ആഹാ.. നീ എത്തിയോ.. നീ എത്തുന്നതുന്നതിന് മുമ്പ് ഇവളെ ഇവിടെ എത്തിക്കുവാനാണ് എന്നെ ഇക്ക പറഞ്ഞയ്ച്ചത്…
ഞാൻ വന്നിട്ട് അഞ്ചു മിനിറ്റ് ആയട.. ഇപ്പോ ഇറങ്ങും.. ഇറങ്ങാൻ തുടങ്ങായിരുന്നു.. ഉമ്മയാ പറഞ്ഞത് ഇവൾ വന്നിട്ട് പോകാമെന്നു.. നിനക്ക് അറിയില്ലേ നമ്മുടെ മഞ്ജു വിനെ..
ഏത് മഞ്ജു..
എടാ നമ്മുടെ മറ്റേ മഞ്ജു.. നിന്റെ മഞ്ചിലെ മഞ്ജു..
ആ…
അത് എന്താ ഇത്ത.. റുബീന പറഞ്ഞു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആയിരുന്നു നാജി ചോദിച്ചത്..
അതോ.. അത് വല്യ കഥ യാണ് മോളെ.. പത്താം ക്‌ളാസിൽ നിന്നെ.. ഇവന് അവളോട് മുടിഞ്ഞ പ്രേമം…
എന്നിട്ട്.. കഥ കേൾക്കുവാൻ തന്നെ ആണെന്ന് തോന്നുന്നു ഇത്തയെ ആവേശത്തിലാക്കി നാജി ചോദിച്ചു..
എന്നിട്ട് എന്താ. എനിക്ക് നേരമില്ല ഞാൻ ചുരുക്കി പറയാം.. ഓള് ഇവനോ കൊണ്ട് എന്നും ഓരോ മഞ്ച് വാങ്ങിപിക്കും… ഇവന്റെ വിചാരം അവൾക് ഇവനോട് മുടിഞ്ഞ പ്രണയം ആണെന്ന..
റുബി പോവണ്ടേ.. അളിയൻ ആണ്.. നാസറിക്ക യുടെ മരുമോൻ..
ആ ഇക്ക.. ഒരഞ്ചു മിനിറ്റ്.. ഇപ്പൊ വരാം..
ഇത്ത ഒന്ന് പറ എന്നിട്ട്.. നാജി അക്ഷമ യോട് കൂടേ റുബീനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ചോദിച്ചു…
ഓളെ.. ഇവൻ കൊടുക്കുന്ന മഞ്ച് എല്ലാം പ്ലസ് 2 വിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കൊണ്ട് കൊടുക്കും… പാവം രണ്ടു മാസത്തോളം മഞ്ച് കൊടുത്തതിനു ശേഷ മാണ് മോളെ ഇവൻ അത് അറിഞ്ഞത്… ഇവനൊരു പേരും ഉണ്ടായിരുന്നു ആ സമയം സ്കൂളിൽ.. മഞ്ച് നസി….
നീ ഇപ്പൊ എന്നെ വരാൻ വന്നതാണോ റുബി ഇവിടെ..
എന്റെ നാസി ഇജ്ജ് ചൂടാവല്ലേ.. ചൂടായാൽ നിന്നെ കാണാൻ ഒരു രസവും ഇല്ലാട്ടോ.. റുബി എന്റെ കയ്യിൽ ചെറുതായി ഒരു അടി തന്നു കൊണ്ട് പറഞ്ഞു..
മോളെ പേര് എന്തുവാ… ഞാൻ മോളെ നേരെ കൈ നീട്ടി കൊണ്ട് എടുക്കുവാനായി ശ്രെമിച്ചു കൊണ്ട് ചോദിച്ചു…
ആയിഷ മെഹ്റിൻ..
എന്റെ കൈ കണ്ടതോടെ അവൾ ഒന്ന് ചിണുങ്ങി കൊണ്ട് അവളുടെ ഉമ്മയിലേക് തന്നെ ചേർന്ന് ഇരുന്നു..