വേശ്യാജീവിതം [Janaki iyer]

Posted by

കാശു കൊടുത്തു മേടിച്ചു തീറ്റിപ്പോറ്റുന്നത് ഞാൻ പറയുന്നവർക്കൊപ്പം കിടന്നു കൊടുക്കാനും അവരുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും വഴങ്ങിക്കൊടുക്കാനുമാണ്.. അതിനു മുടക്കം വന്നാൽ എനിക്കൊരു കസ്റ്റമറെ എങ്കിലും നഷ്ടപ്പെട്ടാൽ കൊന്നു കളയും ഞാൻ .കോപം കൊണ്ടു വിറച്ചു കൊണ്ടു ഗംഗാമ പറഞ്ഞു

കൊല്ലുന്നെങ്കിൽ കൊല്ല് … അഞ്ചു വർഷമായില്ലേ നിങ്ങളു പറയുന്നവർക്കൊപ്പം ഞാൻ കിടന്നു കൊടുക്കുന്നത്. എന്നെ ചതിച്ചു ഇവിടെ കൊണ്ടു വിറ്റവൻ വാങ്ങിയ കാശിൻ്റെ എത്രയോ ഇരട്ടി നിങ്ങളെൻ്റെ ശരീരം കൊണ്ടുണ്ടാക്കി.. ഇന്നു വരെ ഞാൻ എന്തെങ്കിലും നിങ്ങളോടു പറഞ്ഞിട്ടുണ്ടോ.. എന്നെ അങ്ങു കൊന്നേക്ക്.. കാലുകൾക്കിടയിൽ നിന്നും മുഖം മാത്രമുയർത്തി പായൽ ചീറി

അതു കേട്ടതും ദേഷ്യം ഇരട്ടിച്ച ഗംഗാമ അവളുടെ മുടിയ്ക്കു കുത്തിപ്പിടിച്ചുയർത്തി അവളെ പൊതിരെ തല്ലി

പെട്ടെന്നു രുക്സാന അവിടേക്കു വന്നു റാണിമായെ പിടിച്ചു മാറ്റിക്കൊണ്ടു പറഞ്ഞു

ഹേ റാണീ എന്തായിത്… ഇവളെ കസ്റ്റമർക്കു കൊടുക്കാനുള്ളതാ.. ഞാൻ ഒരുക്കിക്കൊണ്ടിരിക്കുവല്ലേ.. ഈ തല്ലും കൊണ്ടു അതിൻ്റെ പാടും വെച്ചോണ്ടെങ്ങനെ ഇവളെ കൊടുക്കും നീ ഇനി ഇവളെ തല്ലരുത്

അല്ല രുക്സാന അവളു പറഞ്ഞതു കേട്ടില്ലേ
അവളുടെ അഹങ്കാരവർത്തമാനം കേട്ടില്ലേ നീ ….തല്ലി പാടു വീണെങ്കിൽ അവിടൊക്കെ ഇത്തിരി മേക്കപ്പിട്ടു വിട്
റാണിമായുടെ ദേഷ്യം അടങ്ങിയില്ല

വാടീ ഇവിടെ രുക്സാന പായലിനെ അടുത്തു വിളിച്ചു

എന്നാൽ പായൽ ഭയന്നു വിറച്ചു മാറിനിന്നതേയുള്ളു.. അവളുടെ കണ്ണുകളിൽ ഭയവും താൻ പറഞ്ഞതിൻ്റെ ഭവിഷ്യത്തും ഓർത്തപ്പോൾ അവളെ വിറച്ചു

പോയി ഇരിക്കെടി ഡ്രസിംഗ് ടേബിളിൽ…

അനുസരണയുള്ള പട്ടിയെപ്പോലെ പായൽ പോയി ഇരുന്നു

ഇന്നു വന്ന നിൻ്റെ കസ്റ്റമർ നിനക്കു കൂടുതൽ പണം തന്നാൽ അതായത് ഒരു മണിക്കൂർ അല്ലെങ്കിൽ ഒരു ഷോട്ടിനുള്ള പണമെങ്കിലും കൂടുതൽ തന്നാൽ നിനക്കു നല്ലത്.. അതെനിക്കു കിട്ടിയില്ലെങ്കിൽ നീ വീണ്ടും ട്രയിനിംഗ് സെൻ്റർ കാണും… അങ്ങനെ കാണാതെ നോക്കേണ്ടത് നിൻ്റെ ഉത്തരവാദിത്വമാണ് ഓർത്തോ..

