നേരം ഇരിട്ടിതുടങ്ങിയിരുന്നു. മാമയുടെ കാൾ ആണ് ജോലി തിരക്കിൽ നിന്നും എന്റെ ശ്രെദ്ധ തിരിച്ചത്.
” ഹാലോ ”
” നീ ഇപ്പോൾ എവിടെയാ ”
” ഞാൻ എന്റെ ഓഫീസിൽ ഉണ്ട്. എന്താ മാമാ ”
” നീ ഒന്ന് ഹോസ്പിറ്റലിലേക് വരുമോ ”
” എന്ത് പറ്റി മാമാ ”
” നീ വാ ഞാൻ നേരിട്ട് പറയാം ”
എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലിൽ ഞാൻ ചെല്ലുമ്പോൾ മാമയുടെ മുഖത്ത് വലിയ ഭവ വെത്യാസം ഒന്നും കാണാത്തത് കൊണ്ട് ഞാൻ ആശ്വസിച്ചു. പക്ഷേ എന്നെ കണ്ടതും മാമാ വിഷമം അഭിനയിച്ചു. ഞാൻ അത് ശ്രെദ്ദിച്ചു.
” എന്താ മാമാ ”
” ഡാ ഷഹീർ മരണ പെട്ടു ”
” എന്താ!!!”
” കുറച്ച് നേരം ആയതെ ഉള്ളു ”
” മാമാ അവന് കുഴപ്പം ഒന്നും ഇല്ലന്നല്ലേ പറഞ്ഞുകൊണ്ടിരുന്നത് ”
” ഡാ അവന് തലക്ക് സരമായ പരിക്ക് ഉണ്ടായിരുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത് ”
“ആസിയയെ അറിയിച്ചോ ”
” ഇല്ല… അതിനാ എനിക്ക് നിന്റെ സഹായം വേണ്ടത്……. നീ അവളുടെ വീട്ടിൽ ചെന്ന് എന്തെങ്കിലും പറഞ്ഞു അവളെ എന്റെ വീട്ടിൽ എത്തിക്കണം ….. അവൾ വരാൻ കുട്ടക്കില്ല….. വേറെ വഴി ഇല്ലെങ്കിൽ അവളോട് വിവരം പറഞ്ഞാൽ മതി ”
” അതെന്താ അവൾ കാര്യം അറിയണ്ടേ ”
” അവൾ വീട്ടിലേക്ക് വരാൻ കുട്ടക്കില്ല……. മാത്രമല്ല ഞാൻ വിവരം പള്ളിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ഖബരും മറ്റും ഒരുക്കണ്ടേ….. പള്ളിയിൽ അനൗൺസ് ചെയ്തത് കെട്ട് മീരാൻ വിളിച്ചിരുന്നു…… ഞാൻ അവരോട് നേരിട്ട് പള്ളിയിൽ ആണ് മയ്യത് കൊണ്ട് വരുന്നത് എന്ന പറഞ്ഞത്……. പിന്നെ നാട്ടുനടപ്പ് അനുസരിച്ചു മരിച്ച ആളിന്റെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ മറവിനു ഇരിക്കണം എന്നാണല്ലോ ……. എന്റെ മോളെ ആ മീരന്റ വീട്ടിൽ പറഞ്ഞു വിടണോ…… അവളെ നീ തറവാട്ടിൽ കൊണ്ട് അക്കു…. കുട്ടികൾ ഒന്നും ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതിന്റെ അവകാശവും പറഞ്ഞു അവർ എന്റെ വീട്നിരങ്ങിയേനെ. “