പണ്ട് കോളേജിൽ ഒക്കെ പഠിക്കുമ്പോ പ്രേമിച്ചു നടക്കുന്നവരെ കാണുമ്പോ തന്നെ എനിക്ക് പുച്ഛം ആരുന്നു. അവന്മാർ രാവിലെ വരുന്നതും എല്ലാം ഞാൻ പുച്ഛത്തോടെ ആണ് കണ്ടിരുന്നത്. എന്ന ഇപ്പളോ ഞാനും അതെ അവസ്ഥയിൽ. കഷ്ടം തന്നെ ഹാ എന്തുചെയ്യാൻ മനുഷ്യൻ അല്ലെ പുള്ളേ…… 😀
അങ്ങനെ ഞാൻ ക്ലാസ്സിൽ അവക്ക് കാത്ത് ഇരിക്കാൻ തുടങ്ങി അവസാനം അവൾ വന്നു പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. അവന്മാർ ആണെ ഒടുക്കത്തെ ചിരിയും. അതുകഴിഞ്ഞെപ്പിന്നെ ഞാൻ നേരത്തെ വരുന്നത് നിർത്തി എന്നാലും അവന്മാരുടെ കളിയാക്കൽ കുറഞ്ഞില്ല. പിന്നെ എനിക്ക് അതൊന്നും ഒരു പ്രേശ്നമേ അല്ലാത്ത രീതിയിൽ ഞാൻ നടന്നു. അല്ലതെ വേറെ വഴി ഇല്ലല്ലോ.
വൈഗയോട് സംസാരിക്കാൻ കിട്ടുന്ന ചാൻസ് ഒന്നും ഞാൻ ഇതുവരെ പാഴാക്കിയില്ല സമയം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കും. ഇപ്പോ അവക്കും എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. എന്നെ കണ്ടാൽ ചിരിക്കുകയൊക്കെ ചെയ്യും.
എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു അവളുടെ ചിരിക്കും ഒരു ഭംഗി ഒക്കെ ഒണ്ട് മാറ്റാരിലും കാണാത്ത ഒന്ന്. ഫാമിലിയിൽ നടന്ന ആക്സിഡന്റ് ആണ് അവളുടെ ഈ ഒളിച്ചുകളിക്കു പിന്നിൽ എന്ന് അറിയാമെങ്കിലും ഞാൻ അത്തെക്കുറിച്ചൊന്നും അവളോട് ഇതുവരെ ചോദിച്ചില്ല.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി ഇപ്പൊ ഞങ്ങൾ രണ്ടാം വർഷം ആയി.
വൈഗ ഇപ്പൊ എന്നോട് വളരെ ഓപ്പൺ ആയി തന്നെ സംസാരിക്കും. അവൾക്ക് പണ്ടത്തേതിൽനിന്ന് ഒരുപാട് മാറ്റം വന്നു. അവൾ ഇപ്പൊ ക്ലാസ്സിലെ മാറ്റ് കുട്ടികളോടും സംസാരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. എല്ലാർക്കും അത് സന്തോഷം നൽകി.
അവളുടെ നമ്പർ എന്റെ കയ്യിൽ ഒണ്ട് എങ്കിലും ഞാൻ ഇതുവരെ അവൾക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഇടക്ക് ലീവ് ഉള്ളപ്പോ വീട്ടിലേക്ക് പോകുമ്പോളുമൊക്കെ അവളുടെ ശബ്ദം കേൾക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ അവളെ വിളിക്കാറില്ല എന്തോ അവൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന് ചിന്ത എന്നെ അതിൽനിന്നെല്ലാം പിൻവലിച്ചു.