർ ആയിരിക്കും.
: ഹേ… അതൊക്കെ ഒറിജിനൽ ആണ്…
: നിനക്കറിയുന്ന പെണ്ണാണോ..
: എടി പോത്തേ … ഇതാണ് ഞാൻ നേരത്തെ പറഞ്ഞ പെണ്ണ്
: ഓഹ്… തുഷാര… അത് പറ. ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഉം… ഇത് കലിപ്പൊന്നും അല്ല മോനേ. പ്രേമമല്ലേ, അത് അനുരാഗമായി വയറിൽ ഉരുണ്ടുകൂടിയതുകൊണ്ടല്ലേ എന്റെ കാട്ടുപോത്തിന് ചോറ് കേറാത്തത്…
: മൈര്… നല്ലൊരവസരം വരും. അന്ന് ഞാൻ അവളുടെ നാക്കിന്റെ നീളം കുറയ്ക്കും.. നീ നോക്കിക്കോ.
: നീ മൈര് പറിക്കും.. ഒന്ന് പോടാ. കേട്ടെടുത്തോളം അവൾ പുലിയാണ്. പെണ്ണിന്റെ കയ്യീന്ന് കിട്ടാതെ നോക്കിക്കോ.. അവസാനം ലച്ചൂന്നും വിളിച്ചോണ്ട് മോങ്ങരുത്.
: ഒന്ന് പോടി… അവൾക്ക് ശരിക്കും അറിയില്ല ശ്രീലാലിനെ…
: എടാ പൊട്ടാ… അവള് പറഞ്ഞ ഉടനെ നീ ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ പെണ്ണ് ഒന്ന് പേടിച്ചേനെ. ഇതിപ്പോ അവൾക്ക് 500 രൂപയും കൊടുത്തിട്ട് ചിരിച്ചോണ്ട് ഇറങ്ങിവന്നിരിക്കുന്നു. ഇനി നീ എത്ര മസിലും പെരുപ്പിച്ച് പോയാലും പെണ്ണ് കട്ടയ്ക്ക് നിൽക്കും. അതുകൊണ്ട് വേറെ വഴിയൊന്നും ഇല്ല. ആന്റി പറഞ്ഞപോലെ മോൻ അവളെ കെട്ടിക്കോ…നല്ല സുന്ദരി മോളാടാ. ഈ ഫോട്ടോ നോക്കിയേ. പെണ്ണിനെ സാരിയിൽ കാണാനാ കിടു.
: കാണാൻ ഒക്കെ കൊള്ളാം… നീ വെറുതേ ഓരോന്ന് കാണിച്ച് എന്നെ കുഴപ്പിക്കല്ലേ മോളെ ലെച്ചു
: അപ്പൊ നിന്റെ ജാഡയൊക്കെ വെറും അഭിനയം ആണല്ലേ … മനസ്സിൽ എന്തോ ഉണ്ടല്ലോ മോനെ കുട്ടാ
: ഒരു മൈരും ഇല്ല… നീ വന്നേ…
വിശക്കുന്നു മുത്തേ… എന്തെങ്കിലും തിന്നാൻ താടി പെണ്ണേ
: നല്ല വരിക്ക ചക്കേടെ ചുള തരട്ടെ….
**************
ഇതേസമയം തുഷാരയുടെ വീട്ടിൽ……
: ഇന്ദിരേ… അവളെപ്പോയി വിളിക്കെടി..
: എനിക്കെങ്ങും വയ്യ, നിങ്ങൾ അവളെ എന്തെങ്കിലും പറഞ്ഞുകാണും, അല്ലാതെ എന്റെമോള് ഇങ്ങനെ ദേഷ്യംപിടിച്ചിരിക്കില്ല…