സിദ്ധു -പോയില്ലെങ്കിലും കുഴപ്പം ഇല്ല വീട്ടിൽ ഇരുന്ന് ചെയ്യ്താലും മതി പക്ഷേ നല്ല ഒരു ഇന്റർനെറ്റ് കണക്ഷൻ വേണം
അശ്വതി -എന്നാ ഒരണ്ണം എടുക്കാം
സിദ്ധു -ഞാൻ ആലോചിക്കുന്നുണ്ട്
അശ്വതി -മ്മ്
സിദ്ധു -ആ നീ നിന്റെ കൂട്ടുകാരിയെ പറ്റി പറഞ്ഞില്ലല്ലോ
അശ്വതി ആ ചോദ്യം കേട്ട് ഒന്ന് ഞെട്ടി അവൾ മനസ്സിൽ പല കഥകളും മെനഞ്ഞു
അശ്വതി -എന്നെക്കാളും മൂത്തത് ആണ് കക്ഷി ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരുന്നു പിന്നെ നാട്ടിന് പോയെ പിന്നെ അവളെ കണ്ടട്ടില്ല പിന്നെ ഇവിടെ വെച്ചാ കണ്ടേ
സിദ്ധു -അവൾക്ക് അച്ഛന്റെ കാര്യം വല്ലതും അറിയോ
അശ്വതി സിദ്ധുവിനെ സമാധാനിപ്പിക്കാൻ പറഞ്ഞു
അശ്വതി -കല്യാണം കഴിഞ്ഞു എന്ന് അറിയാം പക്ഷേ ആരാ എന്നൊന്നും അവൾക്ക് അറിയില്ല
സിദ്ധു -എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ നമ്മുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാവാൻ പാടില്ല
അശ്വതി -അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്
സിദ്ധു -മ്മ്
അങ്ങനെ അവർ പരസ്പരം കുറച്ചു നേരം കൂടി സംസാരിച്ച് കഴിഞ്ഞ് സാവധാനം ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ പതിവ് പോലെ ഓഫീസിൽ എത്തി അശ്വതി ഫോൺ എടുത്ത് നോക്കി ശോഭയുടെ വക ഒരു ഗുഡ് മോർണിംഗ് ഉണ്ടായിരുന്നു അശ്വതി അതിന് ഒരു റിപ്ലൈ കൊടുത്തു
അശ്വതി -ഗുഡ് മോർണിംഗ്. രാവിലെ കുറച്ച് തിരക്ക് ആയത് കൊണ്ട് ഫോൺ എടുക്കാൻ പറ്റിയില്ല