അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

: ചീകുട്ടൻ… അപ്പൊ നീയുംകൂടി അറിഞ്ഞുള്ള കളിയാണ് അല്ലെ. കവലയിൽ നിന്നും ആൾക്കാർ പറഞ്ഞപ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി.. ഇവളോട് ഞാൻ അന്നേ പറഞ്ഞതാ, കണ്ടവനെ മനസ്സിൽ വച്ചോണ്ട് നിൽക്കേണ്ടെന്ന്.

: അച്ഛന്റെ പ്രശ്നമെന്താ ഇപ്പൊ… തൊലിയുരിഞ്ഞതാണോ? അമ്മേ… അകത്ത് എന്തെങ്കിലും മരുന്നുണ്ടെങ്കിൽ വച്ചുകൊടുക്ക്, നല്ല പുകച്ചിൽ കാണും പാവത്തിന്

: ഡീ… അടിച്ചുനിന്റെ..

: നിങ്ങൾ ഒന്ന് മെല്ലെ പറ മനുഷ്യാ… ആരെങ്കിലും കേൾക്കും

: ഇനിയിപ്പോ ആരാ അറിയാൻ ബാക്കി… മോളായിട്ട് നാട്ടുകാരുടെ മുന്നിൽ എന്നെ നാണംകെടുത്തിയപ്പോൾ സമാധാനമായില്ലേ നിനക്ക്..

: ഞാൻ അന്നേ പറഞ്ഞതല്ലേ കെട്ടിച്ചുകൊടുക്കാൻ…നിങ്ങൾക്കല്ലേ വാശി

: കെട്ടിച്ചുതരാം ഞാൻ രണ്ടിനേം… പോയി ചോറെടുത്ത് വയ്‌ക്കെടി..

: അച്ഛന് ചോറ് കൊടുക്ക് മോളെ ഇന്ദിരേ.. വിശക്കുന്നുണ്ടാവും

: ഡീ.. നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം, ഇനിയും അവനെ മനസ്സിൽ പ്രതിഷ്ഠിച്ചോണ്ട് നടക്കാനാണ് ഭാവമെങ്കിൽ, പൊന്നുമോളെ…. നീ അച്ഛന്റെ ശരിക്കും സ്വഭാവം കാണുമേ…ഇത് അവനോടും കൂടെ പറഞ്ഞേക്ക്

: അച്ഛാ….. ഉമ്മ. ഏട്ടൻ ഇപ്പൊ വിളിക്കും അപ്പൊ ഞാൻ പറയാം ട്ടോ…

രാജീവന്റെ കൈ ഉയർന്നതും തുഷാര മുറിയിലേക്ക് ഓടി. പഴയ തുഷാര ആണെങ്കിൽ രാജീവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ. തുഷാര പോയിക്കഴിഞ്ഞ് കഴിക്കാനായി ടേബിളിലേക്ക് ഇരുന്ന രാജിവന്റെ മുന്നിൽ ഇന്ദിര മുഖവും വീർപ്പിച്ച് ഇരുന്നു.

: ഡീ… ചോറ് വിളമ്പടി

: തന്നത്താൻ എടുത്ത് കഴിച്ചാൽ മതി… നാണമില്ലല്ലോ എന്നോട് വഴക്കിട്ടിട്ട് പിന്നേം വന്ന് ചോറ് ചോദിക്കാൻ

: നീ ക്ഷമി.. ചോറ് താടി

: വാരിത്തരണോ.. വാ മടിയിൽ ഇരിക്ക്, എങ്കിൽ വാരിത്തരാം..

: അയ്യോ വേണ്ട.. അവളെങ്ങാൻ ഇറങ്ങിവന്നാൽ പിന്നെ അതുമതി. രണ്ടിനേം തലക്കടിച്ച് കൊല്ലും. റൂമിൽ എത്തിയിട്ട് നീ  വേണ്ടുവോളം ഊട്ടിക്കോ… കടിച്ചി തള്ള

: കടിച്ചി തള്ള അല്ലേ… മോനിന്ന് ഒറ്റയ്ക്ക് കിടന്നാ മതി, ഞാൻ അവളുടെ കൂടെ കിടന്നോളാം

: എടി മുത്തേ, കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ, അല്ലെങ്കിലേ ഒരാഴ്ചയായിട്ട് പട്ടിണിയാ…

**************

തുഷാരയുമായുള്ള സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാമെന്ന് വിചാരിച്ചാണ് ചന്ദ്രേട്ടന്റെ അടുത്ത് പോവാമെന്ന് തോന്നിയത്. അപ്പോഴാണ് ലെച്ചുവിന് ഒരാഗ്രഹം, അവൾക്കും ഒന്ന് അടിച്ചാൽ കൊള്ളാമെന്ന്. പക്ഷെ പെണ്ണിന് ബിയർ മതി. ഈ രാത്രി ഞാൻ എവിടുന്ന് ഒപ്പിക്കാൻ. അവസാനം വണ്ടിയുമായി ബാറിൽ പോയി രണ്ട് ബിയറും വാങ്ങി വന്നപ്പോഴാണ് പെണ്ണിന്റെ മുഖം തെളിഞ്ഞത്. അടുക്കള പണിയൊക്കെ ഒരുക്കി ലെച്ചു വരുമ്പോൾ അമ്മ കാണാതെ രണ്ട് ഗ്ലാസും ടച്ചിങ്‌സും എടുക്കാൻ അവൾ മറന്നില്ല. മുകളിലെ ബാൽക്കണിയിൽ ചന്ദ്രപ്രഭയിൽ ചാരുപടിയിൽ ഇരുന്നുകൊണ്ട് ഞങ്ങൾ ബിയർബോട്ടിൽ പൊട്ടിച്ചു. രണ്ടു ഗ്ലാസ്സുകളിൽ പകർന്ന് ചീയേഴ്സ് പറഞ്ഞ് ചുണ്ടിലേക്ക് തണുത്ത ബിയർ ഒഴുക്കിയതും ഞാൻ അത്ഭുതപ്പെട്ടുപോയി. അപ്പൊ ഇവൾ ആദ്യമായിട്ടല്ലേ.. നല്ല അടിയാണല്ലോ. ആഹാ, എന്ന പിന്നെ

Leave a Reply

Your email address will not be published. Required fields are marked *