പോകേണ്ടി വന്നിട്ടില്ല, രാജീവേട്ടന്റെ കൂടെത്തന്നെ ഇടം വലം നിന്നുള്ള സുഖ ജീവിതം. പുള്ളിക്കാരൻ മുതലാളി ഒന്നുമല്ല, നല്ല സുഹൃത്താ.. ഈ മോള് മാത്രമാ ഗുണ്ടയെന്ന് വിളിക്കുന്നേ.. രാജീവേട്ടനെ അറിയുന്ന ആരും അങ്ങനെ പറയില്ല. മോൻ കാരണം മോളുടെ മനസും മാറി. ഇപ്പൊ പഴയ ദേഷ്യം ഒന്നും ഇല്ല, എല്ലാരോടും സ്നേഹമാ.. ഞങ്ങൾക്കൊക്കെ മോനെ മതി ഇനി.
എന്നെ സ്വീകരിക്കാൻ തുഷാരയുടെ അച്ഛനും അമ്മയും ഒരുക്കിവച്ചിരിക്കുന്ന ഗംഭീര വിരുന്നിൽ പങ്കെടുത്ത് തുഷാരയുടെ കൈകൊണ്ട് ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം കിച്ചാപ്പിയെ തള്ളിമാറ്റി തുഷാര കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു…