അവന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. അവളാവട്ടെ ആദ്യം അവൻ പറയട്ടെ എന്ന് വാശിപിടിച്ചു. അങ്ങനെ ഇനി ഇത് പറ യാതെ പറ്റില്ല എന്ന് അവന് മനസ്സിലായി. എങ്ങനെ പറയും എവിടെവെച്ചു പറയും എന്ന ആലോചനയിൽ തല പുകഞ്ഞിരിയ്ക്കുകയായിരുന്നു അവൻ രണ്ടു ദിവസമായി. അങ്ങനെയിരിയ്ക്കെ ഇന്ന് ഉച്ചയ്ക്കാണ് അവളുടെ ബർത്ത് ഡേ ആണെന്ന് അവൻ അറിയുന്നത്. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പരിചയപ്പെട്ട ദിവസം മനസ്സിലാക്കി വെച്ചതിൽ ഡെയ്റ്റും മന്തും മാറിപ്പോയി.
‘ഹാപ്പി ബർത്ത് ഡേ’ ഐസ് ക്രീം നുണയുന്നതിനിടയിൽ അവൻ പറഞ്ഞു.
‘ഇതു മാത്രമേ ഉള്ളോ? ഗിഫ്റ്റ് ഒന്നുമില്ലേ?’ അവൾ തമാശയ്ക്ക് ചോദിച്ചു.അപ്പോഴാണ് താൻ എന്തൊരു മണ്ടൻ ആണെന്ന് ദീപുവിന് തോന്നിയത്. കാത്തുകിട്ടിയ ഒരു ചാൻസ് മുന്നിൽ വന്നിട്ട് അത് തിരിച്ചറിയുന്നില്ലല്ലോ. താൻ ചുമ്മാ പറഞ്ഞതാണെന്ന് അവൾ പലവട്ടം പറഞ്ഞെങ്കിലും ഗിഫ്റ്റ് വാങ്ങിയെ തീരൂ എന്ന് അവൻ നിർബന്ധിച്ചു. ആ വകുപ്പിൽ ഒരു ഡേറ്റിങ് ഒപ്പിച്ചെടുക്കാം, അതിനിടയിൽ തന്റെ ഇഷ്ടം പറയാം എന്നായിരുന്നു അവന്റെ പ്ലാൻ.ബർത്ത് ഡേ ദിവസം പ്രാപ്പോസലും, അവൻ ഉള്ളിൽ ചിരിച്ചു.അങ്ങനെയാണ് ഗിഫ്റ്റ് വാങ്ങാൻ വേണ്ടി ദീപു ഹാഫ് ഡേ സിക് ലീവെടുത്ത് അവളെയും കൊണ്ട് ഷോപ്പിംഗ് മോളിൽ കയറിയത്.
ആദ്യം ഒരു സിനിമ, പിന്നെ ഗിഫ്റ്റ് അതായിരുന്നു അവരുടെ പ്ലാൻ. സിനിമ ഏതാണ് എന്നൊന്നും പറയുന്നില്ല, ഏതായാലും അത്യാവശ്യം ലിപ്ലോക്കും നല്ലോണം റൊമാൻസും ഉള്ള സിനിമയായിരുന്നു. കാര്യം എത്ര സ്മാർട്ട് ആണെങ്കിലും താൻ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ ആരായാലും നാണിയ്ക്കുമല്ലോ. അവളും നാണിച്ചു. അവനും നാണമായി. എന്തായാലും സിനിമ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ രണ്ടുപേരും മറ്റൊരു മൂഡിലായിരുന്നു. കോഫി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഇന്റർവെൽ നേരത്ത് വാങ്ങി പോക്കറ്റിൽ വെച്ചിരുന്ന റോസാപ്പൂ അവൾക്ക് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു, ‘ ഐ ലവ് യൂ.’
