: വരാടോ, കുറച്ചുദിവസം കഴിയട്ടെ…
…….
തുഷാര ഫോൺ വച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ലെച്ചു എത്തി. ലെച്ചുവിനെയും കെട്ടിപിടിച്ച് ഒരു പുതപ്പിനടിയിൽ കൂടിയതേ ഓർയുള്ളു. ബിയറിന്റെ ആലസ്യത്തിൽ രണ്ടുപേരും പെട്ടെന്ന്തന്നെ ഉറങ്ങി. രാവിലെ ലെച്ചു തട്ടിവിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അവളെ കെട്ടിപിടിച്ച് അൽപനേരം മുലയിൽ കുരുത്തക്കേട് കാണിച്ചാണ് എഴുന്നേറ്റത്. കോളേജിൽ എത്തി ഉച്ചവരെ ക്ലാസ്സിൽ തന്നെയായിരുന്നു. ഉച്ചയ്ക്ക് കഴിക്കാൻനേരം തുഷാര എന്നെയും അന്വേഷിച്ച് ക്ലാസ്സിൽ വന്നു. അവളുടെ കയ്യിലെ പൊതി കണ്ടയുടനെ നീതു ചാടി വീണു. എല്ലാവരും കഴിക്കാൻ ക്യാന്റീനിൽ പോയതിനാൽ ക്ലാസ്സിൽ ഞങ്ങൾ കുറച്ചുപേർ മാത്രമേ ഉള്ളു. നീതുവും പ്രവിയും ഞാനും തുഷാരയും ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കുവച്ച് കഴിച്ചു. എനിക്കുള്ള ഫുഡ് ഇപ്പോൾ തഷാരയുടെ വകയാണ്. ഇന്ദിരാമ്മയുടെയും തുഷാരയുടെയും കൈപ്പുണ്യം എല്ലാവർക്കും ഇഷ്ടമായി. കഴിച്ചുകഴിഞ്ഞ് തുഷാരയെയും കൂട്ടി ഗ്രൗണ്ടിന് ചുറ്റും ഒരു നടത്തം. പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ തണലുവിരിക്കുന്ന നടവഴിയിലൂടെ അവളുടെ കുറുമ്പും കുസൃതിയും കലർന്ന സംസാരം കേട്ടുകൊണ്ട് നടന്നു. എന്റെ അടുത്തുവരുമ്പോൾ തുഷാരയുടെ കണ്ണിൽ മറ്റൊന്നും കാണില്ല. കണ്ണിലും മനസിലും മുഴുവൻ ശ്രീലാലാണ്. അവളുടെ ആ നോട്ടവും സംസാരവും ഒക്കെ മനസ് നിറയ്ക്കും.
: ഏട്ടാ.. അടുത്ത ഞായറാഴ്ച ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. എന്താ തീരുമാനമെന്ന് ചോദിച്ചു
: എന്നിട്ട് നീ എന്ത് പറഞ്ഞു..
: വൈകുന്നേരം പറയാമെന്ന് പറഞ്ഞു
: അതെന്തേ..
: ഏട്ടനോട് ചോദിച്ചിട്ട് പറയാമെന്ന് വിചാരിച്ചു. ഇനി എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം ഇല്ല. ഏട്ടനോട് ആലോചിച്ചിട്ടേ എന്തും ഞാൻ ചെയ്യൂ..
: ഓഹ് അങ്ങനെ… അവരോട് വരാൻ പറ. പക്ഷെ രാവിലത്തെ അപ്പോയ്ന്റ്മെന്റ് എനിക്ക് വേണമെന്ന് പറഞ്ഞേക്ക്
: അപ്പൊ ഏട്ടൻ ഞായറഴ്ച വരും…?
: പിന്നില്ലാതെ.. എന്റെ പെണ്ണിന്റെ കയ്യീന്ന് ആദ്യത്തെ ചായ ഞാനല്ലേ കുടിക്കേണ്ടത്.. നീ നല്ല കടുപ്പത്തിൽ ഒരു ചായ റെഡിയാക്കിവച്ചോ… നിന്റെ കൈകൊണ്ടിട്ട ചായ എങ്ങനുണ്ടെന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം ഇനി വേറൊരുത്തൻ പെണ്ണുകാണാൻ വരണോ എന്ന്…
: പന്നി… ചായ കൊള്ളില്ലെങ്കിൽ എന്നെ വേണ്ടെന്നാണോ