ശോഭ -മാംന് തന്നെ വിളിച്ചാൽ പോരേ
അശ്വതി -താൻ എന്നെ ഒരു വേണ്ടപ്പെട്ടരൾ ആയി കാണുമ്പോൾ ഞാനും തിരിച്ച് അങ്ങനെ കാണണ്ടേ
ശോഭ -എന്നാലും
അശ്വതി ഒരു എന്നാലും ഇല്ല
ശോഭ -ശരി അശ്വതി
അശ്വതി ചെറുതായി ഒന്ന് ചിരിച്ചു എന്നിട്ട് ശോഭയെ കെട്ടിപിടിച്ചു. അശ്വതി ഈ സ്നേഹം കണ്ട് ശോഭ കരയാൻ തുടങ്ങി
അശ്വതി -താൻ എന്തിനാ കരയുന്നെ
ശോഭ -ഈ കരച്ചിൽ സന്തോഷം കൊണ്ടാ. എന്റെ ആദ്യ ഭർത്താവ് പോലും എന്നോട് ഇത്ര സ്നേഹം കാണിച്ചിട്ടില്ല എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്നെ ചേർത്ത് പിടിച്ചല്ലോ
അശ്വതി -താൻ വെറുതെ പിന്നെയും ഇമോഷണൽ അവല്ലേ പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ നോക്ക്
ശോഭ -മ്മ്
അങ്ങനെ അവരുടെ സംഭാഷണം അവിടെ വെച്ച് തീർന്നു ആ റെസ്റ്റോറന്റിൽ നിന്ന് അവർ ഇറങ്ങിയത് സൂഹൂർത്തുക്കൾ ആയിട്ടായിരുന്നു. അശ്വതി എത്രത്തോള്ളം സിദ്ധുവിനെ സ്നേഹിക്കുന്നുവോ അത്രതൊള്ളം ശോഭ അവളുടെ മകനെ സ്നേഹിക്കുന്നു എന്ന് അശ്വതി മനസ്സിലായി. അവളെ കാണാൻ സാധിച്ചതും സംസാരിക്കാൻ സാധിച്ചതും അശ്വതി ഒരു ഭാഗ്യമായി കണക്കാക്കി തന്റെ ജീവിതം തുറന്ന് പറയാൻ ശോഭ മാത്രമേ തനിക്ക് ഉള്ളു എന്നാതും അശ്വതി മനസ്സിലാക്കി
അന്ന് വൈകുന്നേരം അശ്വതി വളരെ സന്തോഷത്തിൽ ആണ് വീട്ടിൽ എത്തിയത് അവൾ റൂമിൽ എത്തിയപ്പോൾ അവൾളുടെ വാട്സ്ആപ്പിൽ ശോഭയുടെ മെസ്സേജ് ഉണ്ടായിരുന്നു
ശോഭ -ഹലോ
മെസ്സേജ് കണ്ടപ്പോൾ തന്നെ അശ്വതി തിരിച്ച് റിപ്ലൈ കൊടുത്തു
അശ്വതി -ഹായ്
ശോഭ -അശ്വതി വീട്ടിൽ എത്തിയോ
അശ്വതി -മ്മ്. ശോഭ വീട്ടിൽ എത്തിയോ
ശോഭ -ഇല്ല കുറച്ചു നേരം കഴിഞ്ഞേ വീട്ടിൽ എത്തു
അശ്വതി -ഒക്കെ