” മാമാ ഇത് ഞാനാ ”
” ഹാ നീ എന്താ ഇവിടെ…. ”
” മെഹ്റിൻ ഇവിടെ ഉണ്ട്…. അവനെ ഇതുവരെ റൂമിലേക്ക് മാറ്റിയില്ലേ….. എന്താ സീരിയസ് ആണോ ”
” ആ ഇവർ എന്തക്കയോ പറയുന്നു…….. അതിനിടക്ക് ഇവളുടെ കരച്ചിലും പിയിച്ചിലും ഒന്ന് കണ്ണ് അടച്ചപ്പോഴാ നീ വിളിച്ചത്. ”
മാമാ കൈചുണ്ടിയപ്പോൾ ആണ് ഞാൻ അവിടെ ഒരു തുണിൽ ചാരി നിൽക്കുന്ന ആസിയയെ കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി അവൾ അവിടെ നിൽക്കുന്നു. ഒരു നിമിഷം എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല എന്റെ ഓർമയിൽ ഉണ്ടായിരുന്ന ആസിയയുടെ രൂപം ഇതല്ലായിരുന്നു. എനിക്ക് എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി.
” അവളെ നോക്കണ്ട ഞാൻ വന്നത് മുതൽ ഈ ഒരറ്റ നിൽപ്പാണ്…….. ഞാൻ ഇവിടെ ഒരു റൂം കിട്ടുമോ എന്ന് നോക്കിയായിരുന്നു…. അപ്പൊ പെഷ്യന്റനേ വെളിയിൽ എടുത്താലേ റൂം തരുള്ളൂ പോലും ”
” രാവിലെ കണ്ടപ്പോൾ കുഴപ്പം ഒന്നും ഇല്ലന്നല്ലേ മാമാ പറഞ്ഞത്…. ഇപ്പോൾ എന്താ. ”
മാമാ ആസിയായെ ഒന്ന് നോക്കി അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നടന്നു. ഞാനും ആസിയയെ നോക്കി. അവൾ എന്നെ കണ്ടില്ല എന്ന് തോന്നുന്നു. അതോ കണ്ട ഭവം നടിക്കാത്തതോ. ഞാൻ മാമയുടെ കൂടെ നടന്നു.
” ഇവിടെ വരുമ്പോൾ എനിക്കും വിവരം ഒന്നും അറിയില്ലായിരുന്നു…… തലക്ക് ഗുരുതരമായ പരിക്ക് ഉണ്ട് ”
” ഡോക്ടർ എന്ത് പറഞ്ഞു ”
” അവർ ഒന്നും വിട്ടു പറയുന്നില്ല…….. അല്ല മെഹ്റിനു എന്ത് പാറ്റി? ”
ഞാൻ മാമായോട് വിവരം എല്ലാം പറഞ്ഞു. ഷെഹീർന്റെ നില ഗുരുതരം ആണെന്ന് പറയുമ്പോഴും മാമയുടെ മുഖത്ത് അതിന്റെ ഒരു ലക്ഷണവും കണ്ടില്ല. ആസിയ എന്നെ ഇടക്ക് ഒന്ന് നോക്കിയത് അല്ലാതെ എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കും അവളോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഐസിയു വിന് മുന്നിൽ തന്നെ ചിലവഴിച്ചു. പിറ്റേന്ന് വൈകിട്ട് ആണ് മെഹ്റിനെ റൂമിൽ എടുത്തത്. അതിനിടക്ക് വിസിറ്റിംഗ് ടൈം