പിന്നെ എന്തു വേണം… എന്റെ തുളസി കുട്ടി…. ഞാൻ നല്ല പോലെ ആലോചിച്ചു എടുത്ത തീരുമാനം ആണ് നിങ്ങളെ കൊണ്ടേ ഞാൻ പോകു അതു ഞാൻ തീരുമാനിച്ചതു ആണ്… എന്നേകൊണ്ട് ആകുന്നപോലെ ഒക്കെ ഞാൻ ശ്രെമിക്കും ബാക്കി ഒക്കെ ടീച്ചറിന്റെ ഇഷ്ടം…..
ആ നോക്കാം….. നീ അവിടെ കിടന്നു ശ്രെമിക്കുകയെ ഉള്ളു… വേണേ വന്നു ഊണ് കഴിക്കാൻ നോക്കു ഞാൻ പോവാ….
പോകാൻ ഒരുങ്ങിയ ടീച്ചറെ കയ്യിൽ പിടിച്ചു വലിച്ചു കൃഷ്ണ..
എന്നിട്ട് വട്ടം കൈ ചുറ്റി പിടിച്ചു എന്നിട്ട് അവളുടെ കണ്ണിലെക്കു സൂക്ഷിച്ചു നോക്കി അവൻ..
പരമാവധി കുതറി മാറാൻ ശ്രെമിക്കുന്നുണ്ട് തുളസി..
ടാ ചെക്കാ വിട്ടേ ആരേലും കാണും….
അപ്പോൾ ആരേലും കണ്ടാലേ ഉള്ളു പ്രെശ്നം അല്ലെ…
അയ്യടാ വിടാടാ എന്നെ അല്ലെ ഞാൻ വിളിച്ചു കുവുട്ടോ… ഹി.. ഹി… വിടടാ പട്ടി..
കൃഷ്ണ ചിരിച്ചു.. അങ്ങനെ അങ്ങ് വിടാൻ അല്ല ഞാൻ പൊറകെ കൂടിയത്… എന്റെ തുളസി മോളെ…
വിട് ചെക്കാ…. ടാ മോനെ വിട് plz….
അവളുടെ ഭാവം കണ്ടു അവൻ പിടിവിട്ടു….
എന്നാ പോകാം തുളസി കുട്ടി…
പോടാ….. അവൾ നീട്ടി വിളിച്ചു… എന്നിട്ട് മുൻപോട്ടു നടന്നു..
അതു നോക്കി നിന്നു കൃഷ്ണ എന്നിട്ട് നടന്നു വീട്ടിലേക്കു…..
അവിടെ ചെന്ന ഉടനെ ആതിര തുളസിയെ മാറ്റിനിർത്തി..
എന്തായിരുന്നു മോളെ.. കുറച്ചു നേരം ആയാല്ലോ പോയിട്ട്… അവൻ എന്തിയെ.. ഒരു കള്ളത്തരം ഉണ്ടല്ലോ മോളെ..
നീ ഒന്നു പോയെ ആതിരെ അവൻ ഒരു തരത്തി അടുക്കുന്നില്ല..
ഹും.. ഞാൻ അതു പറഞ്ഞില്ലെ… ചെക്കൻ സ്ട്രോങ്ങ് ആണ്… വിട്ടുകളയണ്ടടി… എന്തു കൊണ്ടും നല്ലത് ആണ് മോളെ.. അതു പറഞ്ഞു ഒരു കള്ള ചിരി ചിരിച്ചു ആതിര..