“അതാണ് രസം… ഈ ഗ്ലാസ് സെമി റിഫ്ളക്റ്റിംഗ് ആണ്…. രാത്രി പുറത്തു വെട്ടം ഇല്ലാത്തപ്പോള്‍ അകത്തു ലൈറ്റ് ഇട്ടാല്‍ റോഡില്‍ നില്‍ക്കുന്നവര്‍ക്ക് കാണാം… പകല്‍ അകത്തു ലൈറ്റ് ഇല്ലെങ്കില്‍ താഴെയുള്ളവര്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല…. ” അമന്‍ പറഞ്ഞു…
“അത് കൊള്ളാല്ലോ??… ” വിനോദ് പറഞ്ഞു..
അമന്‍ പോക്കറ്റില്‍ നിന്നും ഓരു പാക്കറ്റ് സിഗരറ്റ് എടുത്ത് വിനോദിന്‍റെ നേര്‍ക്ക് നീട്ടി…
“വിനോദ് ഒരു കാര്യം ചെയ്യൂ…. താഴെപ്പോയി ഒരു സിഗരറ്റ് ഒക്കെ വലിച്ചുകൊണ്ട് ചെക്ക് ചെയ്യൂ… ഞങ്ങള്‍ ഈ വിന്‍ഡോയ്ക്കടുത്ത് നില്‍ക്കാം… വല്ലോം കാണാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കാമല്ലോ??…” അമന്‍ പറഞ്ഞു,..
“ഓക്കേ…….” വിനോദ് സിഗരറ്റും വാങ്ങി താഴേക്ക് ഇറങ്ങി…
താഴെയെത്തി പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറിയപ്പോള്‍ തന്നേ സെക്യൂരിറ്റി ഓടി അടുത്തു വന്നു…
“എന്നാ സാറേ??…..” ഭയഭക്തിബഹുമാനത്തോടെ ഉള്ള ചോദ്യം…
വിനോദ് ഒരു നിമിഷം ഒന്ന് പകച്ചു… പിന്നെ പെട്ടെന്ന് സമനില വീണ്ടെടുത്തു …
“തീപ്പെട്ടി ഉണ്ടോ ഇക്കാ…. ”
“ഓ….. ഇപ്പ കൊണ്ടുവരാം….” കക്ഷി സെക്യൂരിറ്റി ക്യാബിന്‍ ലക്ഷ്യമാക്കി ഓടി…
വിനോദ് മുകളിലേക്ക് നോക്കി… സീതയും അമനും ഗ്ലാസ് വിന്‍ഡോയുടെ അടുത്ത് നില്‍ക്കുന്നത് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം…. ശെടാ.. പ്രശ്നമായോ??….
അപ്പോഴാണ് പോക്കറ്റില്‍ കിടന്ന ഫോണ്‍ ചിലച്ചത്.. അമന്‍ ആയിരുന്നു…
“ഇപ്പോള്‍ കാണാം അല്ലെ?…..” അമന്റെ ചോദ്യം….
“യെസ്… മുഖം വ്യക്തമല്ല, എന്നാലും കാണാം….” വിനോദ് ഒച്ച താഴ്ത്തി പറഞ്ഞു. പിന്നെ ഫോണ്‍ കട്ടു ചെയ്തു…… സെക്യൂരിറ്റി തിരികെ വരുന്നുണ്ടായിരുന്നു…. താന്‍ മുകളിലേക്ക് നോക്കുന്നത് അയാള്‍ കണ്ടോ എന്തോ?…
“ഇതാ സാര്‍…..” വിനോദിന്‍റെ കയ്യില്‍ ഇരുന്ന വിദേശ സിഗരറ്റ് പായ്ക്കറ്റില്‍ കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ ലൈറ്റര്‍ നീട്ടി.
“ഇക്ക വലിക്കുമോ?…..” ലൈറ്റര്‍ വാങ്ങിക്കൊണ്ട് വിനോദ് ചോദിച്ചു..
“ഓ…..” അയാള്‍ ചിരിച്ചു.. വിനോദ് ഒരു സിഗരറ്റ് എടുത്ത് ആള്‍ക്ക് നീട്ടി… പിന്നെ ഒരെണ്ണം ചുണ്ടില്‍ വെച്ചു കത്തിച്ചു…
ഇതിനിടയില്‍ സ്വയമറിയാതെ തന്‍റെ കണ്ണുകള്‍ മുകളിലേക്ക് പോയത് വിനോദ് അറിഞ്ഞില്ല… പക്ഷേ ഇപ്പോള്‍ അവിടെ ഒന്നും തന്നേ കാണുന്നില്ല… കണ്ണാടികളില്‍ നീലാകാശത്തിന്റെ പ്രതിഫലനം മാത്രം!!!