അടികേറ്റു ചുവന്ന പായലിൻ്റെ മുഖത്തേക്കു കുറച്ചു റൂഷിട്ടു കൊടുത്തു കൊണ്ടു രുക്സാന പറഞ്ഞു

നീ എന്താടി ഇങ്ങനെ നോക്കുന്നത്.പോയി കുളിച്ചിട്ടു വാടീ.. ഡീ പിള്ളാരേ ഇവളെ പെട്ടെന്നു കളിപ്പിച്ചു വിട്ടേ…അപ്രഞ്ജയായി നോക്കി നിൽക്കുന്ന ജാനകിയെ ബാത്റൂമിലേക്കു തള്ളിക്കൊണ്ടു രുക്സാന പറഞ്ഞു

താൻ എത്തപ്പെട്ട സ്ഥലത്തു നിന്നും തനിക്കിനി രക്ഷയില്ല എന്നോർത്തപ്പോൾ ജാനകിക്കു കരച്ചിൽ വന്നു

ദീദി… കരയാതെ കരഞ്ഞാൽ അതിനു വേറേ കിട്ടും … ഇനിയുള്ള ജീവിതം ഉള്ളിൽ മാത്രമേ കരയാവൂ.. പുറമേ ചിരിച്ചു ജീവിക്കണം… ഇല്ലെങ്കിൽ പട്ടിണിയും പീഢനവും അടിമപ്പണിയുമായി ഇങ്ങനെ കഴിയേണ്ടി വരും… ജാനകിയെ കൈ പിടിച്ചു ചെറിയ പൂളിലേക്കിറക്കിക്കൊണ്ടു ഒരു പെൺകുട്ടി പറഞ്ഞു

ജാനകി ചുറ്റിനും നോക്കി പെൺകുട്ടികൾ ‘ എല്ലാവരും പാൻ്റിസ് മാത്രമേ ധരിച്ചിട്ടുള്ളു..

തൻ്റെ വിധിയോർത്തു ജാനകി ഒരു പാവയെപ്പോലെ ഇരുന്നു കൊടുത്തു

പെൺകുട്ടികൾ അവളെ കുളിപ്പിച്ചെടുത്തു

നിങ്ങൾ എത്ര ഭാഗ്യവതികളാണ്… നിങ്ങൾക്കൊക്കെ ജോലി ഇവിടെ അല്ലേ… ആരുടെയും കൂടെ കിടക്കണ്ടല്ലോ .. അവൾ ഒരു കുട്ടിയെ നോക്കിപ്പറഞ്ഞു …

അതു പറഞ്ഞതും ഒരു പെൺകുട്ടി ജാനകിയുടെ കയ്യെടുത്തു അവളുടെ മുലകളിലേക്കു വെപ്പിച്ചു… വല്ലാതെ കല്ലിച്ചിരുന്നു ആ മുലകൾ… കാര്യം മനസിലായ ജാനകി ചോദിച്ചു

ഈ സമയത്തു നീ എന്തിനാ ഇങ്ങനെ ജോലി ചെയ്യുന്നത്..

ഇതു വരാതെയിരിക്കാൻ ഗുളിക തന്നിരുന്നു … പക്ഷേ ഏറ്റില്ല പറഞ്ഞു വച്ച കസ്റ്റമർക്കു റാണിമാ വേറേ ആളെക്കൊടുത്തു… ഗുളിക തിന്നിട്ടും ആർത്തവം ഡേറ്റ് മാറാത്തതിനു എന്നെ ഒരു പാട് തല്ലി… പിന്നെ ഇവിടെ കൊണ്ടിട്ടു.. ഞാൻ ഗുളിക തിന്നില്ല എന്നാ പറഞ്ഞത്. സത്യമായും ഞാൻ ഗുളിക തിന്നതാ ദീദി.. ഇതൊക്കെ പിടിച്ചു വെക്കാൻ പറ്റുമോ അവൾ തേങ്ങി

Leave a Reply

Your email address will not be published. Required fields are marked *