ഇങ്ങനെയും ഒരു പ്രണയം 4 [നളൻ]

Posted by

 

അയാൾ അത് പറഞ്ഞപ്പോളേക്ക് ശെരിക്കും കരഞ്ഞു പോയി. ഒരു അച്ഛന്റെ കരുതലും ഭാര്യയോടുള്ള സ്നേഹവും അതിൽ നിന്ന് എനിക്ക് മനസിലായി. അയാൾ വീണ്ടും തുടർന്നു.

 

മോള്…. വാളേ അന്ന് കാണാതായി അവൾ ചെല്ലാൻ സത്യത ഒള്ള സ്ഥലങ്ങളിൽ എല്ലാം വിളിച്ചു അന്വേഷിച്ചു. പോലീസുകാരും അവരുടേതായ അന്വേഷണങ്ങൾ തുടർന്നു. അവസാനം ഒരു ഹോസ്പിറ്റലിൽ വച്ച് അവളെ കിട്ടി. ആരൊക്കെയോ പിച്ചി ചീന്തി ഒന്നും സംസാരിക്കാനോ ഒന്ന് അനങ്ങാനോ പറ്റാതെ. അവക്ക് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി ചികിത്സ ഞാൻ കൊടുത്തു എട്ട് മാസം…. എട്ട് മാസം എന്റെ മോള് കിടന്നു. ആ ആശുപത്രിയിൽ… ഞാൻ ആരേം അറിയുച്ചില്ല. ബാംഗ്ളൂരിൽ എനിക്ക് ഉണ്ടായിരുന്ന ബിസിനസ്‌ എല്ലാം ഉപേക്ഷിച്ചു ഞാൻ കേരളത്തിലേക്ക്. തിരിച്ചു വന്നു ചോദിച്ച ബന്ധുക്കളോടെല്ലാം ആക്സിഡന്റ് എന്ന് മാത്രം പറഞ്ഞു പിന്നെ കിടന്നു എന്റെ മോള് രണ്ട് മാസം കൂടെ. പിന്നീട് ഇനി ഹോസ്പിറ്റലിൽ കിടന്നിട്ട് കാര്യം ഇല്ല വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. എന്റെ പ്രാർത്ഥനയുടെ ബലം കൊണ്ടാണോ എന്ന് അറിയില്ല രണ്ടുമാസം കൂടെ കഴിഞപ്പോ അവൾ എഴുനേറ്റു. ആത്യം കുറെ കരഞ്ഞു എന്നാലും ഞാൻ ആശുവസിച്ചു എന്റെ മോള് തിരിച്ചുവന്നുവല്ലോ. അത് മതിയാരുന്നു ഈ അച്ഛന്…..

പക്ഷെ പിന്നീട് നടന്നതെല്ലാം ഞാൻ ഓർക്കാൻ കൂടി താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആണ്. അവൾ നടന്നതെല്ലാം മനസിലാക്കിയപ്പോ പിന്നെ ഒന്നും സംസാരിക്കാതെ ആയി. ഓരോടും ഒന്നും മിണ്ടില്ല റൂമിൽ തന്നെ അടച്ചിരിക്കും.

 

അങ്ങനെ ദിവസങ്ങൾ കടന്ന് പോയ്‌ ടീച്ചർ ആകണം എന്ന് അവളുടെ ആഗ്രഹം ആയിരുന്നു അതുകൊണ്ടാണ് ഞാൻ അവളെ നിർബന്ധിച്ചു അവളെ ഇവടെ ചേർത്തത്. പിന്നെ ഡോക്ടരും പറഞ്ഞു അവൾക്ക് ഒരു ചേഞ്ച്‌ വേണം അന്ന് അതുകൊണ്ടാ അടുത്തൊക്കെ കോളേജ് ഉണ്ടായിട്ടും ഇത്ര ദൂരെ അവളെ ചേർത്തത്. അതുകൊണ്ട് എന്തായാലും എന്റെ മോള് ഒന്ന് ചിരിച്ച് കണ്ടല്ലോ…… ഇപ്പം ഈ അച്ഛൻ സന്തോഷവാനാണ് ലോകത്ത് അരെ അകളിലും….

 

Leave a Reply

Your email address will not be published. Required fields are marked *