വാതിൽ അടച്ചു കട്ടിലിൽ കിടക്കുമ്പോൾ എല്ലാം അവൾ പറഞ്ഞ വാക്കുകൾ മാത്രം ആയിരുന്നു.
അവളെ ആദ്യം കണ്ടപ്പോൾ മുതൽ അവസാനം കണ്ട ഇ സമയം വരെ അവളിൽ കണ്ടത് വെറും കാമത്തിനു അപ്പുറം എന്നോട് ഉള്ള അതിരുകളില്ലത്ത പ്രണയം ആണ്.
ഞാൻ പോകണ്ടാ എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പോകാതെ ഇരുന്നേനെ. വേണ്ടാ അവള് പോകട്ടെ എവിടെ ആണ് എങ്കിലും സന്തോഷത്തോടെ ജീവിച്ചാൽ മതി.
ഇപ്പോൾ എന്നെ മാത്രം ഓർക്കുന്ന ഒരു പെണ്ണ് ഉണ്ട് എന്റെ ദിവ്യ അവളെ ഒരിക്കലും സങ്കടപ്പെടുത്താൻ എനിക്ക് ഇനി ആവതില്ല.
ഇത് എല്ലാം ചിന്തിച്ചു കൊണ്ട് ആണ് ഞാൻ ഉറങ്ങിയത് തന്നെ.
പിറ്റേന്ന് പതിവിലും താമസിച്ചാണ് ഉറക്കം ഉണർന്നു തന്നെ.
പല്ലും തേച്ചു താഴെ ചെന്നപ്പോൾ അമ്മയും ദിവ്യയും എങ്ങോട്ട് പോകൻ റെഡി ആയി നിക്കുവാരുന്നു.
: എങ്ങോട്ട് അമ്മേ നിങ്ങൾ ഇപ്പോൾ.
: അത് മോനെ അശ്വതി ഇന്ന് തിരിച്ചു പോക്കുക അല്ലേ. അവൾ ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഇല്ല എന്നാണ് കേട്ടത് അത് കൊണ്ട് ഒന്ന് അവിടെ വരെ പോയി അവൾയെ കണ്ട് യാത്രയ്ക്കായിന്ന് കരുതി.
: ഇന്ന് ആണോ പോകുന്നത്.
: നീ വരുന്നുണ്ടോ അങ്ങോട്ട്ക്. നിന്നെ ട്യൂഷൻ എടുത്ത കൊച്ചല്ലേ.
🙁 എനിക്ക് പോകണം എന്ന് ഉണ്ട് എന്നാലും അവള് പറഞ്ഞത് പോലെ ഇനി എന്നെ എങ്ങാനും കണ്ടാൽ അവൾക് പോകൻ പറ്റാതെ ആയാലോ.) ഇല്ല അമ്മേ എനിക്ക് കുറച്ച് വർക്ക് ഉണ്ട്.
: എന്നാൽ ഞങ്ങൾ പോയിട്ട് വരാം നിനക്കു കഴിക്കാൻ ഉള്ളത് എല്ലാം മേശപ്പുറത്തു അടച്ചു വെച്ച്ച്ചിട്ടുണ്ട് കേട്ടോ.
എന്നും പറഞ്ഞ അമ്മ പോയി. പോയപ്പോൾ ദിവ്യ എന്നെ തിരഞ്ഞു നോക്കി അപ്പോൾ തന്നെ ഒരു ഫ്ലയിങ് കിസ്സ് അങ്ങ് കൊടുത്തു.
അത് കണ്ട് പെണ്ണ് എന്നെ തുറിച്ചു ഒന്ന് നോക്കിയപ്പോൾ തന്നെ എന്റെ ഉണ്ടാരുന്നു ഗ്യാസ് എല്ലാം പോയി.