‘മാഡം, ഇനിയും എന്തെങ്കിലും വേണമെങ്കിൽ ഇവിടെ തന്നെ വന്നോളൂ. എല്ലാ മോഡലും ഇവിടെ കിട്ടും,’ അയാൾ അവളുടെ മുലയിലേയ്ക്ക് നോക്കി നിന്നു. അവൾ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.
രേഷ്മ ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ദീപു കാറുംകൊണ്ട് മുന്നിൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
‘അതേയ് നമുക്ക് പെട്ടെന്ന് പോണം, അവൻ കുറെ നേരമായി പോസ്റ്റ് ആണ്. എന്നെ കൊന്നില്ലെന്നെ ഉള്ളൂ,’ അവൾ കാറിൽ കയറിയ ഉടനെ കാറ് മുന്നോട്ടെടുത്തുകൊണ്ട് ദീപു പറഞ്ഞു.
‘ആണോ അപ്പൊ ഭക്ഷണം?’
‘അവനും കഴിച്ചിട്ടില്ല, എന്ന് തോന്നുന്നു. അതൊന്നും പറയാൻ ഉള്ള സമയം കിട്ടിയില്ല. എന്റെ പഴയ വീടിന്റ മുന്നിലുണ്ട് എന്ന് അവൻ പറഞ്ഞു. ഞാൻ അര മണിക്കൂറിൽ വരാമെന്നു പറഞ്ഞപ്പോഴേയ്ക്കും ഫോൺ കട്ടായി. പിന്നെ വിളിച്ചിട്ട് സ്വിച്ചോഫ്. എന്തായാലും അവനെയും കൂട്ടി നമുക്ക് ഒരുമിച്ച് കഴിക്കാം.’
ബെന്നിയെ കാണാൻ പോവുകയാണ് എന്നു കേട്ടപ്പോൾ അവൻ വിളിച്ച തെറികൾ രേഷ്മയ്ക്ക് ഓർമ്മ വന്നു. അവൾ പുറത്ത് കനം വെച്ചു തുടങ്ങിയ മഴയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കവേ ആ കാർ പോക്കറ്റ് റോഡുകളുടെ ഇരുളിലേയ്ക്ക് തിരിഞ്ഞുകയറി. അപ്പോൾ ഷോപ്പിംഗ് മോളിലെ ആ ബ്രാൻഡഡ് ഷോ റൂം മാനേജർ തന്റെ പോക്കറ്റിലേയ്ക്ക് പൂരിപ്പിച്ച ഒരു സമ്മാനക്കൂപ്പൺ തിരുകിയ ശേഷം ട്രയൽ റൂമിലെ നിലത്തുകിടന്നിരുന്ന മുഷിഞ്ഞ ഒരു പിങ്ക് പാന്റിയും കറുത്ത ബ്രായും പെറുക്കിയെടുക്കുകയായിരുന്നു.