“ആദ്യം ബ്രേക്ക് ഫാസ്റ്റ്…. വെജിറ്റെറിയന്‍ പോരേ?….” അമന്‍ ചോദിച്ചു…
“ധാരാളം…” വിനോദ് പറഞ്ഞു… സീതയും തലകുലുക്കി…
“എങ്കില്‍ വൃന്ദാവന്‍ തന്നേ ആയിക്കോട്ടെ….” അമന്‍ പറഞ്ഞു…
“അതിത്തിരി ദൂരമല്ലേ?…..” വിനോദ് ചോദിച്ചു…
“ഏയ്… പത്തു മിനിറ്റ്….” അമന്‍ കാര്‍ ബൈപ്പാസിലെക്ക് കയറ്റിക്കൊണ്ട് പറഞ്ഞു…
പറഞ്ഞത് പോലെ എട്ടേ മുക്കാല്‍ ആയപ്പോള്‍ അവര്‍ ഹോട്ടലില്‍ എത്തി… നല്ല തിരക്കായിരുന്നതിനാല്‍ കുറച്ചു നേരം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു…. പിന്നെ ഓര്‍ഡര്‍ ചെയ്യാനും, ഭക്ഷണം വരാനും കഴിക്കാനും എല്ലാം കൂടി നല്ല സമയമെടുത്തു…
“തിരക്കില്ല… നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്….” അമന്‍ അവരെ സമാധാനപ്പെടുത്തി…
പത്തു മണി കഴിഞ്ഞു അവര്‍ ഇറങ്ങിയപ്പോള്‍….
“സത്യത്തില്‍ എന്താ പ്ലാന്‍?…” കാറില്‍ കയറിയപ്പോള്‍ വിനോദ് ചോദിച്ചു…. അവന് ആകാംഷ സഹിക്കുവാന്‍ കഴിയുമായിരുന്നില്ല…. സീതയും അമന്റെ നേര്‍ക്ക് നോക്കി…
“ഹി ഹി…. കുറച്ചുകൂടി വെയിറ്റ് ചെയ്യൂ…..” അമന്‍ വീണ്ടും വണ്ടിയെടുത്തു…
പതിനഞ്ചു മിനിറ്റു ഡ്രൈവിനു ശേഷം അവര്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തി.. കാര്‍ തിരക്കേറിയ റോഡിന്‍റെ സമീപത്തുള്ള ഒരു നാലുനില കെട്ടിടത്തിന്‍റെ പാര്‍ക്കിങ്ങില്‍ നിന്നു…
“വാ…..” അമന്‍ അവരെയും വിളിച്ചുകൊണ്ട് വണ്ടിയില്‍ നിന്നും ഇറങ്ങി…
വിനോദ് ചുറ്റും നോക്കി…. ഞായര്‍ ആയതുകൊണ്ട് താഴത്തെ നിലയിലുള്ള പ്രസ്ഥാനം അടഞ്ഞു കിടക്കുകയാണ്… മറ്റു നിലകളിലും ആളനക്കം ഒന്നുമില്ല…..
“അയ്യോ…. സാറാരുന്നോ?……..” അവര്‍ക്കരികിലേക്ക് ഓടിയടുക്കുന്ന ഒരു വയസ്സന്‍ സെക്യൂരിറ്റി ഗാര്‍ഡ്…..
“സുഖമല്ലേ ഇക്കാ?….” അമന്‍ അയാളുടെ തോളില്‍ തട്ടി…
“വണ്ടി മാറിയത് കൊണ്ട് മനസ്സിലായില്ല… പിന്നെ ഞായര്‍ ഇങ്ങോട്ടാരും വരാരും ഇല്ലല്ലോ?….” അയാള്‍ തൊഴുതുകൊണ്ട് പറഞ്ഞു…
“ഉം… താക്കോല്‍ ഇല്ലേ?…..” അമന്‍ ചോദിച്ചു…
“ഓ….” അയാള്‍ ബെല്‍ട്ടില്‍ നിന്നും ഒരുകൂട്ടം താക്കോല്‍ എടുത്തുകൊണ്ട് പറഞ്ഞു…
അമന്‍ അവരെയും വിളിച്ചുകൊണ്ട് കെട്ടിടത്തിന്‍റെ സ്റ്റെയര്‍കെയ്സ് ലക്ഷ്യമാക്കി നടന്നു…
“ഞായര്‍ ഇവിടെയുള്ള എല്ലാരും ഓഫ് ആണ്… അതുകൊണ്ട് ലിഫ്റ്റ് വര്‍ക്ക് ചെയ്യിക്കില്ല…. ടോപ്പിലാണ് നമ്മുടെ ജിം… മൊത്തം നടന്നു കയറണം…” അമന്‍ വിനോദിനോടായി പറഞ്ഞു…
“നോ പ്രോബ്ലം….” വിന്‍ഡോ അവര്‍ക്കു പിന്നിലായി പടികള്‍ കയറാന്‍ തുടങ്ങി…