” ഇവൾ എപ്പോ വന്നു….. നീ എന്താ പറയാതിരുന്നത് ”
” പറയാൻ നിങ്ങൾ സമ്മദിച്ചില്ലല്ലോ പിന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കൂടെ കേട്ടപ്പോൾ ഞാൻ അത് അങ്ങ് മറന്നുപോയി ”
” ക്ഷേ … അവൾ എല്ലാം കെട്ട് കാണുമോ……. അവൾ വന്നിട്ട് കുറച്ച് നേരം ആയിരുന്നോ ”
” ഇവിടെ വന്ന് സ്വയം പരിചപ്പെടുത്തി പിന്നെ കുഞ്ഞിനെ കുറിച്ച് ചോദിച്ചു… കുറച്ചു കഴിഞ്ഞ് ബാത്‌റൂമിൽ കേറി… അപ്പോഴാ നിങ്ങൾ വന്നത് ”
“മ്മ്മ് …. അവൾ ആരോടും പറയാതിരുന്നാൽ മതിയായിരുന്നു ”
പിറ്റേന്ന് മെഹ്റിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിനെ ഇങ്ങുപേറ്ററിൽ തന്നെ കിടത്താൻ ഡോക്ടർ പറഞ്ഞു. ഇതിനിടക്ക് അവർ മറ്റെ കാര്യം ഒന്നും ചോദിച്ചതും ഇല്ല. ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മാമയും ആസിയയും അവിടേക്ക് വന്നു.
” ഹാ ഞാൻ വിചാരിച്ചു നിങ്ങൾ ഇറങ്ങി കാണുമെന്നു ”
” ഇല്ല മാമാ ഞങ്ങൾ നിങ്ങളെ കാണാൻ അങ്ങോട്ട് വരുകയായിരുന്നു ”
” കുഞ്ഞിന്റെ കാര്യം എന്തായി ”
” രണ്ടുമാസം ഇങ്ങുപേറ്റരിൽ കിടത്തണം …. ദിവസവും ഇനി ഇങ്ങോട്ട് വരേണ്ടിവരും ”
” എല്ലാം ശെരി ആവും …….. നിങ്ങൾ ഇപ്പോൾ നേരെ വീട്ടിലേക്ക് അല്ലെ….. ഇവൾ താമസിക്കുന്നത് ഇവിടെ അടുത്ത് തന്നെ ആണ് നിങ്ങൾ പോകുമ്പോൾ അങ്ങോട്ട് ഒന്ന് ആക്കിയേക്ക്…… ഒരുവിധത്തില ഞാൻ അവളെ സമ്മദിപ്പിച്ചത്………. അവിടെ കുറച്ച് ദിവസം ആയി അടച്ചു കിടക്കുക അല്ലെ പിന്നെ ഇവൾക്ക് മറി ഉടുക്കാൻ എന്തെങ്കിലും എടുത്തോണ്ട് വരുകയും ചെയ്യാം ”
” അതിനെന്താ ഞങ്ങൾ ആക്കാം ”
മാമയോട് യാത്രപറഞ്ഞു ഞങ്ങൾ ലിഫ്റ്റിനുള്ളിൽ കയറി. ആസിയയെയും മെഹ്റിനെയു ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഞാൻ പാർക്കിംഗ്ഇൽ കിടന്ന കാർ എടുത്തുകൊണ്ടു വന്നു. അവർ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളെ പോലെ സംസാരിച്ചിരിക്കുന്നത് ആണ് ഞാൻ കണ്ടത്. എന്തോ ആ കാഴ്ച കണ്ടപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു. കാർ നിർത്തി അവർക്ക് അടുത്തേക്ക് നടന്ന ഞാൻ കാണുന്നത് മേഹ്‌റിനെ എഴുന്നേൽക്കാൻ സഹായിക്കുന്ന ആസിയയെ ആണ്. അവൾ തന്നെ ആണ് അവളെ കാറിലേക്ക് കയറ്റിയതും. അവർ രണ്ടുപേരും പിന്നിൽ ആണ് ഇരുന്നത്. ഞാൻ ചെറുപുഞ്ചിരിയോടെ കാർ മുന്നോട്ട് എടുത്തു. മെഹ്റിനും അവളും എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ സംസാരം മുറിച്ചുകൊണ്ട് ഞാൻ ആസിയയോട് ചോദിച്ചു.