അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

ചിരി അടക്കിപിടിക്കുന്നത് കണ്ടിട്ട് എനിക്ക് തന്നെ ചിരിവന്നുപോയിരുന്നു. എന്നാലും ഈ പെണ്ണിന് ലോകത്തുള്ള സകല കാര്യങ്ങളും അറിയാം, ഇതൊന്നും ആരും ഇതുവരെ പറഞ്ഞുകൊടുത്തിട്ടില്ല. സ്കൂൾ സിലബസൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു.

………………

രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി തുഷാരയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. എന്റെ കട്ടുറുമ്പ് പറഞ്ഞതുപോലെ അവളുടെ ഇഷ്ടപ്രകാരം തന്നെ ഒരുങ്ങി. ഇപ്പൊ നല്ല സന്തോഷത്തിൽ ആണ്, എന്നാലും ഉള്ളിൽ ചെറിയ വിഷമവും ഉണ്ട്. ദൈവമേ എല്ലാം ശരിയാവണേ എന്നും പ്രാർത്ഥിച്ചുകൊണ്ട് കിച്ചാപ്പിയെയും കൂട്ടി തുഷാരയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുവാണല്ലോ. ഞങ്ങളെ സ്വീകരിക്കാൻ ആയിരിക്കുമോ… കാർ മുറ്റത്തേക്ക് കടന്നതും ഒരാൾ ധൃതിയിൽ വണ്ടിക്ക് നേരെ നടന്നടുത്തു. കിച്ചാപ്പി പറഞ്ഞപ്പോഴാണ് ഞാൻ ആ മുഖം ഓർത്തത്. ഇത് നമ്മുടെ ദാസപ്പേട്ടൻ അല്ലെ. മൂക്കിന്റെ പാലമൊക്കെ ഇപ്പോഴും ഉണ്ടോ.. ആളൊന്ന് മിനുങ്ങിയിട്ടുണ്ട്. ഇനി എന്നെ തല്ലാൻ ഒരുക്കി നിർത്തിയത് ആണോ. വണ്ടി നിർത്തി പുറത്ത് ഇറങ്ങുമ്പോഴേക്കും ഒരാൾ വരാന്തയിലേക്ക് കടന്നുവന്നു. അപ്പൊ ഇതാണ് ഇല്ലിക്കൽ രാജീവൻ. പുറകെ നമ്മുടെ പെണ്ണും ഉണ്ടല്ലോ. ആഹാ, എന്റെ ഡ്രെസ്സിന് മാച്ചയാണല്ലോ തുഷാരയും ഇട്ടിരിക്കുന്നത്. കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു.. ദേ വരുന്നു നമ്മുടെ ഭാവി അമ്മായിയമ്മ.. വണ്ടിയിൽ നിന്നും ഇറങ്ങി വരാന്ത ലക്ഷ്യമാക്കി നടന്നു.

: ആരാ… മനസിലായില്ല

: ഞാൻ ശ്രീലാൽ, ഇത് എന്റെ സുഹൃത്ത് കിരൺ.

: ഇയാളെ ഞാൻ എവിടൊക്കെയോ വച്ച് കണ്ടിട്ടുണ്ട്.. വാ രണ്ടാളും കയറി ഇരിക്ക്. എന്താ വിശേഷിച്ച്

കിച്ചാപ്പിയാണ് അതിന് ഉത്തരം കൊടുത്തത്…

: ഞങ്ങൾ തുഷാരയെ ഇവന് വേണ്ടി പെണ്ണുകാണാൻ വന്നതാണ്. നിങ്ങൾക്ക് അറിയുമായിരിക്കും ശ്രീലാലിനെ, ഇവനും തുഷാരയും ഒരേ കോളേജിലാ പഠിക്കുന്നത്..

: ആണോ.. പഠിക്കുന്ന കുട്ടികളൊക്കെ ഇത്രപെട്ടെന്ന് പെണ്ണുകാണലും തുടങ്ങിയോ..

: തുഷാരയുടെ അച്ഛാ… നിങ്ങൾക്ക് എന്നെകുറിച്ച് നന്നായി അറിയാം, അതുകൊണ്ട് ഒരു നാടകത്തിനൊന്നും ഞാനില്ല. കാര്യത്തിലേക്ക് വരാം. എനിക്ക് തുഷാരയെ ഇഷ്ടമാണ്, അവൾക്ക് എന്നെയും. പ്രായം കൊണ്ടും അവളെ നോക്കാനുള്ള കഴിവുകൊണ്ടും ഞാൻ ഒട്ടും പുറകിൽ അല്ല. നിങ്ങൾക്ക് എന്നെകുറിച്ച് എങ്ങനെ വേണമെങ്കിലും അന്വേഷിക്കാം. ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി. തീരുമാനം എന്തായാലും അവളും ഞാനും സ്നേഹിച്ചുപോയില്ലേ, അതുകൊണ്ട് ഇനി പിരിയാനും വയ്യ. അതുകൊണ്ട് ഒരു അപേക്ഷ മാത്രമേ ഉള്ളു, നിങ്ങളുടെ പൂർണ സമ്മതത്തോടെ എനിക്ക് അവളെ കെട്ടിച്ചു തരണം..

: ഓഹോ കല്യാണം വരെയൊക്കെ നിങ്ങൾ തന്നെ തീരുമാനിച്ചോ.. നടക്കില്ല മോനെ. അവളെ കാണാൻ ഇന്ന് വേറൊരു കൂട്ടർ വരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് ഏകദേശം ഞാൻ ഉറപ്പിച്ചതാ. അതുകൊണ്ട് മക്കൾ പോവാൻ നോക്ക്

: ആര് വേണേലും വന്നോട്ടെ പക്ഷെ പെണ്ണിന്റെ സമ്മതമില്ലാതെ കെട്ടിക്കാൻ നോക്കിയാൽ, അവൻ കുറച്ച് ബുദ്ദിമുട്ടും, അതിലേറെ നിങ്ങളും

: നീയെന്താ ഭീഷണിപ്പെടുത്തുവാണോ.. അതൊക്കെ അങ്ങ് കോളേജിൽ മതി. ഇത് എന്റെ വീട്, ഇവിടെ ഞാൻ പറയുന്നതേ നടക്കൂ.. ദാസപ്പൻ പഴയ ദാസപ്പൻ അല്ല.. അതുകൊണ്ട് മക്കള് തടികേടാക്കാതെ പോകാൻ നോക്ക്.

: കിച്ചാപ്പി.. ഇതിനുള്ള മറുപടി നീ പറഞ്ഞോ.. ഞാൻ നാളെയും ഇവരെ കാണേണ്ടതല്ലേ..

Leave a Reply

Your email address will not be published. Required fields are marked *