: ഇല്ല…ഞാൻ എന്ത് ഒളിക്കാൻ
: നീ എന്നെ കാണുന്നതിന് മുന്നേ ഞാൻ നിന്നെ കാണാൻ തുടങ്ങിയതല്ലേ.. ഈ മനസ് വായിക്കാൻ എനിക്ക് പറ്റില്ലെന്നാണോ നീ വിചാരിച്ചേ..
: ലെച്ചു… ഞാ..
മുഴുവിപ്പിക്കുന്നതിന് മുൻപ് ലെച്ചുവിന്റെ ചൂണ്ടുവിരൽ എന്റെ ചുണ്ടുകളിൽ അമർന്നു.
: ഒന്നും പറയണ്ട, നമ്മുടെ പരിമിതികളിൾക്കുള്ളിൽ നിന്ന് പ്രണയിക്കാനാണ് എനിക്ക് ഇഷ്ടം. ഞാനൊരു ഭാര്യയാണ്. എന്റെ ശ്രീകുട്ടൻ ആൾക്കാരുടെ മുന്നിൽ തലകുനിച്ച് നടക്കരുത്. പ്രണയിക്കാൻ നമുക്കൊരു താലിയുടെ ആവശ്യമുണ്ടോ, അതുണ്ടായിട്ടാണോ നീ എന്നെ ഇത്രയും കാലം പ്രേമിച്ചത്. ഇനിയും അങ്ങനെ മതി.
: ലച്ചൂ നീ എങ്ങനെ…
: നിന്റെ കാമം പ്രണയമായത് മനസിലാക്കാൻ വലിയ ബുദ്ദിയൊന്നും വേണ്ട. ഒരാണ് പെണ്ണിനോട് അടുത്തിടപഴകുമ്പോൾ തന്നെ മനസിലാവും അത് ഏത് അർത്ഥത്തിലാണെന്ന്. എന്നും നിന്റെ ചൂടുപറ്റി കിടന്നതല്ലേ, അപ്പൊ എനിക്കറിയില്ലേ ഈ മനസ്.
: അപ്പൊ തുഷാര….
: എല്ലാം അറിയാം. പക്ഷെ നിനക്കെന്നോട് പ്രേമം തോന്നിയതൊന്നും ഞാൻ പറഞ്ഞിട്ടില്ല കേട്ടോ.. ബാക്കിയൊക്കെ അവൾക്കറിയാം
: എന്നിട്ടും അവളെന്തിനാ എന്നെ…
: തുഷാരയ്ക്ക് നിന്നോട് പ്രണയമല്ല, അവളുടെ ഉള്ളിലൂടെ ഒഴുകുന്ന ചോരയിൽ അലിഞ്ഞുചേർന്ന പ്രാണനാണ്. നീ സുഖം കണ്ടെത്താൻ എന്റെ കൂടെ കൂടിയെന്നുവച്ച് അവൾക്ക് നിന്നെ പ്രേമിച്ചൂടെന്നുണ്ടോ…
: ഇതൊക്കെ അറിഞ്ഞിട്ടും അവൾക്കെങ്ങനെ…
: അതാണ് മോനേ അസ്ഥിക്ക് പിടിച്ച പ്രേമമെന്നൊക്കെ പറയുന്നത്… അവളെ കൈവിടല്ലേ അനിയാ. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം. കല്യാണമൊക്കെ കഴിഞ്ഞ് നിങ്ങളുടെ മാത്രം നല്ല നിമിഷങ്ങളിൽ കെട്ടിപിടിച്ച് കിടക്കുമ്പോ എപ്പോഴെങ്കിലും മനസുതുറന്നാൽ മതി…. അവൾക്ക് നിന്നോടുള്ള ഇഷ്ടം കൂടത്തെ ഉള്ളു.
: ലെച്ചു നീയൊരു പാഠപുസ്ഥകം തന്നെ… എന്നാലും എത്ര ഈസിയായിട്ടാ കാര്യങ്ങൾ ഒരു വഴിക്കാക്കിയത്.
: ഇതൊക്കെ അവളും അറിയണമെന്ന് എനിക്ക് തോന്നി. നിങ്ങൾ ഒരു ജീവിതമൊക്കെ തുടങ്ങിക്കഴിഞ്ഞിട്ട് അറിയുന്നതിലും നല്ലതല്ലേ ഇപ്പൊ പറയുന്നത്. ഇനി എന്റെ കാട്ടുപോത്തിന് മനസ്സിൽ കുറ്റബോധം പേറേണ്ടല്ലോ..
: ലെച്ചു….. ഉമ്…മ്മ
: പോയി നിന്റെ കട്ടുറുമ്പിന് കൊടുക്ക്…
: ഇന്ന് എന്റെ ലെച്ചുപെണ്ണിന് തരാം…
: അയ്യട…
: ലെച്ചു… ഞാൻ ആകെ പ്രാന്തുപിടിച്ച് നടക്കുവായിരുന്നു. എനിക്കറിയാം നിന്നെ ആഗ്രഹിച്ചതേ തെറ്റാണെന്ന്, പക്ഷെ നമുക്കൊന്നും നിയന്ത്രിക്കാൻ പറ്റാത്ത സാധനമല്ലേ മനസ്. അത് എപ്പോഴോ നിന്നെ പ്രേമിച്ചുതുടങ്ങി. നിന്നോട് അത് പറയണോ, അതോ എന്റെ ഉള്ളിൽ തന്നെ കുഴിച്ചുമൂടണോ എന്നുള്ള ചിന്തയായിരുന്നു ഉള്ളിൽ മുഴുവൻ. പക്ഷെ നീയായിട്ട് ഞാൻപോലും അറിയാതെ എന്റെ മനസ് മറ്റൊരുപെണ്ണിന് സമ്മാനിച്ചു. സത്യം പറഞ്ഞാൽ ലെച്ചു എന്നെയാണ് രക്ഷിച്ചത്….
: അയ്യേ… ഈ ചെക്കൻ പിന്നേം സെന്റി ആയോ… നന്ദിയൊക്കെ നീ തുഷാരയ്ക്ക് കൊടുത്തോ. ഞാൻ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അവളാ എന്റെ കൂടെ നിന്ന് നിന്റെ മനസ് മാറ്റിയത്. അവൾ അത്രയ്ക്കും ഇഷ്ടപെട്ടുപോയി നിന്നെ. നീ പറയാറില്ലേ ഞാനും അവളും ഫുൾ ടൈം ചാറ്റിങ് ആണെന്ന്.. നീ എന്റെ