: കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം…
: നീ സംസാരിക്ക്… ഞാൻ പോയി പാച്ചുവിനെ വിളിച്ചു നോക്കട്ടെ. മോൻ സംസാരിച്ച് കഴിഞ്ഞിട്ട് അങ്ങോട്ട് വാ..
ലെച്ചു എഴുന്നേറ്റ് പോകുമ്പോഴേക്കും കോൾ കട്ടായി. കട്ടായ ഉടനെ “തിരക്കിലാണോ” എന്നും ചോദിച്ച് മെസ്സേജ് എത്തി. ഇനിയും എന്റെ കട്ടുറുമ്പിനെ മുഷിപ്പിക്കണ്ട… അങ്ങോട്ട് വിളിക്കാം.. റിംഗ് ചെയ്യാൻ പോലും സമയം കൊടുത്തില്ലല്ലോ അപ്പോഴേക്കും എടുത്തോ…
: ഏട്ടാ…
: എന്താണ് മോളെ, എടുക്കുന്ന കാണാഞ്ഞിട്ട് പേടിച്ചുപോയോ..
: ഊ..ഹു. ഇനിയെന്തിനാ പേടി. എന്റെ സ്വന്തമല്ലേ ശ്രീയേട്ടൻ..
: തുഷാരേ…
: ഉം….
: സോറി മോളു, ഇന്ന് അത്രയും പേരുടെ മുന്നിൽ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞില്ലേ.. ഞാൻ കാരണമല്ലേ തലകുനിച്ച് നിൽക്കേണ്ടി വന്നത്..
: തല കുനിച്ചാലെന്താ… അപ്പൊത്തന്നെ ഏട്ടൻ അത് പിടിച്ചുയർത്തിയില്ലേ… എനിക്ക് ഇപ്പോഴും വിശ്വാസമാവുന്നില്ല… സ്വപ്നത്തിൽ പോലും കരുതിയില്ല ഏട്ടൻ വരുമെന്ന്…
: ആഗ്രഹിച്ചിരുന്നോ ഞാൻ വരണമെന്ന്…
: ഉം… വരില്ലെന്ന് കണ്ടപ്പോൾ ശപിക്കാൻ വരെ തോന്നി…
: രംഗം ഒന്ന് കൊഴുക്കാൻ വേണ്ടി കാത്തിരുന്നതല്ലേ ഞാൻ… ഞാൻ വിചാരിച്ചു നീ സ്റ്റേജിൽ കയറിനിന്ന് മൈക്കിലൂടെ അവന്മാരുടെ തള്ളയ്ക്ക് വിളിക്കുമെന്ന്… പക്ഷെ എന്റെ പെണ്ണ് തൊട്ടാവാടിയായിപോയപ്പോ സഹിച്ചില്ല. അതാ അപ്പൊത്തന്നെ എഴുന്നേറ്റത്
: ഏട്ടാ….
: ഉം…
: ഉമ്മ്…മ്മ
: അന്ന് തന്നപോലെ ആണോ… നെറ്റിയിൽ
: ഊ…ഹു.. അവിടല്ല
: പിന്നെവിടാ…
: ഇത് ശരിയില്ലേ… ഏട്ടന് ഇഷ്ടമുള്ളിടത്ത് എടുത്തോ..
: ഉം… ഞാനെന്റെ ചുണ്ടിൽ വയ്ക്കാം ട്ടോ…
: ഏട്ടാ.. ഒരു പ്രശനമുണ്ട്..
വീട്ടിൽ നടക്കുന്ന പെണ്ണുകാണൽ ചർച്ചകളൊക്കെ തുഷാര അൽപ്പം വിഷമത്തോടെ വിവരിച്ചു. അച്ഛന്റെ വാക്കുകളും മുൻപ് അച്ഛനും അവളും തമ്മിൽ ഉണ്ടായിട്ടുള്ള വാക്ക്തർക്കങ്ങളും ഒക്കെ പറയുമ്പോഴും ചെറിയ വിഷമം ഉള്ളിലുള്ളതുപോലെ തോന്നി. ഞാൻ കൂടെയുണ്ടെന്ന ആശ്വാസം അവൾക്കുണ്ട്, എന്നാലും അച്ഛനെ പിണക്കി ഒരു കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു. അമ്മയോടുള്ള അത്രയും അടുത്ത ബന്ധം അച്ഛനോട് ഇല്ലെങ്കിലും, മനസ്സിൽ അച്ഛനാണ് എല്ലാം.
: നീ അതൊന്നും ഓർത്ത് പേടിക്കണ്ട… അച്ഛനെ ഞാൻ വന്ന് കാണാം.