: നീ നോക്കിക്കോടി… കേട്ടെടുത്തോളം നല്ല പയ്യനാ. പിന്നെ ആവശ്യത്തിലധികം സ്വത്തും ഉണ്ട്. കാണാനും ഗ്ലാമർ ആണ്. ഞാൻ അച്ഛനോട് പറയട്ടെ
: അങ്ങനെ സ്വത്തും പണവും നോക്കിയിട്ട് ആരും എനിക്കുവേണ്ടി ചെറുക്കനെ തിരയണ്ട. എനിക്ക് ഇഷ്ടപെട്ട ആളെ ഞാൻ കണ്ടെത്തും. അപ്പൊ കെട്ടിച്ചുതന്നാൽ മതി… ഇനി എന്റെ ഇന്ദിരമോള് പോയേ. ഗുണ്ടാ രാജീവൻ കാത്തിരിപ്പുണ്ടാവും…
: ഓഹ്… അത് ഇരുന്നാലും ഇല്ലേലും ഒക്കെ കണക്കാ…
: അയ്യേ… നാണമില്ലല്ലോ. മോളോടാ പറയുന്നെന്നുള്ള വിചാരം പോലും ഇല്ല
: ഇതിലൊക്കെ എന്താ നാണിക്കാൻ. നാണിച്ചിരുന്നെങ്കിൽ നിന്നെപോലൊന്ന് ഉണ്ടാവുമായിരുന്നോ…
: എന്റെ ഗുരുവേ… തൊഴുതിരിക്കുന്നു. ഗുഡ് നൈറ്റ്. ഉമ്മ
ഇന്ദിര പോയിക്കഴിഞ്ഞും തുഷാരയുടെ കണ്ണുകൾ ആ ഫോട്ടോയിലേക്ക് തന്നെ തറച്ചുനിന്നു. മാമാറിമാറി ഓരോ ഫോട്ടോ കാണുമ്പോഴും അവൾ മനസുകൊണ്ട് എത്രയോ തവണ പശ്ചാത്തപിച്ചുകൊണ്ടിരുന്നു. ഒരുപാട് പേരോട് മോശമായും അഹങ്കാരത്തോടെയും പെരുമാറിയിട്ടുണ്ടെങ്കിലും, ഇതുവരെ അവരെയാരെയും ഒരുകൂട്ടം ആളുകൾക്ക് മുന്നിൽവച്ച് നാണംകെടുത്തുന്ന പ്രവർത്തി തന്നിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ അവളുടെയുള്ളിൽ ഞാൻ എന്ന മനുഷ്യജീവി വേറിട്ടുനിന്നു. മനസ്സിൽ ഒരുപാട് തവണ മാപ്പ് എന്ന രണ്ടക്ഷരം ഉരുവിട്ടെങ്കിലും അവളുടെ മനസ് അസ്വസ്ഥമാണ്. അമ്മ പറഞ്ഞ വാക്കുകളും എന്റെ ആ സമയത്തുള്ള മൃദു സമീപനവും, മധുര പ്രതികാരവും എല്ലാം ഓർക്കുമ്പോൾ തുഷാരയുടെ കണ്ണുകൾ വീണ്ടും വീണ്ടും എന്നെ കാണണമെന്ന് കൊതിച്ചുകൊണ്ടിരുന്നു. ഒപ്പം ഒരുകൂട്ടം ചോദ്യങ്ങൾ അവളുടെ മനസിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു….
… നേരിട്ട് ആ മുഖത്തുനോക്കി മാപ്പുപറയാനുള്ള ധൈര്യം തനിക്കുണ്ടാവുമോ,
ഇതുവരെ ആരുടെ മുന്നിലും തോറ്റുകൊടുത്ത ചരിത്രവും എനിക്കില്ല…അതുകൊണ്ട് നേരിട്ട് പോയി മാപ്പുപറയാനും ഒരു മടി… ആകെ കുഴഞ്ഞല്ലോ… എന്ത് ചെയ്യും, നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചെങ്കിലും പറയാമായിരുന്നു,
….ഐഡിയ, സ്നേഹ വഴി മനുവിന്റെ കയ്യിൽ നിന്നും നമ്പർ ഒപ്പിക്കാം… ആ പണ്ടാരക്കാലി ആണെങ്കിൽ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ടാവും.. എന്തായാലും വിളിച്ചുനോക്കാം അല്ലെ… ദൈവമേ എടുക്കണേ….
തെണ്ടി… ഫോൺ മുഴുവൻ റിങ് ചെയ്തിട്ടും എടുക്കുന്നില്ലല്ലോ. ഒന്നുകൂടി നോക്കാം…
ഭാഗ്യം ചത്തിട്ടില്ല ….
: ഹലോ…
: എന്താടി ഈ നട്ടപ്പാതിരയ്ക്ക്…നിന്റെ ആരെങ്കിലും ചത്തോ
: ആടി… നിന്റെ തന്ത റബ്ബർ ചാക്കോ ചത്തു…നീ അറിഞ്ഞില്ലേ. എടി പോത്തേ സമയം പത്താവുന്നതേ ഉള്ളു…
: എന്റെ തന്തയ്ക്ക് വിളിക്കാതെ കാര്യം പറ മൈ ഡിയറേ…
: സ്നേഹേ… നീ കഴിച്ചിട്ടാണോടി കിടന്നത്…
: കാര്യം പറ…. നിന്റെ സോപ്പൊക്കെ അവിടെ നിക്കട്ടെ
: ഡി… നീ ആ മനുവിനെ വിളിച്ച് എന്റെ ശത്രുവിന്റെ നമ്പറൊന്ന് വാങ്ങിത്തരുമോ…പ്ലീസ്