അവൾ ചിരിച്ചു, അവൾക്കും അവനെ ഇഷ്ടമായിരുന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നതുമാണ്. ‘ ഐ ലവ് യൂ ടൂ,’ അവൾ പറഞ്ഞു. അവൻ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും പരിസരബോധം കാരണം വേണ്ടെന്ന് വച്ചു. അങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അവരുടെ ഓഫീസിൽ നിന്ന് തിങ്കളാഴ്ച എന്തോ പണി ഏൽപ്പിക്കാൻ വേണ്ടി റോസ്ലിൻ വിളിച്ചത്. റോസ്ലിനോട് സംസാരിച്ചു കഴിഞ്ഞു ഫോണ് കട്ട് ചെയ്തതും അവൾ അവളുടെയും അവന്റെയും ഫോൺ എടുത്ത് സ്വിച്ചോഫ് ചെയ്തു.
‘ഇന്നത്തേക്ക് നമ്മൾ പിരിയും വരെ ഈ ഫോണ് നമ്മളെ ശല്യം ചെയ്യണ്ട,ഇന്നൊരു സ്പെഷ്യൽ ദിവസമാണ്’
അവൻ ചിരിച്ചു, ‘ഉത്തരവ് പോലെ, എന്നാപ്പിന്നെ ഇത് നീ തന്നെ വെച്ചോ.’
അവൻ അവന്റെ ഫോണ് അവളുടെ പേഴ്സിൽ ഇട്ടു.
കാപ്പികുടി ഒക്കെ കഴിഞ്ഞ് ഗിഫ്റ്റ് എന്തുവേണമെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ ഐഡിയ ആണ് ഡ്രസ്സ് എടുക്കാം എന്നത്. അങ്ങനെ അവൾക്കൊരു ചുരിദാർ എടുക്കാൻ വേണ്ടി ഒരു റെഡിമെയ്ഡ് ഷോപ്പിലേയ്ക്ക് നടക്കുമ്പോഴാണ് അവൻ അധികം തിരക്കൊന്നുമില്ലാത്ത ചെറിയൊരു ബ്രാൻഡ് ഷോ റൂം കണ്ടത്. അതു കണ്ടപ്പോൾ ദീപുവിന് ഒരു ഐഡിയ തോന്നി. ഓഫീസിലേക്ക് സ്ഥിരം ചുരിദാരിലോ കുർത്തയിലോ ആണ് അവൾ വരുന്നത്. അല്ലാതെ മോഡേണ് വേഷങ്ങൾ ഒന്നിലും കണ്ടിട്ടില്ല. അങ്ങനെ കാണാൻ അവന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അവൾ എത്രത്തോളം സെക്സി ആണ് എന്ന് അറിയണ്ടേ. ആ ഭംഗി ഒളിച്ചുവെക്കാമോ.
‘ശരി ഡ്രസ്സ് എടുക്കാം. പക്ഷേ ഞാൻ ചൂസ് ചെയ്യും. അതെടുക്കണം,’ അവൾ സമ്മതിച്ചു.
‘എന്നാൽ ആ കടയിലേയ്ക്കല്ല, ഈ കടയിലേക്ക് കേറ്,’ ദീപു ആ ഷോ റൂമിന്റെ ചില്ലുവാതിൽ തുറന്നു. വാതിൽക്കൽ തന്നെ വയർ കാണുന്ന ടി ഷർട്ടും നല്ല ഇറുകിയ ജീൻസും ഇട്ട മോഡലിന്റെ ഫോട്ടോ ആണ് അവരെ വരവേറ്റത്.
‘നീ ഷർട്ട് ഇടുമോ?’ കടയിലേക്ക് കയറുമ്പോൾ ദീപു രേഷ്മയോട് ചോദിച്ചു.
‘ഇതുവരെ ഇട്ടിട്ടില്ല.’
‘ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് തുടങ്ങുന്നത്,’ അവൻ പറഞ്ഞു. അവൾ ചിരിച്ചു.
‘എന്താണ് മാഡം വേണ്ടത്,’ ഷോ റൂം മാനേജർ ചോദിച്ചു.