അനിയൻകുട്ടൻ അതോർത്ത് ടെൻഷനാവണ്ട..
ലെച്ചുവിനെ വീട്ടിൽ ഇറക്കിവിട്ട് പെട്ടെന്ന് തന്നെ തിരിച്ചു. അമ്മ അപ്പൊത്തന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. എന്തായിരുന്നു ചെക്കന്റെ ഡിമാൻഡ്. ഇപ്പൊ ഊണിലും ഉറക്കത്തിലും തുഷാരയെന്ന ചിന്തയേ ഉള്ളു… എന്നാലും മനുഷ്യർ ഇങ്ങനെ മാറുമോ. ഈ പ്രണയമെന്ന് പറഞ്ഞാൽ ഒരുതരം ലഹരി തന്നെ. ഒരിക്കൽ രുചിച്ചാൽ പിന്നെ മോചനമില്ലാത്ത ലഹരി..
ബസ് സ്റ്റോപ്പിൽ എന്നെയും നോക്കിയിരിക്കുന്ന തുഷാരയുടെ ചുണ്ടുകൾ വിടർന്നു. വണ്ടി നിർത്തിയ ഉടനെ ഓടിച്ചാടി അടുത്തെത്തി..
: പോവാം…
: ഡീ… ആ പെണ്ണ് നിനക്കുവേണ്ടിയല്ലേ ഇത്രയുംനേരം ഇരുന്നത്, അവളെ കേറ്റിവിട്ടിട്ട് പോയാ പോരെ
: ഓഹ് അത് ശരിയാണല്ലോ…
സ്നേഹക്കുട്ടീ… നിന്റെ ബസ് വരാറായോടി…
: ഓഹ്… അവളുടെ ഒരു പൊങ്ങച്ചം കണ്ടില്ലേ…നിന്റെ ചെക്കനെ കണ്ടപ്പോ ബസിന്റെ സമയൊക്കെ മറന്നോ… തെണ്ടി
: ഹീ.. നൂറായുസാ.. ധാ വരുന്നു നിന്റെ ബസ്..
സ്നേഹ കയറിപ്പോയ ഉടനെ തുഷാര പുറകിൽ ചാടിക്കയറി. ബാഗ് പുറത്തേക്ക് ഇട്ട് കെട്ടിപിടിച്ച് ഇരുന്നു. എന്റെ പൊന്നോ… ഇവളുടെ ദേഹത്ത് മുട്ടുമ്പോത്തന്നെ എന്തോ ഒരു തരിപ്പാണ് ശരീരത്തിൽ. ആദ്യമായി ഒരു കന്യകയെ മുട്ടിയുരുമ്മി ഇരിക്കുന്നതിന്റെയാവും. തുഷാര രണ്ടുകൈകൊണ്ടും വയറിൽ മുറുക്കിപ്പിടിച്ചിരുന്നു. ഇടയ്ക്ക് അവൾ കൈകൾ രണ്ടും ഒന്നുകൂടി മുറുക്കി ഓരോ കുസൃതി കാണിക്കും. പെണ്ണിന് സന്തോഷം പുറത്തുചാടുന്ന ഓരോ വഴികളേ. ഇടയ്ക്ക് കയ്യിൽ പിച്ചും, ചിലപ്പോൾ വയറിൽ.. അങ്ങനെ ഇന്നതാണെന്നൊന്നും ഇല്ല. എന്റെ കുറുമ്പിപെണ്ണ് ആള് സൂപ്പറാണ്. അടുത്തപ്പോഴല്ലേ അവളുടെ കുട്ടിത്തവും കുസൃതിയും എല്ലാം അറിയുന്നത്. എന്തായാലും മാരീഡ് ലൈഫ് പൊളിയായിരിക്കും. ഇങ്ങനുള്ള പെണ്ണിനെവേണം കിട്ടാൻ. സമയംപോകുന്നതറിയില്ല.
: ഡീ…
: എന്താ മോനേ ശ്രീകുട്ടാ..
: നിന്റെ കൈ അടങ്ങിയിരിക്കില്ല അല്ലേ…
: ഹീ… ഞാൻ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും. ഇനി സഹിച്ചോ.. വേറെ വഴിയൊന്നും ഇല്ല.
: അതിന് ഞാൻ നിന്നെ കെട്ടിയാലല്ലേ…
: എനിക്ക് മംഗലത്തു വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാം… ഞാൻ അവിടെ വന്ന് നിക്കും.
: നീ കൊള്ളാലോ കട്ടുറുമ്പേ.
: ഇപ്പോഴേ വീട്ടിൽ പോണോ… കുറച്ച് സമയം കറങ്ങിയിട്ട് പോവാ ഏട്ടാ
: അയ്യട… കറക്കമൊക്കെ പിന്നീടാവാം. നിന്റെ അച്ഛൻ ഉണ്ടാവുമോ വീട്ടിൽ
: ഉണ്ടാവണേന്നാ എന്റെ പ്രാർത്ഥന
: എന്തിന്… എന്നെ തല്ലുകൊള്ളിക്കാനോ
: എങ്കിൽ അച്ഛൻ വിവരറിയും.. ഞാനും അമ്മയും ഏട്ടന്റെ സൈഡാ. ബാക്കിയൊക്കെ ഏട്ടന്റെ കഴിവുപോലിരിക്കും