##############################
പിറ്റേന്ന് ജാനി ബേക്കറിയിൽ
ജിൻസി :എടി ജോയെ കുറിച്ച് വല്ല വിവരവും ഉണ്ടോ
ജാനി :ഇല്ല ജിൻസി പോയികഴിഞ്ഞു ദേവിനെ വിളിച്ചിരുന്നു അതിന് ശേഷം ഒരു വിവരവും ഇല്ല
ജിൻസി :ഇനി അവിടെയെങ്ങാനും കൂടാൻ തീരുമാനിച്ചു കാണുമോ
ജാനി :നീ ഒന്ന് മിണ്ടാതിരുന്നേ ജിൻസി നീ യും ആ ജെയ്സനെ പോലെ തുടങ്ങുവാണോ
ജിൻസി :അവൻ അതിന് എന്ത് ചെയ്തു
ജാനി :എന്ത് ചെയ്തില്ലാ എന്ന് ചോദിക്ക് ഇന്നലെ എന്റെ വീട്ടിൽ വന്നേക്കുന്നു
ജിൻസി :സത്യമാണോ നീ പറയുന്നത്
ജാനി :അതേടി അമ്മയെയും അച്ഛനേയുമെല്ലാം അവൻ കയ്യിലെടുത്തു
ജിൻസി :അവൻ ആള് കൊള്ളാല്ലോ
ജാനി :എന്ത് കൊള്ളാം മിക്കവാറും അവന്റ മരണം എന്റെ കൈ കൊണ്ടായിരിക്കും
ഇതേ സമയം ജൈസനും കിരണും
കിരൺ :എന്തായെടാ കാര്യങ്ങൾ
ജൈസൺ :നീ പറഞ്ഞപോലെ അവളുടെ അച്ഛനെയും അമ്മയെയും ഞാൻ കയ്യിലെടുത്തിറ്റുണ്ട് പക്ഷേ അവൾ അടുക്കുന്നില്ല
കിരൺ :അടുക്കുന്നില്ലേങ്കിൽ അടുപ്പിക്കണം അതാണ് നിന്റെ അടുത്ത ജോലി
ജെയ്സൺ :അതെങ്ങനെയടാ
കിരൺ :നീ അവളുമായി കൂടുതൽ സമയം ചിലവഴിക്കണം അവളുടെ കോമ്പറ്റിഷൻ വരുകയല്ലേ അവളുടെ പ്രാക്ടീസിനോക്കെ നീ കൂടെ ഉണ്ടാകാണം എപ്പോഴും നീ അവളുടെ കൂടെ ഉണ്ടാകും എന്ന തോന്നൽ അവളിൽ ഉണ്ടാക്കിയാൽ നീ ജയിച്ചു
ജെയ്സൺ :നീ മുത്താണ് കിരണേ നാളെ മുതൽ ഈ ജെയ്സൺ വിടാതെ അവളുടെ പുറകേ ഉണ്ടാകും
പിറ്റേദിവസം കോളേജിൽ ജാനിയും മെറിനും
മെറിൻ :കോംമ്പറ്റിഷൻ ഇങ്ങ് അടുത്ത് വരുകയല്ലേ ജാനി
ജാനി :അതേ ഇന്ന് മുതൽ സ്പെഷ്യൽ പ്രാക്ടീസ് തുടങ്ങണം
മെറിൻ :ഉം നീ നന്നായി ശ്രമിച്ചാൽ ഇത്തവണയും മെഡൽ നമ്മുടെ കോളേജിനു ലഭിക്കും
പെട്ടെന്നാണ് മെറിൻ അവർക്ക് പുറകിൽ ജെയ്സൺ നിൽക്കുന്നത് കണ്ടത്
മെറിൻ :ജാനി ജെയ്സൺ വന്നിട്ടുണ്ട്
ജെയ്സൺ ഉടനെ അവരുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ഹലോ ജാനി അച്ഛനും അമ്മക്കുമെല്ലാം സുഖമല്ലേ
ജാനി :അവർക്ക് ഒരു സുഖക്കേടുമില്ല നീയായിട്ട് ഉണ്ടാക്കാതിരുന്നാൽ മതി
ജെയ്സൺ :ഹോ ഈ ലാൻഡ്രിയുടെ ഒരു കാര്യ