ഇനി സുമേഷിന് ആസമയത്ത് അറിയത്തില്ലാത്ത ചില കാര്യങ്ങൾ നിങ്ങളോട് മാത്രം പറയാം…
സുമേഷ് വിളിച്ചയാൾ നഗരത്തിലെ എന്തിനും പോന്ന ഒരു ഗുണ്ടയും വട്ടി പലിശക്കാരനുമായ സ്റ്റീഫനാണ്…
രാഷ്ട്രീയക്കാരുടെയും ഉയർന്ന ഉദ്ധ്യോഗസ്ഥരുടെയും ബ്ളാക് മണിയുടെ സൂക്ഷിപ്പുകാരൻ… ആ പണമാണ് സ്റ്റീഫൻ പലിശക്ക് കൊടുക്കുന്നത്… പലിശ സ്റ്റീഫൻ എടുക്കും മുതൽ എപ്പോഴും സുരക്ഷിതമാ ണ്… എന്തിനും മടിയില്ലാത്ത മനസും സാമാന്യത്തിൽ അധികം ആരോഗ്യവും ഉന്നതങ്ങളിലെ പിടിപാടും ഒക്കെ കൊണ്ട് സ്റ്റീഫൻ എന്ന നാല്പതു കാരനോട് ആരും ഉടക്കാറില്ല… ഉടക്കിയ ആരും ഇപ്പോൾ ജീവനോടെ ഇല്ല….
ഈ സ്റ്റീഫന്റെ നമ്പറാണ് ബാങ്ക് മാനേജർ സുമേഷിന് കൊടുത്തത്… ബാങ്കിൽ ലോൺ ചോദിച്ചു വരുന്ന പലരെ യും സ്റ്റീഫന്റെ അടുത്തേക്ക് മാനേജർ പറഞ്ഞു വിടും… അതിനു നല്ല കമ്മീഷനും സ്റ്റീഫൻ കൊടുക്കും….
ഫോണിൽകൂടി പറഞ്ഞ അഡ്രസ്സിൽ സുമേഷ് എത്തി… വളരെ പഴക്കമുള്ള വലിയ ഒരു വീട്… മുറ്റമൊക്കെ കരിയിലയും പുല്ലും നിറഞ്ഞ ആൾ താമസം ഉണ്ടന്ന് തോന്നാത്ത ഒരു ബംഗ്ലാവ്…. സുമേഷിന്റെ കാറിന്റെ ശബ്ദം കേട്ട് അൻപതു വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു..
അയാളോട് കാര്യം പറഞ്ഞപ്പോൾ മുകൾ നിലയിൽ കാണണ്ട ആളുണ്ട് എന്ന് പറഞ്ഞു… മരം കൊണ്ടുള്ള ഗോവണി കയറി മുകളിൽ എത്തിയ സുമേഷ് ആരെയും കാണാത്തതുകൊണ്ട് ഒന്ന് ചുമച്ചു….
ആ… വാ… കയറി വാ…
ശബ്ദം കേട്ട മുറിയിലേക്ക് കയറിയ സുരേഷിന്റെ മുൻപിൽ ആദ്യമായി സ്റ്റീഫൻ പ്രത്യക്ഷപ്പെട്ടു…
ആറടിയോളം ഉയരമുള്ള ആരോഗ്യ ദൃഡഗാത്രനായ ഒരാൾ… മുഖത്ത് കുറ്റി രോമങ്ങൾ കട്ടിയുള്ള മേൽ മീശ…. ടി ഷർട്ടിനുള്ളിൽ തെറിച്ചു നിൽക്കുന്ന മസിലുകൾ…..
താമസിക്കുന്ന ഫ്ലാറ്റിന്റെ പേര് പറഞ്ഞപ്പോൾ തന്നെ സ്റ്റീഫന് ആൾ ദരിദ്ര വാസിയല്ലന്ന് മനസിലായി…. വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ സ്റ്റീഫൻ പറഞ്ഞു…
സുമേഷേ… ഞാൻ ബാങ്ക് നടത്തുന്ന ആളൊന്നും അല്ല… പിന്നെ വളരെ വേണ്ടപ്പെട്ടവർക്ക് അത്യാവശ്യം വരുമ്പോൾ സഹായിക്കും… അത്രേ ഒള്ളു….
പിന്നെ തന്നെ പറഞ്ഞുവിട്ട ബാങ്ക് മാനേജർ എനിക്ക് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ട് തന്നെ ഉപേക്ഷിക്കാനും പറ്റില്ല…