അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

: എന്ന എന്റെ മോള് ചാടി ഇറങ്ങിക്കോ… ഞാൻ  പോയി ഇവനെ തളച്ചിട്ട് വരാം..

: ഞാൻ ഇവിടെത്തന്നെ ഉണ്ടാവും… എന്നെ ക്ലാസ്സിൽ കൊണ്ടാക്കിയിട്ട് പോയാമതി

: ക്ലാസ്സിലോ… അത്രയ്ക്ക് വേണോ

: നാലാള് കാണട്ടെ ഏട്ടാ… പെൺപിള്ളേർക്കൊക്കെ ഒരു ധാരണയുണ്ട്, ഏട്ടൻ വെറും മുരടനാണെന്ന്….

: ഓഹോ….

വണ്ടി വച്ച് തിരിച്ചുവന്ന് തുഷാരയുടെ കൂടെ പടികൾ കയറി അവളുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു. വരാന്തയിൽ നിൽക്കുന്ന എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്….. ഇതൊക്കെ കുറച്ച് ഓവറല്ലേ… എന്നാലും കുഴപ്പമില്ല, പെണ്ണിന്റെ  ആഗ്രഹമല്ലേ. ക്ലാസ്സിന് മുന്നിലെത്തിയ തുഷാര ടാറ്റയും പറഞ്ഞ് പോയപ്പോഴാണ് ശരിക്കും ഞാൻ പെട്ടത്. ഇനി ഈ കാണുന്ന ആളുകളുടെയൊക്കെ ഇടയിലൂടെ തനിച്ച് പോകണ്ടേ. ദൈവമേ.. ആരും ആക്കി ചിരിക്കല്ലേ എന്നും പ്രാർത്ഥിച്ചുകൊണ്ട് ഇടം വലം നോക്കാതെ നടന്നു.

ക്ലാസ്സിൽ ഇരിക്കുമ്പോഴും മനസ് മുഴുവൻ വേറെവിടെയോ ആണ്. എന്തോ ഭയങ്കര സന്തോഷം. സത്യം പറഞ്ഞാൽ ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡില്ല. മൂന്ന് പിരിയഡ് എങ്ങനാ  തള്ളിനീക്കിയതെന്ന് ഒരുപിടിയുമില്ല. എന്റെ അവസ്ഥ ഇതാണെങ്കിൽ തുഷാര എങ്ങനെയായിരിക്കും അവിടിരിക്കുന്നത്. പറഞ്ഞു നാവ് വായിലേക്കിട്ടില്ല ദേണ്ടെ ക്ലാസ്സിന് മുന്നിൽ കൂടി ഉലാത്തുന്നു. സ്നേഹയും ഉണ്ടല്ലോ കൂടെ. ആ നടത്തവും നോട്ടവും കണ്ടാൽ അറിയാം എന്നെ കാണാൻ വന്നതാണെന്ന്. ക്ലാസ് കട്ടാക്കി മുങ്ങിയതാവുമോ… എന്റെ നോട്ടം പുറത്തേക്ക് ആണെന്ന് കണ്ടതോടെ ടീച്ചറുടെ കയ്യിലുള്ള മാർക്കർ പറന്നുവന്ന് നെഞ്ചിലിടിച്ച് താഴേക്ക് വീണു..

: ശ്രീലാൽ…. എന്തിനാടോ താനൊക്കെ കഷ്ടപ്പെട്ട് ഇവിടിരിക്കുന്നേ, പുറത്തേക്ക് പോണോ

: അല്ല ടീച്ചറേ പുറത്ത് ആരോ നടക്കുന്നത് കണ്ടിട്ട് ഒന്ന് നോക്കിയതാ..

: എന്നാപ്പിന്നെ മോൻ പോയി നോക്കിയിട്ട് വാ… അല്ലേലും ഇവിടിരുന്നിട്ട് കാര്യമൊന്നുമില്ല, മനസ് മുഴുവൻ പുറത്തല്ലേ

: താങ്ക്യു മിസ്… മിസ് പറഞ്ഞതാ ശരി… മനസിനെന്തോ വയ്യായ്ക.. ഒന്ന് ക്യാന്റീനിലോക്കെ പോയി നോക്കട്ടെ, അഥവാ ശരിയായാലോ…

: ഇറങ്ങി പോടോ എന്റെ ക്ലാസീന്ന്… കള്ള കാമുക..

രേഖ ടീച്ചറുടെ മുഖത്ത് വിടർന്ന പുഞ്ചിരിയിൽ ഒരു നൊസ്റ്റാൾജിയ ഇല്ലേ, എന്നൊരു സംശയം. ടീച്ചറുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചെങ്കിലും അതൊന്നും കാണാനുള്ള സമയം നമുക്കില്ലല്ലോ.. ധൃതിപിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തുഷാര വരാന്തയിൽ കൂടി നടന്നകലുന്നുണ്ട്. അവളുടെ പുറകെ വച്ചുപിടിച്ചു. ഒന്നാം നിലയിൽ നിന്നും  ഇറങ്ങുന്ന തുഷാരയെ  വിളിച്ചപ്പോൾ അവളുടെ തല മുകളിലേക്ക് തിരിഞ്ഞു. കോണിപ്പടിയിലെ കൈവരിലയിൽ പിടിച്ചുനിൽക്കുന്ന എന്റെ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞതും ആ മുഖം വിടർന്നു. ഇറങ്ങിപ്പോയതിനേക്കാൾ ഇരട്ടി വേഗത്തിൽ അവൾ പടികൾ ഓടിക്കയറി. എന്തു ഭംഗിയാണ് കണ്ണ് തള്ളിയുള്ള കട്ടുറുമ്പിന്റെ മുഖത്തെ ചിരി കാണാൻ.

: കണ്ണ് താഴെപ്പോകും പെണ്ണേ…ഒന്ന് അടക്കി വയ്‌ക്കെടി

: എന്നാലും ഇത്രപെട്ടെന്ന് എങ്ങനെ എത്തി…ഉമ്മ…..

: എന്റെ പെണ്ണേ പതുക്കെ പറ… ആരെങ്കിലും കേൾക്കും

: വാ… ഒരു സ്ഥലംവരെ പോകാം…

കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയാൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കണ്ണന് ഓരോ സാധനം കൊണ്ടുകൊടുക്കുമ്പോളും അത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതായ ഒരു പെണ്ണിന്റെ

Leave a Reply

Your email address will not be published. Required fields are marked *