അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

അടുത്തുനിന്നും ആദ്യമായാണ് ഇങ്ങനൊരു സന്തോഷം കാണുന്നത്. എന്റെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് തുഷാര പടികൾ ചാടിയിറങ്ങി. താഴെ നിൽക്കുന്ന സ്നേഹയുടെ കവിളിൽ തട്ടികൊണ്ട് അവൾ എന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് ഓടി. എല്ലാവരും ക്ലാസ്സിലായത് നന്നായി. അല്ലെങ്കിൽ കണക്കായി, കളിയാക്കി കൊന്നിട്ടുണ്ടാവും എല്ലാരുംകൂടി. പൂന്തോട്ടത്തിന്റെ ഒരു മൂലയിൽ പടർന്നു പന്തലിച്ചിരിക്കുന്ന വാകമരച്ചോട്ടിൽ എത്തുന്നത് വരെ അവളുടെ കൈകൾ പിടിവിട്ടില്ല. കാലംതെറ്റി പൂത്ത വാകപ്പൂക്കൾ നിലത്ത് ചുവന്ന പരവതാനി വിരിച്ചിടുമ്പോൾ സ്വപ്നലോകത്തിലെന്നപോൽ അവളെന്റെ കണ്ണുകളിലേക്ക് പടർന്നുകയറി. ആളൊഴിഞ്ഞ രാജസദസ്സിൽ എന്റെ രാജ്ഞി മാത്രം. ചുറ്റുമുള്ളതെല്ലാം ശൂന്യം. ഇത്രയും മധുരമുള്ള എത്രയെത്ര നിമിഷങ്ങളെയാണ് ഞങ്ങൾ കൊന്നുകളഞ്ഞത്. ഞങ്ങളല്ല, ഞാൻ. എന്റെ വാശിയും മനസിന്റെ തുലാസും കാരണം നഷ്ടപ്പെട്ടുപോയ നല്ല നിമിഷങ്ങളെയോർത്ത് വിലപിച്ചിട്ട് ഇനി കാര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു…

: ഏട്ടോ.. ഇവിടൊന്നും ഇല്ലേ

: വൈകിയാണല്ലോ ബുദ്ധിയുദിച്ചത് എന്നോർത്ത് നിന്നുപോയതാ…

: ഹേയ്.. ഇപ്പോഴല്ലേ സംഭവം ത്രില്ലായത്… ഈ ക്യാമ്പസിൽ ഇതുവരെ, ഇങ്ങനൊരു പ്രണയം ഉണ്ടായിട്ടുണ്ടാവില്ല…

: അത് സത്യം… അതൊക്കെ പോട്ടെ, എനിക്ക് ഒരു കാര്യം പറയാനുണ്ട്

: ഉം.. പറ

: ലെച്ചു നിന്നോട് എല്ലാം പറഞ്ഞിട്ടും… നീ..

: മതി.. ഇനി ഈ കാര്യം മിണ്ടിപ്പോകരുത്, കേട്ടല്ലോ. എനിക്ക് ഈ കള്ളനെ ജീവനാണ്. അത്രേ എനിക്കറിയൂ. ബാക്കിയൊന്നും എനിക്ക് അറിയോം വേണ്ട..

: സോറി തുഷാരെ..

: അയ്യേ… ഇനി ഈ വാക്ക് മിണ്ടിപ്പോകരുത്. നമുക്കിടയിൽ എന്തിനാ താങ്ക്‌സും സോറിയും ഒക്കെ.

: ഇനി പറയില്ല പോരെ…

: ഏട്ടാ… പണ്ടത്തെ ശ്രീലാൽ എന്താണെന്ന് എനിക്കൊരു പ്രശ്നമേ അല്ല പക്ഷെ കല്യാണം കഴിഞ്ഞാൽ ഏട്ടൻ എന്റേത് മാത്രമാവണം. അയ്യോ ഇത് ഉത്തരവൊന്നും അല്ല കേട്ടോ.. ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാ. ഏട്ടൻ ഇഷ്ടമുള്ളപോലെ ജീവിച്ചോ പക്ഷെ മറ്റൊരാളുടെ വായിൽ നിന്നും ഞാൻ എന്റെ ഏട്ടനെക്കുറിച്ച് കേൾക്കാൻ ഇടവരരുത് എന്നേ ആഗ്രഹമുള്ളു.

: അപ്പൊ കല്യാണം കഴിഞ്ഞാൽ നീ എന്നെ മണിച്ചിത്രത്താഴിട്ട് പൂട്ടും അല്ലേ….

: രഹസ്യമായിട്ട് എന്തുവേണേലും കാണിച്ചോ… ഞാൻ അറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ…

അറിഞ്ഞാൽ ഞാൻ ചിലപ്പോ തകർന്നുപോകും ഏട്ടാ.. അതോണ്ടാ. അല്ലാതെ ഏട്ടനോട് ദേഷ്യമുണ്ടായിട്ടല്ല…

: എന്റെ കുറുമ്പി ഇനി ഒരിക്കലും തകരേണ്ടിവരില്ല…. ഈ വാക്കാണ് എന്റെ ഉറപ്പ്. ബാക്കിയൊക്കെ ഞാൻ എന്റെ പെണ്ണിനുവേണ്ടി ജീവിച്ചു കാണിക്കും.

: അല്ലേലും ഏട്ടൻ പൊളിയാ…

ഞാൻ പറഞ്ഞെന്നു കരുതി ചേച്ചിയെ പിണക്കണ്ട കേട്ടോ…. (കണ്ണടച്ചുപിടിച്ച് ചിരിച്ചുകൊണ്ടുള്ള അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..)

: ഡീ കാന്താരീ…

Leave a Reply

Your email address will not be published. Required fields are marked *