**********
വൈകുന്നേരം വെയിൽ താഴാർ ആയപ്പോൾ ഞാൻ ബാക്കി ആയ പണിയും കഴിഞ്ഞു ഒരു മരത്തിന്റെ മൂട്ടിൽ ഇരിക്കുകയാണ്….
ഈ നാട്ടിൽ വന്നതിന് ശേഷം ഉള്ള ഓരോ മാറ്റങ്ങളും ആലോച്ചു… ഇപ്പോൾ തിരിച്ചു പോകാൻ തോന്നില്ല… നിക്കിക്ക് മാജിക് അറിയാം അവളോട് എന്തെങ്കിലും ചോദിച്ചാൽ ഒരു അറിവ് കിട്ടാതെ ഇരിക്കില്ല….
പക്ഷെ ഇവരെ എല്ലാം ഉപേക്ഷിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം…
പക്ഷെ ഇന്ന് ചന്തയിൽ കണ്ട പെൺകുട്ടി… അവളോട് എന്തോ അടുപ്പം തോന്നുന്ന പോലെ… കാണാൻ സുന്ദരി ആണ്… അവളും ഇടയ്ക്കിടെ എന്നെ നോക്കുന്നത് കണ്ടായിരുന്നു… അവൾക്കും എന്നോട് അങ്ങനെ തന്നെ ആയിരിക്കുമോ…
വിചാരിച്ചതിലും വേഗത്തിൽ ദിവസങ്ങൾ കടന്ന് പോകുന്നു… എന്തിനാണ് ഇവിടെ എത്തി ചേർന്നത് എന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല… അച്ഛൻ പറഞ്ഞത് മനസ് കൊണ്ട് വിചാരിക്കണം എന്നല്ലേ…
പക്ഷെ ഞാൻ മനസുകൊണ്ട് പോലും ഇങ്ങനെ ഒരു ഗ്രാമത്തിൽ വരാൻ ആഗ്രഹിച്ചിട്ടില്ല… പിന്നെ എങ്ങനെ… മുൻപ് കേട്ട് പേര് തുലിപ് പട്ടണം ആ പേര് ഞാൻ കെട്ടിട്ടുണ്ട്…. അതുപോലെ ചില സ്ഥലങ്ങൾ അതും എവിടെയെല്ലാമോ കണ്ട് മറന്ന പോലെയും തോന്നുന്നുണ്ട്… മിക്കിയോട് ചോദിക്കാം എന്ന് വിചാരിക്കും … എന്നാൽ ആ സമയത്തു അത് ഓർമ വരില്ല… അവൾ വഴി എന്തെങ്കിലും പരിഹാരം കിട്ടാതെ ഇരിക്കില്ല…
നേരെ നോക്കിയപ്പോൾ ഒരു പെൺകുട്ടി നടന്ന് വരുന്നത് കണ്ടു…
അതെ അവൾ തന്നെ എന്റെ മൈന… ഇവൾക്ക് ഇവിടെ എന്താ പരിപാടി…
കയ്യിൽ എന്തോ പൊതി ഉണ്ട്…ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…അവൾ എന്നെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു…. അവൾ ഒന്ന് പരുങ്ങി
” എന്താ നിന്റെ പേര് “… ഞാൻ അവളെ നോക്കി ചോദിച്ചു..ഒരു ചിരിയോടെ ചോദിച്ചു…
” തെരെസ “…. അവൾ മുഖം ഉയർത്താതെ പറഞ്ഞു…
എന്തെങ്കിലും ചോദിക്കുമ്പോൾ അവൾ പെട്ടന്ന് ഉത്തരം പറഞ്ഞു നിർത്തും….
അവൾക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ… എന്തോ പരിങ്ങലും വെപ്രാളവും …
എന്തിനാണ് താല്പര്യം ഇല്ലാത്തവരെ ബുദ്ധിമുട്ടിക്കുന്നത്… പൊയ്ക്കൊള്ളാൻ പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു…
ഞാൻ പോകുന്നത് അവൾ ഒരു നിമിഷം നോക്കി നിന്നു… എനിക്ക് വിഷമം ആയി എന്ന് അവൾക്ക് തോന്നിക്കാനും….
,,,,അവൾ ഇപ്പോൾ എന്നെ വിളിക്കും… ഞാൻ ഒരു ചിരിയോടെ പറഞ്ഞു മുന്നോട്ടേക്ക് നടന്നു…
എന്നാൽ അവൾ പോയിട്ട് അവളുടെ പട്ടികുഞ്ഞു പോലും വിളിച്ചില്ല…… ഞാൻ തിരിഞ്ഞു നോക്കി..
അവൾ തിരിഞ്ഞു നടന്ന് പോകുന്നതാണ് ഞാൻ കണ്ടത്..അവൾ ചുറ്റിലും നോക്കി ഒരു പൊന്ത കാട്ടിലേക്കു കയറി പോയി…
ഇവൾക്ക് എന്താണ് കാട്ടിൽ പണി… ചിലപ്പോൾ മൂത്രം ഒഴിക്കാൻ കയറിയത് ആകും… അങ്ങനെ എങ്കിൽ ഇവിടെ എന്തിനാണ് വരുന്നത്… ഇവിടെ കാത്തിരിക്കാം….
പത്തു മിനിറ്റ് കഴിഞ്ഞു, പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, ഇരുപത് മിനിറ്റ് കഴിഞ്ഞു അവൾ വന്നില്ല… ഞാൻ എഴുനേറ്റു… എനി അവളെ വല്ല ദിനോസറും പിടിച്ചു കൊണ്ട് പോയോ…