: രാജീവേട്ടാ.. ദാസപ്പൻ പഴയതായിരിക്കില്ല, പക്ഷെ ലാലുവും കിച്ചാപ്പിയും പഴയത് തന്നാ.. അതുകൊണ്ട് ഭീഷണിയൊന്നും ഇങ്ങോട്ടും വേണ്ട. ഇവൻ ഒരു വാക്കുപറഞ്ഞാൽ മതി മോളെ പുഷ്പംപോലെ പൊക്കിക്കൊണ്ട് പോകും ഞങ്ങൾ. കാണണോ..
: ദാസപ്പാ… മര്യാദയ്ക്ക് രണ്ടാളോടും പറഞ്ഞു.. ഇനി നീ തന്നെ നോക്കിക്കോ. ഞാൻ അകത്തുണ്ടാവും.
: അച്ഛാ… ഇതാ ഞാൻ ഇഷ്ടപെടുന്ന ശ്രീയേട്ടൻ. ഏട്ടനെയല്ലാതെ വേറൊരാളെ ഞാൻ കെട്ടുമെന്ന് അച്ഛൻ സ്വപ്നം കാണണ്ട. അച്ഛന് നാണക്കേട് വരുത്തിവയ്ക്കണ്ടല്ലോ എന്ന് കരുതിയിട്ടാണ് ഞാൻ ഇതുവരെ ഈ വീട്ടീന്ന് ഇറങ്ങിപോകുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്. ഇനി അങ്ങനെയായിരിക്കില്ല. എന്റെ ഏട്ടനെ അപമാനിച്ച് ഇറക്കിവിട്ട ഈ വീട്ടിൽ നിൽക്കണോന്ന് ഞാനും ഒന്ന് ആലോചിക്കട്ടെ..
: നിന്നെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ… കയറിപ്പോടി അകത്ത്…
രാജീവന്റെ സ്വരം ഉയർന്നതോടെ തുഷാരയുടെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ കണ്ണിൽ ഉറവകൾ പൊട്ടിത്തുടങ്ങി. എന്നെ ദയനീയമായി നോക്കുന്ന അവളുടെ മുഖം എന്റെ സിരകളിൽ രക്തയോട്ടം കൂട്ടി. പുറത്തുനിന്നും ഞങ്ങളെ ലക്ഷ്യമാക്കി നടന്നുവരുന്ന ദാസപ്പനെ കണ്ടതും എന്റെ കൈ തരിച്ചു. രാജീവൻ എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതോടെ എന്റെ കണ്ണിൽ പതിഞ്ഞത് ആ കസേരയാണ്. കസേര കാലുകൊണ്ട് ചവിട്ടി ഉയർത്തി വലതുകൈയ്യിൽ തൂക്കിയെടുത്ത് ഒരൊറ്റ ഏറ്. ദാസപ്പൻ ദേണ്ടെ കിടക്കുന്നു നിലത്ത്. ശബ്ദം കേട്ട് തിരിഞ്ഞ രാജീവൻ ഒന്ന് ഞെട്ടി. തുഷാരയുടെ കണ്ണുകൾ വിടർന്നു. കൂടെ രണ്ട് കണ്ണുകൾ വേറെയും. ഇന്ദിരാമ്മയുടെ മുഖം പ്രസാദിച്ചു..
: ഡാ.. നീ എന്റെ…
രാജീവന്റെ വാക്കുകൾ ഉയർന്നതും എന്റെ കൈ അടുത്ത കസേരയിൽ പിടുത്തമിട്ടതും ഒരേ സമയത്താണ്… എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു…
: എടിയേ.. ഒരു കസേര പൊട്ടിച്ചപ്പോ നിനക്ക് സമാധാനമായല്ലോ … അല്ലെങ്കിലും നീ എഴുതിയ എല്ലാ സ്ക്രിപ്റ്റും കുളമായിട്ടേ ഉള്ളു..
എന്റെ പൊന്നുമോനെ ശ്രീകുട്ടാ, എല്ലാം ഇവളും ഞാനും കൂടി കളിച്ച നാടകമാ.. എന്റെ മോളുടെ ഇഷ്ടമല്ലെടാ എന്റെയും ഇഷ്ടം.
: കാര്യം ഇവള് അപ്പനെ കേറി തന്തയെന്നു വിളിക്കുകയും, തലയടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും മോളെന്ന് വച്ചാൽ അങ്ങേർക്ക് ജീവനാ. ഇത്രയും അവൾ എന്റെ രാജീവേട്ടനോട് ചെയ്യുമ്പോ ചെറിയൊരു പണി ഞാനും തിരിച്ച് കൊടുക്കണ്ടേ മോനെ ശ്രീകുട്ടാ..
: അമ്മേ…! ഇത്രയും നാൾ എന്റെ കൂടെ കൂടിയിട്ട് എനിക്കിട്ട് തന്നെ പണിഞ്ഞു അല്ലെ. കൊടുക്ക് ഏട്ടാ രണ്ടെണ്ണത്തിനും. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയോ..
സന്തോഷവും കണ്ണുനീരും ഒരുമിച്ച് വന്നതിന്റെ വെപ്രാളത്തിൽ തുഷാര എന്തെല്ലാമോ വിളിച്ചുകൂവി. അവസാനം ഓടിവന്ന് എന്നെ കെട്ടിപിടിച്ച് നിന്ന അവളെ അടർത്തുമാറ്റി ഞാൻ ആ ചന്ദനക്കുറിയിട്ട നെറ്റിയിൽ എല്ലാവരെയും സാക്ഷിയാക്കി ആദ്യത്തെ മുത്തം പകർന്നപ്പോൾ അവൾ സന്തോഷംകൊണ്ട് എന്നെ കെട്ടിപിടിച്ച് ആനന്ദ കണ്ണുനീർ പൊഴിച്ചു.. മകളുടെ സന്തോഷവും എന്നോടുള്ള സ്നേഹത്തിന്റെ ആഴവും കണ്ട അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു. തുഷാരയെ മാറ്റി നിർത്തി ഞാൻ ദാസപ്പേട്ടന്റെ അടുത്തേക്ക് പോയി.
: ദാസേട്ടാ.. ക്ഷമിക്കണം, വല്ലാത്തൊരു മൂഡിൽ ആയിപ്പോയി, അതാ
: അയ്യേ… എനിക്ക് അറിയായിരുന്നു എല്ലാം. രാജീവേട്ടൻ എന്നോട് എല്ലാം പറയും. മോൻ എന്തിനാ വിഷമിക്കുന്നേ നീ നമ്മുടെ മരുമോൻ അല്ലേടാ..
: പണ്ട് ഞങ്ങൾ ചെയ്തതൊക്കെ മറക്കണം. സോറി
: പോടാ അവിടുന്ന്.. നിന്റെ തല്ല് കിട്ടിയതിൽപ്പിന്നെ എന്റെ രാജയോഗം തുടങ്ങി. പിന്നെ പണിക്കൊന്നും