ആ ഉപ്പ.. അവൾ ഉപ്പയെ നോക്കി ചിരിച്ചു വണ്ടി എടുക്കാൻ പറഞ്ഞു..
ഇക്കു.. എങ്ങനെ യ ഈ വണ്ടിയുടെ ബേക്കിൽ കയറുക.. എന്ത് ഉയരമാ..
കടയിൽ വന്നപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നവൾ പെട്ടന്ന് തന്നെ സംസാരിക്കാൻ തുടങ്ങി…
“ഇത് റൈസിങ്ങിന് നല്ല സ്പീഡിലും ഓടിക്കാൻ ഉള്ള വണ്ടിയല്ലേ നാജി.. അപ്പൊ അത് പോലെയേ ഇതിന് മുകളിൽ ഇരിക്കാൻ പറ്റു…”
എന്റെ ഇക്കു.. ഇങ്ങക്ക് ഒരു ബുള്ളറ്റോ പൾസറോ എടുത്താൽ പോരെ…
അതെന്തേ…
അല്ല.. എന്തിനാ സ്പീഡിൽ പോകാൻ ഒരു വണ്ടി.. പെട്ടന്ന് പടച്ചോനെ കാണാൻ ആണൊ..
അയ്യേ.. ഞാൻ സ്പീഡിൽ ഒന്നും പോകാറില്ല..
ഹ്മ്മ്.. ഹ്മ്മ്.. ഞാൻ കാണാറുണ്ട് ഇക്കു.. റോക്കറ്റ് വിട്ടത് പോലെ പായുന്നത്…
ആ ഉപ്പക്കും ഉമ്മാകും ഒരു മോനല്ലേ ഉള്ളൂ.. നിങ്ങക്ക് എന്തേലും പറ്റിയാൽ എത്ര സങ്കടം ഉണ്ടാവുമെന്ന് അറിയുമോ അവർക്ക്..
ഏയ്.. ഇല്ലടി ഞാൻ പതിയെയേ പോകാറുള്ളു.. ഇപ്പൊ തന്നെ കണ്ടോ ഞാൻ എത്ര സ്പീഡ് കുറച്ച വിടുന്നതെന്ന്…
ഇതിപ്പോ എന്നെ കാണിക്കാൻ അല്ലെ.. ഞാൻ എത്ര വട്ടം കണ്ടതാണെന് അറിയുമോ.. എന്റെ കസിനിസ് പോലും പറയാറുണ്ട് ഇക്കയുടെ വണ്ടി പിരാന്തിനെ കുറിച്ച്..
സാധാരണ കണ്ണും മൂക്കും ഇല്ലാത്ത പോകാണ് ഞാൻ പോകാറുള്ളത് അത് കൊണ്ട് തന്നെ അവൾ പറയുന്നതിന് ഒരു മറുപടി കൊടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല..
ഇക്കു ന് അറിയുമോ.. ഉപ്പ എപ്പോൾ വീട്ടിൽ വന്നാലും നിങ്ങളെ കുറിച്ചെല്ലാം പറയും.. ഇക്കാനെ കുറിച്ച് എത്ര പ്രതീക്ഷ ഉണ്ടെന്ന് അറിയുമോ ഇങ്ങളെ ഉപ്പാക്.. അത് പോലെ തന്നെ സുഹറാന്റി കും … ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി എല്ലാം ഇക്കാന്റെ ഇഷ്ടം.. ഇക്കാനെ ഒന്ന് ഒറ്റക് കിട്ടുമ്പോൾ പറയാമെന്നു കരുതിയത് ആയിരുന്നു..
ഇതിപ്പോ ഇവൾ എന്നെ എപ്പോ നോക്കുവാൻ തുടങ്ങി… ഞാൻ അതും ചിന്തിച്ചു കൊണ്ട് തന്നെ അവരുടെ വീട്ടിലേക്കുള്ള വഴി യിലേക്ക് വണ്ടി ഇറക്കി..
❤❤❤
അള്ളോ ആരിത്.. നാസി യേ..
എന്നെ കണ്ട ഉടനെ തന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ റുബീന അരികിലേക് ഓടി വന്നു.. കയ്യിൽ അവളെ പോലെ തന്നെ ഒരു സുന്ദരി ഇരിക്കുന്നുണ്ട്…