“എന്നെ നോക്കി യാണ് നാസറിക്ക അത് പറഞ്ഞത്.. എന്നോട് ഒരു വാക് പോലും ചോദിക്കാതെ.. ഇനി പറ്റില്ല എന്ന് പറയാനും കഴിയില്ല.. നാജി എന്ത് കരുതും..”
ഓള് എന്ത് വേണേലും കരുതട്ടെ അല്ല പിന്നെ.. അമ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ കുരിപ്പിനു…
“അത് വേണ്ട ഉപ്പ.. ഞാൻ പെട്ടന്ന് നടന്നോളാം.. കുറച്ചെല്ലേ ഉള്ളൂ… ”
” ഓ ഇവള് എന്നേക്കാൾ ജാഡ ഇടാണല്ലോ റബ്ബേ.. ഇതാണെൽ ഓളെ ഉപ്പ യുടെ സമ്മതത്തോടെ തന്നെ ബയ്ക്കിൽ കയറ്റമായിരുന്നു… ” എന്റെ നാജി ഇജ്ജോന്നു സമ്മതിക്ക്…
അത് വേണ്ട.. ഇനി ഈ വെയിലും കൊണ്ട് നീ അങ്ങ് എത്തുമ്പേയെക്കും എന്റെ മോളും മരുമകനും പോയിട്ടുണ്ടാവും.. ഇന്ന ഇവൻ വിട്ടു തരും..
നാസറിക്ക ഉപ്പ യുടെ ഏറ്റവും അടുത്ത സുഹൃത്താണ്.. ഉപ്പാക് ചങ്ക് പോലെ.. ഉപ്പ യാണ് റുബീന യുടെ കല്യാണം പോലും നടത്തി കൊടുത്തതെന്ന് നാട്ടിലെ എല്ലാവർക്കും അറിയാം… ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റ് പുറത്തേക് ഇറങ്ങി…
ഇനി ഏതായാലും നാസറിക്ക കട നോക്കിക്കോളും.. ഞാൻ പോയി വരുമ്പോയേകും ഒരു മണി കഴിയും.. ഉപ്പ വന്നാലും ഞാൻ നാല് മണി വരെ ഇവിടെ ഉണ്ടായിരുന്നേന്നും പറഞ്ഞോളും..
ഏതായാലും കടയിൽ നിന്നും മുങ്ങുവാൻ ഒരു അവസരം ഒരുക്കിയതിന് ഞാൻ ഇക്ക യോട് നന്ദി ഉള്ളവൻ ആയിരുന്നു…
❤❤❤
വാ കയറ്… ഡ്യുക് എടുത്തു തിരിച്ചു വെച്ചു നാജിയെ നോക്കി പറഞ്ഞു..
ഇതിൽ ഞാൻ എങ്ങനെ യ കയറുക.
അത് ഈസിയല്ലേ.. ആ സ്റ്റാൻഡിൽ ചവിട്ട്.. എന്നിട്ട് ഒരു കാൽ എടുത്തു മുകളിലൂടെ ഇപ്പുറത്തേക് ഇട്ട് ഇരുന്നാൽ മതി..
നാജി എന്റെ തോളിൽ കൈ വെച്ചു ഫുട് റെസ്റ്റിൽ ചവിട്ടി… മെല്ലെ മറ്റേ കാൽ എടുത്തു ഇപ്പുറത്തേക് ഇട്ടു…
കയറുന്നതിനു ഇടയിൽ നല്ലത് പോലെ അമർത്തി പിടിപിടിച്ചിട്ടുണ്ടായിരുന്നു എന്റെ തോളിൽ..
ആ.. അവളുടെ നഖം കൊണ്ടിട്ടാണെന് തോന്നുന്നു നല്ല ഒരു നുള്ള് കിട്ടിയത് പോലെ ഉള്ള വേദന..
ഇക്ക.. സോറി…
“മോളെ നോക്കി പോകാനേ…”