അരളിപ്പൂന്തേൻ 6 [Wanderlust]

Posted by

ഫോണെടുത്ത് നോക്കിക്കോ… മുഴുവൻ നിന്നെകുറിച്ചായിരിക്കും. ഇത്രയും കാലം നിന്റെ കൂടെ കിടന്ന ഞാൻപോലും നിന്നെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.. എന്റെ ശ്രീകുട്ടനെ അവൾ പൊന്നുപോലെ നോക്കും.

: ലെച്ചു… ഒരു സങ്കടം കൂടിയുണ്ട്.. എന്റെ കല്യാണം കഴിഞ്ഞാൽ നീ…

: അതോർത്ത് എന്റെ മോൻ പേടിക്കണ്ട… അപ്പോഴേക്കും എന്റെ അണ്ടർ വേൾഡ് കിംഗ് പാച്ചു അവതരിക്കും മോനേ… എത്രയൊക്കെ ഞാൻ നിന്നെ സ്നേഹിച്ചാലും, പാച്ചുവിനോളം ആവില്ല നീ. ഭർത്താവ് എന്നും സത്യവും, കാമുകൻ കള്ളവുമാണ്. ഇതിന്റെ അർഥം കല്യാണം കഴിയുമ്പോ നിനക്ക് മനസിലാവും.

: ലെച്ചു നിന്നെ ഞാനൊന്ന് തൊഴുതോട്ടെ…

: ഹീ… ആക്കല്ലേ..

മണപ്പിച്ചോണ്ട് ഇരിക്കാതെ കാര്യത്തിലേക്ക് കടക്ക് രാവണാ….

………………

കോളേജ് വിട്ട് വീട്ടിലെത്തിയ തുഷാരയുടെ സന്തോഷം കണ്ട് ഇന്ദിരയ്ക്ക് കണ്ണുനിറഞ്ഞു. എത്രനാളായി തന്റെ മകൾ ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. രാത്രി കഴിക്കാൻ നേരമായപ്പോഴേക്കും രാജീവനും വീട്ടിലെത്തി. മകളുടെ സന്തോഷം ഇന്ദിര രാജീവന് മുന്നിൽ അവതരിപ്പിച്ചപ്പോഴേക്കും അയാളുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞുതുടങ്ങി. തുഷാര അതൊന്നും വലിയ കാര്യമാക്കാതെ തന്റെ മുന്നിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.

: മോളേ…അച്ഛനൊരു കാര്യം പറയാനുണ്ട്

: പറഞ്ഞോ അച്ഛാ…

: നീ കഴിച്ചിട്ട് വാ, പറയാം

ഇന്ദിരയുടെ കണ്ണുകൾ രാജീവനെ നോക്കി എന്താ എന്ന് ചോദിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.

ഹാളിൽ ഇരുന്ന് മൊബൈലിൽ നോക്കുന്ന രാജീവന്റെ അടുത്തേക്ക് തുഷാര ചിരിച്ചുകൊണ്ട് വന്നെങ്കിലും ഇന്ദിരയുടെ മുഖം തെളിച്ചമില്ലാതെ നിന്നു.

: എന്താ അച്ഛാ….ഇന്ന് ഞാൻ എന്തും കേൾക്കും പറഞ്ഞോ..

: നല്ല കുട്ടി…. വാ ഇരിക്ക്..

: സോപ്പൊക്കെ കയ്യിൽ വച്ചാമതി, അച്ഛൻ കാര്യം പറ

: അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു. മോൾക്ക് ഒരുപാട് സന്തോഷമായെന്നറിയാം, ഇപ്പൊ മോള് വിചാരിച്ചാൽ അധികം വിഷമിക്കാതെ ഈ സന്തോഷത്തെ കുഴിച്ചുമൂടാൻ പറ്റും. അച്ഛൻ പറഞ്ഞുവരുന്നത്…

: മനസിലായി…. ശ്രീലാൽ നമുക്ക് പറ്റിയ ആളല്ല, അവനെ മറക്കണം, മോൾക്ക് നല്ലൊരു പയ്യനെ അച്ഛൻ കൊണ്ടുവരും ഇതൊക്കെയല്ലേ…

: മോള് വിചാരിച്ചാൽ നടക്കും, ആ പയ്യൻ നിന്നെ സ്നേഹിച്ചു തുടങ്ങിയിട്ടൊന്നും ഇല്ലല്ലോ. അവനും വിഷമം ഉണ്ടാവില്ല. അച്ഛൻ പറഞ്ഞത് കേൾക്കില്ലേ എന്റെ മോള്

: അച്ഛൻ എന്തുപറഞ്ഞാലും ഞാൻ കേൾക്കുമെന്ന് പറഞ്ഞതല്ലേ…

: തുഷാരെ… നീ എന്താ ഈ പറയുന്നേ, ഇതിനാണോ നീ ഇത്രയുംകാലം കാത്തിരുന്നത്.. അച്ഛന്റെ കൂടെ

Leave a Reply

Your email address will not be published. Required fields are marked *