” നീ പെട്ടെന്ന് റെഡി ആകു നമുക്ക് തറവാട്ടിലേക്ക് പോകാം ”
” ഷെഹീർ ഇക്ക പോയി അല്ലെ ”
” ഹേയ് അല്ല …. നിന്റെ ഉമ്മ കാണാ…… ൻ ”
” കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട എനിക്ക് അറിയാം….. ഞാൻ നിങ്ങളുടെ കൂടെ വരുന്നതിനു മുൻപ് വാപ്പ എന്നെ കൊണ്ട് കുറച്ച് പേപ്പറുകളിൽ ഒപ്പിടിപ്പിച്ചു വാങ്ങിയിട്ടുണ്ടായിരുന്നു അതിൽ ഒന്ന് വേണ്ടിലേറ്ററിൽ നിന്നും പെഷ്യന്റിനെ മാറ്റാൻ ഉള്ള സമ്മതപത്രം ആയിരുന്നു. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ ഞാൻ ഒപ്പിട്ട് കൊടുത്തത്….. വാപ്പ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ അവിടെ എത്തി അപ്പോൾ തൊട്ടേ എനിക്ക് സംശയം ഉണ്ടായിരുന്നു… പക്ഷേ വാപ്പയെ ചോദ്യം ചെയ്യാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ ”
” നീ എന്തെക്കെയാ ഈ പറയുന്നത് ”
” ആദിൽന് എന്റെ വാപ്പയുടെ സ്വഭാവം അറിയാവുന്നത് അല്ലെ… ഞാൻ അറിയുന്ന വാപ്പ ഒരിക്കലും എന്നെ കാണാൻ വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതവ വരുന്നെങ്കിൽ അത് എന്നെയും ഷാഹിർഇക്കയെയും കൊല്ലാൻ ആയിരിക്കണം…… ഞാൻ വാപ്പയെ ശ്രെദ്ധിക്കുണ്ടായിരുന്നു വാപ്പാക്ക് ആ ആക്‌സിഡന്റിൽ പങ്ക് ഉണ്ട് പക്ഷേ അതിന് ഉള്ള തെളിവുകൾ എന്റെ പക്കൽ ഇല്ല…. എന്നെ തിരിച്ചു വീട്ടിൽ എത്തിച്ച് വാപ്പ തീരുമാനിക്കുന്ന ജീവിതം എന്നിൽ അടിച്ചേല്പിക്കാൻ ആണ് വാപ്പയുടെ തീരുമാനം…… വാപ്പയുടെ നീക്കം എന്താണെന്ന് അറിയാൻ ഞാൻ കാത്തിരുന്നു… പിന്നെ ഡോക്ടറിൽ നിന്നും ഷെഹീർഇക്കയുടെ അവസ്ഥ ഞാൻ മനസിലാക്കിയിരുന്നു.. എന്തെങ്കിലും ഒരു പ്രേതിക്ഷ ഉണ്ടായിരുന്നേൽ ഞാൻ ആ പേപ്പറിൽ സൈൻ ചെയ്യില്ലായിരുന്നു… ”
” പിന്നെ എന്തിനാ നീ ഒന്നും അറിയാത്തത് പോലെ ഞങ്ങളുടെ കൂടെ വന്നത് ”
” ഞാൻ ഡോക്ടറിനെ കാണാൻ പോയിരുന്നു….. ഷഹീർ ഇക്ക ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്ന് മനസിലാക്കിയ എനിക്ക് വിഷമം അടക്കാൻ സാധിച്ചില്ല വാപ്പാക്ക് എന്റെ മാറ്റം മനസിലാവാതിരിക്കാൻ ആണ് ഞാൻ നിങ്ങളുടെ റൂമിൽ വന്നത്. അവിടെത്തെ ബാത്‌റൂമിൽ ഇരുന്ന് എന്റെ സങ്കടം എല്ലാം ഞാൻ കരഞ്ഞു തിർത്തു…. പിന്നെ വാപ്പ ഷഹീർ ഇക്കാടെ മരണം ഉറപ്പാക്കാൻ വേണ്ട പദ്ധതി അസുത്രണം ചെയ്തു. അതിന് ഞാൻ തടസം നിക്കും എന്ന് കരുതി എന്നെ നിങ്ങളുടെ കൂടെ പറഞ്ഞു വിട്ടു…. വാപ്പയുടെ കൂടെ വീട്ടിലേക്ക് പോകാതെ എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ച എനിക്ക് വാപ്പ തന്നെ തുറന്ന് തന്ന വഴി “