അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

: അവസാനം മോളെ ചാടിച്ചോണ്ട് വരേണ്ടിവരുമോ…

: അതൊന്നും വേണ്ട ഏട്ടാ. അച്ഛന്റെ സമ്മതത്തോടെ മാത്രമേ ഞാൻ ഏട്ടനെ കെട്ടൂ. സംഭവം എനിക്ക് ഏട്ടനെന്നുവച്ചാൽ ജീവനാണ്, പക്ഷെ അച്ഛനെ നാണംകെടുത്തിയിട്ട് എനിക്കൊരു ജീവിതം വേണ്ട

:  ഉമ്മ…. കല്യാണമെന്നാൽ ഒരാണും പെണ്ണും ഒരുമിക്കുന്നത് അല്ല, രണ്ട് കുടുംബങ്ങൾ ഒന്നിക്കുന്നതാണ്.

നീ കുറുമ്പി ആണെങ്കിലും ഇങ്ങനത്തെ കര്യങ്ങളൊക്കെ അറിയാം അല്ലേ..

: അതൊക്കെ എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലായിരുന്നു..

: ഇപ്പൊ നല്ല മോളായില്ലേ…

: അതിന്റെ ക്രെഡിറ്റ് മുഴുവൻ ഒരു കാട്ടുപോത്തിനാ…

: ആഹ്… എന്തുവാടി ഇത്… എന്റെ ഇറച്ചി അവിടെത്തന്നെ ഉണ്ടോന്ന് നോക്കിയേ

: ഇത്രയും കാലം അമ്മയായിരുന്നു എന്റെ ഇര… ഇനിയിപ്പോ ഒരാളുകൂടി ആയില്ലേ

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും തുഷാര എന്നിൽ നിന്നും അകന്നു. ബാഗ് ഞങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു. വെറുതേ എന്തിനാ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുന്നത്. അവളുടെ ആ പ്രവർത്തി കണ്ടപ്പോൾ എനിക്ക് തന്നെ അഭിമാനം തോന്നി. എല്ലാം തികഞ്ഞ പെണ്ണുതന്നെ. എന്തായാലും എന്റെ ലെച്ചുവിന് തെറ്റിയില്ല. നല്ല കുട്ടിയെത്തന്നെ എനിക്കുവേണ്ടി കണ്ടുപിടിച്ചു. വീട്ടിലേക്ക് വണ്ടി കയറിച്ചെല്ലുമ്പോൾ ഇന്ദിരാമ്മ ചെടികൾ നനയ്ക്കുന്ന തിരക്കിലാണ്. ഞങ്ങളെ കണ്ടയുടനെ പൈപ്പ് താഴെയിട്ട് മടിക്കുത്തിൽ തിരുകിവച്ചിരിക്കുന്ന നൈറ്റി നേരെയാക്കി എന്റെ അടുത്തേക്ക് വന്നു. എന്തൊരു ചിരിയാണ് ആ മുഖത്ത്. മോളുടെ സന്തോഷത്തിൽ അത്യധികം സന്തോഷിക്കുന്ന അമ്മ.

: ഇതാരാ ഈ വന്നേക്കുന്നേ… ഈ പെണ്ണ് മോന് ഒരു സമാധാനവും തരുന്നുണ്ടാവില്ല അല്ലെ

: ഒക്കെ സഹിക്കാം, പക്ഷെ ശാരീരിക പീഡനം അൺസൈക്കബിൾ ആണ്… എങ്ങനെ സഹിക്കുന്നു ഇതിനെ

: ആഹ്.. ഇവൾ പണ്ടേ അങ്ങനാ. ഏറ്റവും ഇഷ്ടപെടുന്ന ആളെ ഉപദ്രവിക്കുന്നത് ഈ പെണ്ണിനെന്തോ ഹരമാണ്. ഇവളുടെ സ്ഥിരം ചെണ്ട ഞാനായിരുന്നു. ഇനിയിപ്പോ എനിക്ക് പേടിക്കാനില്ല

: മോളെ ഇന്ദിരേ… എന്റെ മുരടൻ തന്ത ഇല്ലേ അകത്ത്. പോയി പറഞ്ഞിട്ട് വാ മരുമോൻ വന്നിട്ടുണ്ടെന്ന്…

: എടി എടി… എന്റെ രാജീവേട്ടനെ പറഞ്ഞാലുണ്ടല്ലോ…

അച്ഛൻ ഇവിടില്ല മോനേ… കുറച്ചു മുൻപ് ആരോ വിളിച്ചിട്ട് പോയതാ, രാത്രിയാവും വരാൻ

: ഹാവൂ… രക്ഷപെട്ടു. അച്ഛനെ ഞാൻ പിന്നെ കണ്ടോളാം. ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ വന്നതാ. പെണ്ണുകാണാൻ ഒരു ദിവസം ഞാൻ വരുന്നുണ്ട്.

: എന്നാ വാ.. മോൻ ചായ കുടിക്കില്ലേ.

: അയ്യോ അമ്മേ, ഇപ്പൊ ഒന്നും വേണ്ട. ഞാൻ ആദ്യമായിട്ട് ഈ വീട്ടിൽ കേറുന്നുണ്ടെങ്കിൽ അത് ഈ കട്ടുറുമ്പിനെ എനിക്ക് തരുമോന്ന് ചോദിയ്ക്കാൻ ആയിരിക്കും. അതിനുമുൻപ് ഒന്നും വേണ്ട.. ഞാൻ ഇറങ്ങട്ടെ

: ടാറ്റാ…

ടാറ്റ പറയുമ്പോൾ തുഷാരയുടെ മുഖത്തെ ചിരി കാണാൻ വല്ലാത്തൊരു ചന്തമാണ്. അമ്മയുടെ തോളിൽ കയ്യിട്ട് തുള്ളിച്ചാടി പടികൾ കയറുന്ന തുഷാരയെ കണ്ണാടിയിലൂടെ കാണുമ്പോൾ മനസ് നിറഞ്ഞു. ഇത്രയും ആഴത്തിൽ ശ്രീലാൽ എപ്പോഴാ ആ മനസിൽ കയറിയത്… മീരയ്ക്ക് എന്നോടുണ്ടായതിനെ പ്രേമമെന്ന് വിളിച്ച എന്നെ വേണം തല്ലാൻ.

……………

രാത്രി കഴിച്ചുകഴിഞ്ഞ് അമ്മയും മകളും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജീവന്റെ വരവ്. തുഷാരയെ കണ്ടയുടനെ അയാളുടെ മുഖം മാറി. മുറിയിൽ പോയി ഫ്രഷായി വന്ന രാജീവൻ അമ്മയോടും മോളോടും ചുമ്മാ ദേഷ്യപെട്ടുകൊണ്ടിരുന്നു. അവസാനം ഇന്ദിരയുടെ ചോദ്യത്തിന് അയാൾ മനസിലുള്ളത് പുറത്തുപറഞ്ഞു..

: നിന്റെ മോളിന്ന് എങ്ങനാ വീട്ടിലേക്ക് വന്നതെന്നറിയോ…

: ആ… ശ്രീകുട്ടന്റെ കൂടെ

Leave a Reply

Your email address will not be published. Required fields are marked *