“ടാ. നേരം എത്ര ആയെന്ന നിന്റെ വിചാരം.. പാവം നിന്റെ ഉപ്പ.. അങ്ങേർക്കു ഫുഡ് കഴിച്ചു മരുന്ന് കുടിക്കുവാൻ ഉണ്ടെന്ന് അറിയില്ലേ..”
പക്ഷെ സത്യം പറഞ്ഞാൽ ഞാൻ ഉമ്മ പറയുന്നത് ഒന്നും കേൾക്കുന്നില്ല..
ഞാനിപ്പോഴും ലെച്ചു വിന്റെ അടുത്താണ്.. തലക്കു ഒരു കിഴുക് കിട്ടിയപ്പോൾ ആയിരുന്നു ഉമ്മയെ നോക്കിയത്..
ഉമ്മ ഒരു ഭദ്ര കാളി കണക്കെ എന്നെ തന്നെ നോക്കി നിൽക്കുന്നു..
ഞാൻ പറഞ്ഞത് എന്തേലും നീ കേട്ടോ..
ആ ഉമ്മ കേട്ടു..
“എന്താ ഞാൻ പറഞ്ഞത്.. “കയ്യിലുള്ള ചട്ടുകം എന്റെ നേരെ ഓങ്ങി കൊണ്ട് ഉമ്മ ചോദിച്ചു..
അത് പിന്നെ.. അത് പിന്നെ.. സത്യത്തിൽ എന്താണ് ഉമ്മ പറഞ്ഞതെന്ന് അറിയാത്തതു കൊണ്ട് തന്നെ തപ്പി കളിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു…
ആ രൂപം മാറി പെട്ടന്ന് തന്നെ ഒരു ചിരിയോടെ കയ്യിൽ ഒരു അടി തന്നു ഉമ്മ തന്നെ പറഞ്ഞു..
“അതിന് അവിടെ നാസറിക്ക ഇല്ലേ.. പിന്നെ ഉമേച്ചിയും സിന്ധു വും റാഹിലത്തയും ഇല്ലേ..”
“അവരൊക്കെ ഉണ്ട്.. പക്ഷെ ഉപ്പാക് ഇന്ന് ടൗണിൽ പോകുവാൻ ഉള്ളത് പറഞ്ഞത് ഓർമ്മയില്ലേ… ആരെക്കെയോ കാണാൻ ഉണ്ടെന്ന്… വൈകുന്നേരം ആവും തിരികെ വരുമ്പോൾ… അത് വരെ നീ തന്നെ നിൽക്കണം..”
“വൈകുന്നേരം വേരെയൊ… അയ്യടാ അതിന് വേറെ ആളെ നോക്കിക്കോ.. “ഞാൻ കുറച്ചു ചൂടായി തന്നെ ഉമ്മയോട് പറഞ്ഞു..
“എന്താടാ.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ… ഉണ്ടേൽ പറഞ്ഞോ.. “ഉമ്മാ ഒരു പരിഹാസ ചിരിയോടെ ചോദിച്ചു
“ആ.. ഉണ്ട്.. ഇന്ന് സജീറിന്റെ വീട്ടിൽ നാലു മണിക്ക് പരുവാടി അല്ലെ.. എന്നോട് രാവിലെ തന്നെ എത്തുവാൻ പറഞ്ഞതാണ്.. ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും…”
“അവിടെ എന്താ പരിവാടി…”
“ഉമ്മ.. കഴിഞ്ഞ ആഴ്ച അവൻ വന്നപ്പോൾ അല്ലെ പറഞ്ഞെ.. ചെറിയുടെ നിശ്ചയമാണ്.. ഉമ്മനോടും എന്നോടും എന്തായാലും വരാൻ പറഞ്ഞിട്ടില്ലേ..”
“റബേ ഞാൻ അത് മറന്നു.. ഇന്നാണോ ആ പരിവാടി.. എത്ര കാലമായി ആ പെണ്ണിന് ഒരു ആലോചന ശരിയാവാൻ നടക്കുന്നു…”
“ഞാൻ അന്നും പറഞ്ഞതാ അവനോട്.. നല്ല ചെക്കൻ ആണെന്ന അവൻ പറഞ്ഞെ.. “